പുല്ലാഞ്ഞിക്കുരുവിക്കു കൂടുകൂട്ടാന്‍
പുല്ലാഞ്ഞിക്കാട്ടിലെ മാവുവേണം.
കൂടെക്കളിക്കുവാന്‍ കൂട്ടുവേണം.
ആടിക്കുളിക്കുവാനാഴി വേണം.തേന്‍മാവിന്‍ കൊമ്പത്ത് കൂടു കൂട്ടി,
കുഞ്ഞുങ്ങളൊത്തു കഴിഞ്ഞിടേണം.
പിയ്യം വിടുവോളം നോക്കിടേണം.
മാമ്പഴം തിന്നു രസിച്ചിടേണം.സുന്ദരമായൊരു കൂടൊരുക്കാന്‍
ചില്ലയും നാരും പെറുക്കിടേണം.
കരിയില മെത്തയായ് വെച്ചിടേണം.
സൂത്രത്തില്‍ കൂടു പണിതിടേണം.മിനുമിനെയുള്ളൊരു കൂടൊരുക്കി
അതിനുള്ളിലാക്കിളി മുട്ടയിട്ടു.
മുട്ട വിരിഞ്ഞ് പിറന്നു കുഞ്ഞ്
തള്ളക്കുരുവിക്ക് സന്തോഷമായ്.താളത്തില്‍ പാട്ടുകള്‍ പാടിടേണം.
ആനന്ദനൃത്തം ചവിട്ടിടേണം.
നേരായ വിദ്യ പകര്‍ന്നിടേണം.
നന്മയുള്ളോരായി വളര്‍ത്തിടേണം.കിളിവാതില്‍ മെല്ലെയടച്ചുവെച്ച്
ഇരതേടി അമ്മ പറന്നകന്നു.
കതിര്‍നുള്ളാന്‍ മുണ്ടകന്‍ പാടത്തെത്തി
തങ്കക്കതിരവള്‍ ശേഖരിച്ചു.കുഞ്ഞുകരച്ചിലും കേട്ടുകൊണ്ട്
തിരികെ വരുന്നേരം തള്ളക്കിളി
സങ്കടംകൊണ്ടു തിരക്കിയപ്പോള്‍
കുഞ്ഞുങ്ങളെല്ലാം പറഞ്ഞുവല്ലോ.അമ്മേ ഭയമുണ്ട് ഞങ്ങള്‍ക്കിപ്പോള്‍
കാടന്മാര്‍ വന്നങ്ങെറിഞ്ഞുവീഴ്ത്തി.
മാമ്പഴക്കൂട്ടമെറിഞ്ഞു വീഴ്ത്തി.
കല്ലേറെ കൂട്ടിലും വീണുവല്ലോ.പൂക്കുന്ന മാവിനെ കല്ലെറിയും
കായ്ക്കുന്ന മാവിനെ കല്ലെറിയും
ലോകസ്വഭാവമിതെന്നറിക.
വേണ്ടാ വിഷമം പരിഭവവും.പറക്കമുറ്റുംവരെ താലോലിച്ച്
പിയ്യംവിടുവോളം പോറ്റിയല്ലോ.
കുഞ്ഞുങ്ങളെയെല്ലാം കൈപിടിച്ച്
തന്‍കാലില്‍ നില്‍ക്കാനുമാക്കിയല്ലോ.