ദല്‍ഹി: അമൃതഭാരതി വിദ്യാപീഠവും ബാലഗോകുലം ദല്‍ഹി എന്‍സിആറും സംയുക്തമായി ആശീര്‍വാദസഭ സംഘടിപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് സൃഷ്ടിക്കുവാന്‍ സാധിക്കുന്നതാകണം വിദ്യാഭ്യാസമെന്ന് അദ്ദേഹം പറഞ്ഞു. അമൃതഭാരതി വിദ്യാപീഠം നല്കി വരുന്ന മൂന്ന് വര്‍ഷത്തെ സാംസ്കാരിക വിദ്യാഭ്യാസം ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമൃതഭാരതി പരീക്ഷകളില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാരങ്ങളും സാക്ഷ്യപത്രങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ബാലഗോകുലം ദല്‍ഹി- എന്‍സിആര്‍ രക്ഷാധികാരി ബാബു പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. സഹരക്ഷാധികാരി വരത്ര ശ്രീകുമാര്‍ ‘അമൃതഭാരതി വിദ്യാപീഠവും സാംസ്കാരിക വിദ്യാഭ്യാസവും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍പ്രമുഖ് അലോക് കുമാര്‍, ബാലഗോകുലം, ദല്‍ഹി-എന്‍സിആര്‍ സഹരക്ഷാധികാരി കെ.വി. രാമചന്ദ്രന് പൊതുകാര്യദര്‍ശി ഇന്ദുശേഖരന്‍, ഖജാന്‍ജി സുരേഷ് പ്രഭാകരന്, അമൃതഭാരതി വിദ്യാപീഠം ദല്‍ഹി എന്‍സിആര്‍ സംയോജക സുനീതാ സതീശന്, ബിനോയ് ശ്രീധരന് എന്നിവര്‍ സംസാരിച്ചു.