കവി ഹൃദയങ്ങളില്‍ ഒത്തിരി സ്ഥാനം പിടിച്ച പൂമരമാണ് പവിഴമല്ലി. ഇതൊരു ചെറിയമരമാണ്. നല്ലമണമുള്ള പവിഴമല്ലിപ്പൂക്കള്‍ തൂവെള്ള നിറത്തില്‍ കാണപ്പെടുന്നു. സന്ധ്യാനേരങ്ങളില്‍ വിടരുന്ന ഇവ സൂര്യനുദിച്ചു കുറച്ചു കഴിയുമ്പോള്‍ കൊഴിഞ്ഞു വീഴാറുണ്ട്. കുലകളായി കാണപ്പെടുന്ന ഇവ ദേവേന്ദ്രന്റെ പൂന്തോട്ടം അലങ്കരിച്ചിരുന്ന വൃക്ഷങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു എന്ന് പുരാണങ്ങള്‍ അനുശാസിക്കുന്നു.