കോഴിക്കോട്: വേനല്‍ കാലത്ത് പക്ഷികള്‍ക്ക് കുടിവെള്ളം ഒരുക്കുന്നതിനായി മയില്‍പ്പീലിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ‘ജലം തര്‍പ്പയാമി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൊണ്ടയാട് നെല്ലിക്കോട് വിഷ്ണു ക്ഷേത്രത്തില്‍ നടന്നു. ക്ഷേത്രസംരക്ഷണ സമിതി ജില്ലാ മതപാഠശാല പ്രമുഖ് എം.സി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മയില്‍പ്പീലി മാസിക മുഖ്യപത്രാധിപര്‍ സി.കെ. ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം സെക്രട്ടറി ശോഭാ സുരേന്ദ്രന് ആശംസയും മയില്പ്പീലിക്കൂട്ടാംഗം ശിഖാലക്ഷ്മി സ്വാഗതവും മയില്‍പ്പീലിക്കൂട്ടം ജില്ലാ സംയോജിക നന്ദന പി.ജി നന്ദിയും പറഞ്ഞു. ബാലഗോകുലം ജില്ലാ സംഘടനാ കാര്യദര്‍ശി അനൂപ് പി.എം, മയില്‍പ്പീലിക്കൂട്ടം സംസ്ഥാന സംയോജകന്‍ പി.ടി. പ്രഹ്ളാദന് എന്നിവരും പങ്കെടുത്തു.