കോഴിക്കോട്: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ ആള്‍ക്കൂട്ടക്കൊലയില്‍ ഒരു ജീവന്‍കൂടി പൊലിഞ്ഞ പ്പോള്‍ പാവപ്പെട്ട ഒരു തൊഴിലാളിയു ടെ രണ്ട് കുടുംബങ്ങളാണ് അനാഥമായത്. സ്വന്തം കുടുംബത്തിന്റെയും ഭാര്യാപിതാവിനെയും മാതാവിനെയും സംരക്ഷിക്കേണ്ടുന്ന ചുമതലയും ഇദ്ദേഹത്തിനായിരുന്നു. കോഴിക്കോടിനടുത്ത് എലത്തൂരിലെ ഓട്ടോറിക്ഷാ തൊഴിലാളിയും ബിജെപി പ്രവര്‍ത്തകനുമായ എസ്.കെ. ബസാറിലെ നാ ലൊന്ന്കണ്ടി രാജേഷാണ് (43) സിപി എം മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ പ്തം. 22ന് മരണപ്പെട്ടത്. കക്ക വാരല്‍ ത്തൊഴിലാളിയായിരുന്നു. പണി നഷ്ട മായതിനെ തുടര്‍ന്നാണ് ഓട്ടോറിക്ഷ ഓടിക്കാന്‍ നിര്‍ബ്ബന്ധിതമായത്.
മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഈ പ്രദേശത്ത് മറ്റാരെയും ഓട്ടോ ഓടിക്കാന്‍ സമ്മതിക്കാറില്ല. മൂന്ന് മാസം മുമ്പാണ് രാജേഷ് ബാങ്ക് ലോ ണെടുത്ത് ഓട്ടോ വാങ്ങിയത്. ബിജെപി പ്രവര്‍ത്തകനായതിനാല്‍ ഓട്ടോസ്റ്റാന്‍ ഡില്‍ വാഹനമിടാന്‍ മാര്‍ക്‌സിസ്റ്റ് – സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. മാത്രമല്ല രാജേഷിന്റെ ഓട്ടോയില്‍ കയറരുതെന്ന് വീടിനടുത്തും പരിസരത്തുമുള്ളവരെ വിലക്കുകയും ചെ യ്തു. സി.ഐ.ടി.യു അംഗത്വമെടുക്കാ തെ ഓട്ടോ ഓടിക്കാനനുവദിക്കില്ലെന്നായിരുന്നു സിപിഎം ഭീഷണി. ഇതിനെ അതിജീവിച്ച് ഓട്ടോ ഓടിച്ചിരുന്ന രാജേഷിനെ സപ്തം.15ന് പത്തോളം വരുന്ന സിഐടിയു പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. ഭയവും അപമാനവും കാരണം രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചു. ജീവിക്കാനുള്ള എല്ലാ മാര്‍ഗ്ഗവും മാര്‍ക്‌സിസ്റ്റുകാര്‍ തടയുകയായിരുന്നു. സി പിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ ആന്തരാവയവങ്ങള്‍ക്ക് പരുക്കേറ്റായിരുന്നു രാജേഷിന്റെ മരണം.
കുറ്റവാളികള്‍ക്കെതിരെ കൊല ക്കുറ്റത്തിന് കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മൃതദേഹവുമായി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയ ശേഷമാണ് പ്രതികളില്‍ ആറുപേരെ അറസ്റ്റ് ചെയ്തത്. കോഴിക്കോടിനടുത്ത് കോടഞ്ചേരിയിലെ ജ്യോത്സന എന്ന ഗര്‍ഭിണിയെയും പയ്യന്നൂരിലെ ചന്ദ്രലേഖ എന്ന വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് നേരെയും സിപിഎം ഇതേ ആള്‍ക്കൂട്ട ആക്രമണമാണ് നടത്തിയത്.
Comments