Thursday, August 18, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

രാമായണവായന (കാമധേനു-47)

കെ.ജി.രഘുനാഥ്

Print Edition: 25 March 2022

സന്ധ്യയ്ക്ക് പൂജാമുറിയില്‍ വിളക്ക് കത്തിച്ചപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ ചേച്ചിയോടൊപ്പം മുത്തശ്ശനും മുത്തശ്ശിയും വന്നിരുന്നു.

”ഇത് രാമായണമല്ലേ…?” വിളക്കിനു മുന്നിലെ ഉയരമില്ലാത്ത ചെറിയ സ്റ്റൂളില്‍ ഇരുന്ന പുസ്തകമെടുത്ത് മുത്തശ്ശന്‍ ചോദിച്ചു.

”രാമായണവും ഭാഗവതവും ഉണ്ട്.” കണ്ണന്‍ പറഞ്ഞു.

”രാമായണം വായിക്കുന്നത് കര്‍ക്കിടക മാസത്തിലല്ലേ മുത്തശ്ശാ..?”ചേച്ചി ചോദിച്ചു.

”കര്‍ക്കിടക ത്തിലേ വായിക്കാവൂ എന്നില്ല. ഇതു പഴയ പുസ്തകമായതുകൊണ്ട് വായിക്കാന്‍ കുറച്ച് പ്രയാസമാ… ചെറിയ അക്ഷരമാണ്..” രാമായണമെടുത്ത് നിവര്‍ത്തിക്കൊണ്ട് മുത്തശ്ശന്‍ പറഞ്ഞു.

”അച്ഛന്‍ ഇതാ വായിക്കുന്നത്.” കണ്ണന്‍ പറഞ്ഞു.

”മുത്തശ്ശാ, കണ്ണനും രാമായണം വായിക്കാനറിയാം.” ചേച്ചി പറഞ്ഞു.

ശരിയാണോ എന്ന അര്‍ത്ഥത്തില്‍ തലയിളക്കി മുത്തശ്ശന്‍ കണ്ണനെ സന്തോഷത്തോടെ നോക്കി. അവന്‍ ഒന്നും പറയാതെ ചിരിച്ചു.

മുത്തശ്ശന്‍ രാമായണം നിവര്‍ത്തി വിളക്കിനടുത്തേയ്ക്ക് നീങ്ങിയിരുന്ന് അല്പസമയം നോക്കിയ ശേഷം പതുക്കെ മൂളാന്‍ തുടങ്ങി. മൂളല്‍ പതുക്കെ, നല്ല ഈണത്തിലുള്ള വായനയിലേക്ക് മാറി. കണ്ണന്‍ മുത്തശ്ശന്റെ അടുത്തേയ്ക്ക് ചേര്‍ന്നിരുന്നു. അപ്പോഴേയ്ക്കും മുത്തശ്ശിയും വന്ന് അവരുടെ അടുത്തിരുന്നു.

കുടിപ്പള്ളിക്കൂടത്തില്‍ നിന്നുതന്നെ മലയാളം വായിക്കാനും എഴുതാനും അവന്‍ പഠിച്ചിരുന്നു. രണ്ടാം ക്ലാസ്സിലായപ്പോള്‍ രാമായണം വായിക്കാനും അച്ഛന്‍ അവനെ പരിശീലിപ്പിച്ചു. സന്ധ്യക്ക് വിളക്ക് കൊളുത്തുമ്പോള്‍ എല്ലാദിവസവും രാമായണം വായിക്കണമെന്ന് അച്ഛന്‍ കണ്ണനോടു പറഞ്ഞെങ്കിലും അച്ഛന്‍ വീട്ടിലില്ലെങ്കില്‍ കണ്ണന്‍ വായിക്കാറില്ല. അച്ഛന്‍ വന്നാല്‍ ദേഹശുദ്ധി വരുത്തി, സന്ധ്യയ്ക്ക് പ്രാര്‍ത്ഥനയ്ക്കുശേഷം കെടുത്തിയ വീളക്ക് വീണ്ടും കത്തിച്ച് ഭാഗവതം വായിക്കും. കര്‍ക്കിടകമാസത്തില്‍ രാമായണമാണ് വായിക്കുക. അച്ഛന്‍ വാക്കുകള്‍ പിരിച്ചു പിരിച്ച് വായിക്കുന്നതുകൊണ്ട് രാമായണത്തിലെ കഥ കുറച്ച് കണ്ണനു മനസ്സിലായിരുന്നു. ചില ദിവസങ്ങളില്‍ അച്ഛന്‍ വായിച്ചതുതന്നെ കണ്ണനെക്കൊണ്ട് വായിപ്പിച്ച് ആ ഭാഗത്തെ കഥ പറയും.

അച്ഛന്‍ വായിക്കുന്നതുപോലെ വായിക്കാന്‍ ശ്രമിച്ചാലും വാക്കുകളുടെ അര്‍ത്ഥം അറിയാത്തതുകൊണ്ട് അതുപോലെ വായിക്കാന്‍ കണ്ണന് കഴിയാറില്ല. അര്‍ത്ഥം മനസ്സിലായില്ലെങ്കിലും വായന മുടക്കരുതെന്ന് അമ്മയും കണ്ണനെ നിര്‍ബ്ബന്ധിച്ചു. കണ്ണന്‍ വായിക്കുമ്പോള്‍ ഏതെങ്കിലും വാക്ക് തെറ്റി വായിച്ചാല്‍ അപ്പോള്‍ത്തന്നെ അച്ഛന്‍ തിരുത്തും.

മുത്തശ്ശന്‍ സംഗീതം കലര്‍ത്തിയാണ് വായിച്ചത്. അര്‍ത്ഥം ഇടയ്ക്ക് പറയാന്‍ തുടങ്ങിയപ്പോള്‍ കണ്ണന് അത് രസമായി തോന്നി. വായിക്കുമ്പോള്‍ വരികളെല്ലാം കാണാതെ പഠിച്ച മട്ടില്‍ പുസ്തകം നോക്കാതെ ഇടയ്ക്ക് കണ്ണന്റെ മുഖത്തുനോക്കി നീട്ടിപ്പാടിയപ്പോള്‍ അത് കേട്ടിരിക്കാന്‍ നല്ല രസം തോന്നി.
”മുത്തശ്ശന്‍ ഇനി ഇവിടുന്ന് പോവണ്ട.” രാമായണം വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണന്‍ പറഞ്ഞു.

”ആലോചിക്കാം.” മുത്തശ്ശന്‍ പറഞ്ഞു.

”കഴിഞ്ഞവര്‍ഷം കര്‍ക്കിടകമാസത്തില്‍ രാമായണം മുഴുവന്‍ കണ്ണന്‍ വായിച്ചു.” അമ്മ പറഞ്ഞു.

”ഓരോ വാക്കും പിരിച്ച് അര്‍ത്ഥം വ്യക്തമാകത്തക്കവിധം വായിക്കണം.” മുത്തശ്ശന്‍ പറഞ്ഞു.

വാക്കുകള്‍ ചേര്‍ത്തെഴുതി യതുകൊണ്ട് എവിടെയാണ് മുറിക്കേണ്ടതെന്ന് അവന് പലപ്പോഴും മനസ്സിലായില്ല.

”കണ്ണന്‍ വായിക്കുന്നത് മുത്തശ്ശിക്കൊന്ന് കേള്‍ക്കണം.” മുത്തശ്ശന്‍ വായന മതിയാക്കിയ പ്പോള്‍ അതുവരെ മിണ്ടാതിരുന്ന മുത്തശ്ശി പറഞ്ഞു.

കണ്ണന്‍ എല്ലാവരേയും ഒന്നു നോക്കിയിട്ട് മുത്തശ്ശന്റെ കയ്യില്‍നിന്ന് രാമായണം വാങ്ങി. മുത്തശ്ശന്‍ വിളക്കിന്റെ പിന്നിലേയ്ക്കുമാറിയിട്ട് കണ്ണനെ മുന്നിലേയ്ക്കിരുത്തി. താന്‍ എന്തോ നേടിയെന്ന് അപ്പോള്‍ കണ്ണന് തോന്നി. അവന്‍ രാമായണം എടുത്ത് രണ്ടായി പകുത്ത് വലതു വശത്തുനിന്ന് ഏഴു വരിയും ഏഴക്ഷരവും കഴിഞ്ഞ് വായിക്കാന്‍ തുടങ്ങി. എട്ടുവരി വായിച്ചിട്ട് കണ്ണന്‍ പെട്ടെന്ന് നിര്‍ത്തി.

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ലങ്കയിലൊരു തീക്കളിയാട്ടം (വീരഹനുമാന്റെ ജൈത്രയാത്ര 11)

കൊടി പാറട്ടെ

പത്തുമീശയും നഷ്ടപ്പെട്ട രാവണന്‍ ( വീരഹനുമാന്റെ ജൈത്രയാത്ര 10)

അശോകവനിയിലെ സീത (വീരഹനുമാന്റെ ജൈത്രയാത്ര)

ഉണരൂ!

രാമനവമി

Kesari Shop

  • RSS in Kerala: Saga of a Struggle ₹500.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies