മലപ്പുറം: മുപ്പത്തിരണ്ട് വര്‍ഷമായി മാജിക്കിലൂടെ വിസ്മയം തീര്‍ക്കുകയാണ് പെരുമ്പറമ്പ് സ്വദേശിയായ മനോജ്.കെ. ചന്ദ്രന്‍. കുട്ടിയായിരിക്കെ നവരാത്രിയോടനുബന്ധിച്ച് പെരുമ്പറമ്പ് ശ്രീമഹാദേവ ക്ഷേത്ര സന്നിധിയില്‍ വെച്ച് നടന്ന മാജിക് ഷോയിലൂടെയാണ് മനോജ് ജാലവിദ്യയില്‍ ആകൃഷ്ടനായത്. പിന്നീട് പലരില്‍ നിന്നായി മാജിക്കിന്റെ അഭ്യാസപാഠങ്ങള്‍ സ്വായത്തമാക്കി. ‘വിസ്മയം- 98’ എന്ന പേരില്‍ പെരുമ്പറമ്പ് മഹാദേവ സന്നിധിയില്‍ വെച്ച് നടന്ന മനോജിന്റെ ഇല്യൂഷന്‍ ഷോ അരങ്ങേറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുമ്പ് ബാലഗോകുലത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.