കോഴിക്കോട്: കേരളത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് നേരെ നിരന്തരമായി നടക്കുന്ന അതിക്രമങ്ങള്‍ക്ക് അറുതിവരുത്തണമെന്നും മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും സക്ഷമ സംസ്ഥാന നിര്‍വ്വാഹക സമിതിയോഗം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ഭിന്നശേഷി മേഖലയില്‍ വിവിധ പരിപാടികളോടെ നടത്താനും സൈനിക സേവനത്തിനിടെ ഭിന്നശേഷിക്കാരാവേണ്ടി വന്ന ധീരസൈനികരെ ആദരിക്കാനും യോഗം തീരുമാനിച്ചു. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സക്ഷമ ദേശീയ ഉപാദ്ധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന്‍ മാര്‍ഗനിര്‍ദേശം നല്‍കി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആര്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എം. കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി വി.വി. പ്രദീപ്കുമാര്‍, സഹസംഘടനാ സെക്രട്ടറി പി. സുഭാഷ്, സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ സംസാരിച്ചു. പി. പ്രകാശന്‍ സ്വാഗതവും സി.സി. ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.