ന്യൂദല്‍ഹി: 2020 ഫെബ്രു. 21-23 വരെ നടക്കുന്ന ചിത്രഭാരതി ഫിലിം ഫെസ്റ്റിവലിന്റെ പോസ്റ്റര്‍ റിലീസിംഗ് പ്രശസ്ത ഹിന്ദി സിനിമാനിര്‍മ്മാതാവും സംവിധായകനുമായ സുഭാഷ് ഗെയ് നിര്‍വ്വഹിച്ചതോടെ മൂന്നാമത് ഫിലിം ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.
ഈ വര്‍ഷത്തെ ഫിലിം ഫെസ്റ്റിവല്‍ അഹമ്മദാബാദിലാണ്. ഫെസ്റ്റിവലില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ www.bcg-cbff.org എന്ന വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. മത്സരവിഭാഗത്തില്‍ നാലു കാറ്റഗറികളാണുള്ളത്. ഷോര്‍ട്ട് ഫിലിമുകള്‍ക്ക് 30 മിനിറ്റ് വരെയാണ് സമയം. ഡോക്യുമെന്ററി ഫിലിമുകള്‍ക്ക് 45 മിനിറ്റും, ആനിമേഷന് അഞ്ച് മിനിറ്റുമാണ്. ക്യാമ്പസ് ഫിലിമുകള്‍ രണ്ടു കാറ്റഗറിയാണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളും പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളും ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പും അമേച്വര്‍ വിദ്യാര്‍ത്ഥികളുടെ മറ്റൊരു ഗ്രൂപ്പും. ഈ രണ്ട് വിഭാഗത്തിനും 20 മിനിറ്റ് വീതമാണ് സമയം.