Saturday, July 2, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖലേഖനം

ആഗോള ഭീകരതയുടെ അപരനാമങ്ങള്‍

എം.ബാലകൃഷ്ണന്‍

Print Edition: 31 December 2021

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവ കേരളത്തിന് പുതുമയുള്ള സംഭവങ്ങളല്ല. നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള അധോലോകസംഘങ്ങളും ഗുണ്ടാമാഫിയ സംഘങ്ങളും പലപ്പോഴും കേരളത്തെ വിറപ്പിച്ചിട്ടുണ്ട്. രക്തദാഹികളായ ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തുന്ന രാക്ഷസീയമായ കൊലപാതകങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പട്ടികയിലൊതുക്കാവുന്നതല്ല എന്‍ഡിഎഫ് -പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ ഭീകരസംഘം നടത്തുന്ന കൊലപാതക പരമ്പര. അതിന്റെ വേരുകള്‍ ‘വിശുദ്ധയുദ്ധ’ത്തിലെത്തി നില്‍ക്കുന്നുണ്ട്. മതഭീകരതയുടെ തിരക്കഥയിലാണ് ഇത്തരം കൊലപാതകങ്ങള്‍ ഉരുവംകൊള്ളുന്നത്. താലിബാന്റേയും ഐഎസ്സിന്റെയും പ്രത്യയശാസ്ത്ര പിന്‍ബലത്തിന്റെ തലത്തിലാണ് കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത്തരം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ ഏതെങ്കിലും ഒരു വിഭാഗമോ മാത്രമല്ല ഇതില്‍ ഇരകളാവുന്നത്. അതില്‍ ചേകന്നൂരും ജോസഫ് മാഷുമുണ്ട്. ഈന്തുള്ളതില്‍ ബിനുവും മഹാരാജാസ് കോളേജിലെ അഭിമന്യുവുമുണ്ട്. വിശാലും ശ്യാമപ്രസാദും നന്ദുവും രണ്‍ജിത് ശ്രീനിവാസനും മാത്രമല്ല ഇവരുടെ ഹിറ്റ്‌ലിസ്റ്റിലുള്ളതെന്ന യാഥാര്‍ത്ഥ്യത്തെ കേരളം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മാറാട് കൂട്ടക്കൊലയിലും നാദാപുരം കലാപത്തിലും ഈ മൗദൂദിയന്‍ മതപ്രത്യയശാസ്ത്ര വിഷബീജങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് രണ്‍ജിത് ശ്രീനിവാസന്റെ ബലിദാനവും യഥാര്‍ത്ഥമായി ചര്‍ച്ച ചെയ്യപ്പെടുക.

രക്തസാക്ഷിത്വം ആഹ്ലാദിക്കപ്പെടേണ്ടതാകുന്നത് അത് വിശുദ്ധയുദ്ധത്തിന്റെ ഭാഗമാണെന്ന വിശ്വാസസംഹിതയാണെന്ന് പ്രചരിപ്പിക്കുമ്പോഴാണ്. ‘ലോകത്തില്‍ രണ്ട് ആശയങ്ങളേയുള്ളൂ. അതില്‍ ഇസ്ലാമികേതര ആശയത്തെ കീഴടക്കി ഇസ്ലാമിക ആശയം ആധിപത്യം സ്ഥാപിക്കണം’, ഈ മൗദൂദിയന്‍ കാഴ്ചപ്പാടാണ് ഇസ്ലാം വെറുമൊരു വിശ്വാസ വ്യവസ്ഥയല്ലെന്നും ഒരു ഭരണ വ്യവസ്ഥ കൂടിയാണെന്നും സ്ഥാപിക്കുന്നത്. ഈ ഭരണവ്യവസ്ഥ ലോകത്ത് നിലവില്‍ വരുമ്പോള്‍ മാത്രമാണ് ഒരു വിശ്വാസി തന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നത്. അത് മതപരമായ ബാധ്യതയാണെന്നും അതിനുവേണ്ടിയുള്ള സായുധസമരമാണ് ജിഹാദെന്നും മൗദൂദി അര്‍ത്ഥ ശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്. അതിരില്ലാത്ത ഹിംസയുടെയും അമിതമായ ബലപ്രയോഗത്തിന്റെയും സമഗ്രാധിപത്യ പ്രവണതയുടെയും ആശയത്തിന്റെ പിന്‍ബലമാണ് ആഗോളതലത്തിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന മത ഭീകരസംഘടനകളുടെ പ്രവര്‍ത്തനതലം. ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം’ എന്ന ആശയത്തെ റദ്ദ് ചെയ്യുന്ന ഈ അക്രമപ്രവണതയെ ബഹുസ്വര സമൂഹത്തിലെ മുസ്ലിം സമൂഹം എങ്ങിനെ വിലയിരുത്തുന്നുവെന്ന ചോദ്യമാണ് കേരളവും ഉയര്‍ത്തുന്നത്. മനുഷ്യസമൂഹത്തിന്റെ ശാന്തിയും സമാധാനജീവിതവും തകര്‍ത്ത ആഗോളഭീകരതയുടെ അപരനാമങ്ങളെ തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ചുമതലയല്ല. നിഗൂഢമായ വഴികളിലൂടെ, ഭീകരതയെ സാമൂഹ്യജീവിതത്തിന്റെ സമസ്തതലങ്ങളിലേക്കും സമര്‍ത്ഥമായി ഒളിച്ചു കടത്തുന്ന ആസൂത്രണത്തെയും പ്രഹരശക്തിയേയും ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം പൊതുസമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. ഇസ്ലാമിന്റെ പേരില്‍ ഒരുക്കിയെടുക്കുന്ന ഈ കലാപസംഘത്തെ തള്ളിപ്പറയുന്നതില്‍ മുസ്ലിം സമൂഹവും മുന്‍കൈയെടുക്കേണ്ടതുണ്ട്.

ഭാര്യയുടെ മുന്നിലിട്ട് മുപ്പത്തിയാറ് വെട്ടില്‍ പാലക്കാട് തേനാരി മണ്ഡല്‍ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സഞ്ജിത്തിനെയും അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുമ്പിലിട്ട് മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് മുമ്പ് തലയ്ക്കടിച്ചു കൊല്ലുന്നവിധത്തില്‍ രണ്‍ജിത് ശ്രീനിവാസനെയും കൊലപ്പെടുത്തിയതില്‍ നിരവധി സാമ്യതകളുണ്ട്. ഒരു കുത്തില്‍ ബിജുവിനെയും നന്ദുവിനെയും കൊലപ്പെടുത്തിയതിലും അത് കാണാം. കൊലപാതകത്തിന്റെയും ക്രൂരതയുടെയും രീതികളില്‍ അത് ഐഎസ് ഭീകരതയുമായി ചേര്‍ന്ന് നില്‍ക്കുന്നു. ഒറ്റവെട്ടില്‍ നിരായുധരെ കൊല്ലുന്ന ഐഎസ്. ഭീകരദൃശ്യങ്ങളാണ് നമ്മുടെ ഫോണുകളില്‍ വീഡിയോകളായി വന്നതെങ്കില്‍ നമ്മുടെ സംസ്ഥാനത്തും അത് നടപ്പാക്കിക്കൊണ്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മൃഗീയമായ രീതികളിലൂടെ നരഹത്യ നടത്തിയവര്‍ക്ക് പ്രേരണയായതെന്താണ്? എവിടെ നിന്നാണ് അവര്‍ക്ക് പരിശീലനം ലഭിക്കുന്നത്? ഏത് രഹസ്യ സങ്കേതങ്ങളില്‍ നിന്നാണ് ഈ കൊലയാളിസംഘങ്ങള്‍ എത്തുന്നത്? ശക്തമായ രഹസ്യാന്വേഷണ രീതികളും വിപുലമായ സംവിധാനങ്ങളും ഉണര്‍ന്നിരിക്കേ എങ്ങിനെയാണ് കാലത്ത് 6 മണിക്ക് അഡ്വ. രണ്‍ജിത് ശ്രീനിവാസനെ ഇവര്‍ക്ക് കൊല്ലാന്‍ കഴിഞ്ഞത്? തലേദിവസമുണ്ടായ കൊലപാതകത്തിന് ശേഷം ആലപ്പുഴ ജില്ലയിലെങ്ങും ശക്തമായ പോലീസ് നിരീക്ഷണമുണ്ടായപ്പോഴും ഏത് വിടവിലൂടെയാണ് കൊലയാളി സംഘങ്ങള്‍ സുരക്ഷിതരായി സ്ഥലം വിട്ടത്? സര്‍ക്കാരിനെയും പോലീസ് സേനയേയും പ്രതിക്കൂട്ടിലാക്കുന്നതാണ് ആലപ്പുഴയിലെ കൊലപാതകം. പോപ്പുലര്‍ ഫ്രണ്ടിനും സമാനമായ ഭീകരസംഘങ്ങള്‍ക്കും കരുത്ത് പകര്‍ന്നത് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ സംഘടനകളായിരുന്നുവെന്നതാണ് കേരളത്തിന്റെ ദൗര്‍ഭാഗ്യം.

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് സംഘം കൊലചെയ്തപ്പോള്‍ സിപിഎം അതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകള്‍ കണ്ടപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന് തിരിച്ചടിയായെന്നാണ് കേരളം കരുതിയത്. എന്നാല്‍ കൊലപാതകസംഘത്തിലെ മുഴുവന്‍ പ്രതികളെ പോലും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. (അവസാനം മുഖ്യപ്രതി പോലീസില്‍ കീഴടങ്ങിയാണ് പോലീസിന്റെ മുഖം രക്ഷിച്ചത്). സത്യസരണിയിലും ഗ്രീന്‍വാലിയിലും എത്തിയ പോലീസിന്റെ കൈകള്‍ പിന്നീട് കെട്ടിയതാരാണ്? ഇന്ന് കേരളത്തിലെ ചില തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഭീകരസംഘടനകളുടെ പരസ്യവും രഹസ്യവുമായ പിന്തുണയിലാണ് ഇടതുപക്ഷം അധികാരത്തിലുള്ളതെന്ന് തിരിച്ചറിയുമ്പോള്‍ ഒത്തുതീര്‍പ്പിന്റെ ഉള്ളറകള്‍ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. അന്ന് മാതൃഭൂമി പത്രത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എഴുതിയ ലേഖനത്തില്‍ കേരളസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തെ പരാമര്‍ശിക്കുന്നുണ്ട്. ”2012-ല്‍ കേരളസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സി.പി.എം-ആര്‍.എസ്.എസ്. സംഘടനകളില്‍പെട്ട 27 പേരെ പോപ്പുലര്‍ഫ്രണ്ട് സംഘം കൊലപ്പെടുത്തിയതായി പറയുകയുണ്ടായി. ഇതിന് പുറമെ വര്‍ഗ്ഗീയ കൊലപാതകങ്ങള്‍, 86 വധശ്രമങ്ങള്‍, 106 വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ എന്നിവയിലും പോപ്പുലര്‍ ഫ്രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് കേരളസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു”. അഭിമന്യുവും ബിനുവും വധിക്കപ്പെട്ടപ്പോഴുണ്ടായ പ്രതികരണമൊഴിച്ചാല്‍ പോപ്പുലര്‍ഫ്രണ്ടിനെയും സമാന ഭീകരസംഘടനകളെയും പിന്തുണക്കുന്ന മനോഭാവമാണ് എന്നും സിപിഎം പുലര്‍ത്തിയത്. മുസ്ലിംവോട്ട് ബാങ്ക് ലക്ഷ്യം വച്ചുള്ള ഈ കളിയില്‍ മുസ്ലിംലീഗിന്റെ മുന്നിലെത്താനുള്ള തീവ്രസമീപനങ്ങളാണ് സിപിഎം അനുവര്‍ത്തിച്ചത്. 370-ാം വകുപ്പ് ഭേദഗതി, പൗരത്വ നിയമഭേദഗതി മുതല്‍ പ്രാദേശിക വിഷയങ്ങളില്‍ വരെ മുസ്ലിം മതമൗലികവാദത്തിന്റെ ഇരട്ട നാവായാണ് സിപിഎം പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റേതോ സിപിഎമ്മിന്റേതോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരത്തില്‍ സാമ്യമാകും ഇവരുടെ പ്രചാരണങ്ങളും പ്രസംഗങ്ങളും. മുസ്ലിം മനസ്സില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ആളെ കൂട്ടാനുള്ള മത ഭീകരസംഘടനകളുടെ തന്ത്രത്തിന് എരിവും പുളിയും ചേര്‍ത്താണ് കമ്മ്യൂണിസ്റ്റ് പ്രചാരണ യന്ത്രം പ്രവര്‍ത്തിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വാദങ്ങള്‍ക്ക് താത്വിക പരിവേഷം നല്‍കുകയായിരുന്നു സിപിഎം. കെ.ഇ.എന്‍ കുഞ്ഞഹമ്മദിനെപ്പോലെയുള്ള ഇടത് ബുദ്ധിജീവികള്‍ പ്രചരിപ്പിച്ച ഇരവാദം കമ്മ്യൂണിസ്റ്റ് മൂശയില്‍ വിരിഞ്ഞ അടവുനയങ്ങളായിരുന്നു. സല്‍മാന്‍ റുഷ്ദിയുടെയും തസ്ലീമാ നസ്രീന്റെയും കാര്യത്തില്‍ മുസ്ലിം മതമൗലികവാദ സംഘടനകള്‍ എടുത്ത നിലപാടിനെ പിന്തുണക്കുകയോ ഒരടി മുന്നില്‍ നില്‍ക്കുകയോ ചെയ്യുകയായിരുന്നു സി.പി.എം. തികഞ്ഞ ‘ബംഗാളിയായ’ തസ്ലിമാ നസ്രീന് അഭയം നല്‍കാന്‍ പോലും തയ്യാറാകാത്ത ബംഗാളിലെ ഇടതുഭരണം ബംഗ്ലാദേശിലെ ഫത്വ ഏറ്റെടുക്കുകയായിരുന്നു, ഒരര്‍ത്ഥത്തില്‍.

മുസ്ലിംലീഗിനെ എന്നും സഖ്യകക്ഷിയായി ഏറ്റെടുത്ത കോണ്‍ഗ്രസിന്റെ നിലപാടുകളും ഇസ്ലാമിക വര്‍ഗീയതയെ വളര്‍ത്തുന്നതായിരുന്നു. ‘ബിജെപിപ്പേടി’ വളര്‍ത്തി എന്നും അധികാരത്തില്‍ തുടരാമെന്ന് കരുതിയ കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ മുസ്ലിം വര്‍ഗ്ഗീയതയ്ക്കും ഭീകരവാദത്തിനും വളംവെക്കുകയായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മുസ്ലിം സമൂഹത്തെ ജനാധിപത്യ പ്രക്രിയയിലൂടെ മുഖ്യധാരയിലെത്തിക്കാന്‍ സാധിക്കുമായിരുന്ന മുസ്ലിംലീഗും കടുത്ത വര്‍ഗീയ നിലപാടുകള്‍ വച്ചു പുലര്‍ത്തുകയായിരുന്നു. മുസ്ലിംലീഗ് മുസ്ലിംസംഘടനകളില്‍ മിതവാദസമീപനം വച്ചുപുലര്‍ത്തുന്ന സംഘടനയാണെന്ന പ്രചാരണം മിഥ്യയാണെന്ന് ചരിത്രം തെളിയിക്കുന്നു. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ നിരന്തരമായി പിഡീപ്പിക്കപ്പെടുകയാണെന്ന് പാകിസ്ഥാനില്‍ പോയി പ്രസംഗിച്ചത് അന്നത്തെ മുസ്ലിംലീഗ് അധ്യക്ഷന്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടായിരുന്നു. ഇന്ദിരാഗാന്ധി ഇന്ത്യ ഭരിക്കുമ്പോഴാണ് ഇത് പ്രസംഗിച്ചത് എന്നോര്‍ക്കണം. ഔദ്യോഗിക വസതിയുടെ പേര് ‘ഗംഗാ’ എന്നതില്‍ നിന്നും ഗ്രേയ്‌സ് എന്നാക്കിയ മന്ത്രി പി.കെ.അബ്ദുറബ്ബ് മുസ്ലിംലീഗ് എത്തിച്ചേര്‍ന്ന ഇടം ഏതെന്ന് വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തില്‍ ഇസ്ലാമിക മൗലികവാദത്തെ വര്‍ഗ്ഗീയതയായും ഭീകരവാദമായും വളര്‍ത്തിയെടുക്കുന്നതില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുകയായിരുന്നു. ആഗോള ഇസ്ലാമിക ഭീകരതയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭീകരവാദം തഴച്ചുവളര്‍ന്നുവെന്നതാണ് ആത്യന്തികമായുണ്ടായത്. ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമായി മാറിയത് ഇടത് – മുസ്ലിം ലീഗ് കോട്ടകളാണെന്നത് കേവലം യാദൃച്ഛികമല്ല.

മുസ്ലിം രാഷ്ട്രീയത്തിന്റെയും സ്വത്വവാദത്തിന്റെയും മൗലികവാദത്തിന്റെയും അടിത്തറയില്‍ വളര്‍ന്ന് ആഗോള ഭീകരതയുടെ ഭാഗമായി മാറിയ മുസ്ലിം ഭീകരതയാണ് കേരളത്തെ തുറിച്ചുനോക്കുന്നത്. രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതകം ഇതിന്റെ തുടര്‍ച്ചയാണ്. അത് മറ്റൊരു കൊലപാതകത്തിന്റെ തിരിച്ചടിയായും രാഷ്ട്രീയ കൊലപാതകമായും പരിഗണിക്കുന്നത് വസ്തുതകളെ തമസ്‌കരിക്കുന്നതാവും. ആര് എവിടെ എപ്പോള്‍ കൊല്ലപ്പെടണമെന്നും അതിന്റെ തുടര്‍ച്ച എന്തൊക്കെയാവണമെന്നുള്ള തിരക്കഥയാണ് ഇന്ന് നടപ്പാക്കുന്നത്. കേരളത്തെ ഇക്കഴിഞ്ഞ പതിറ്റാണ്ടുകള്‍ കൊണ്ട് അത്തരത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നു.

കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്മൃതിവനത്തില്‍ ഒ.വി. വിജയന്റെ പ്രതിമപാടില്ല എന്ന ഫത്വ വന്നത് ഈ ഒരുക്കത്തിന്റെ ലക്ഷണമായി നാം കണ്ടില്ല. തുഞ്ചന്‍ പറമ്പില്‍, തിരൂരില്‍ എഴുത്തച്ഛന്റെ പ്രതിമ പാടില്ലെന്ന ശാഠ്യം കേരളം അനുവദിച്ചുകൊടുക്കുകയായിരുന്നു. ചേകന്നൂര്‍ മൗലവി കൊലചെയ്യപ്പെട്ടപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ആസൂത്രകര്‍ രക്ഷപ്പെട്ടതും മൗലവിയുടെ ‘ഖബര്‍’ ഏതോ അഗാധതയില്‍ കുഴിച്ചു മൂടപ്പെട്ടതും കേരളം നോക്കിനിന്നു. മാറാട് എട്ട് ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടപ്പോള്‍ അതിന് തനിക്കെന്ത് എന്ന് ചിന്തിച്ച കേരളീയര്‍, തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ മലയാളം അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈവെട്ടിയപ്പോഴും അനങ്ങാതിരുന്നു. മതദ്രോഹവിചാരണയുടെ പേരില്‍ യുവതികളുടെ തലമുണ്ഡനം ചെയ്യപ്പെട്ടപ്പോള്‍ സദാചാരവാദം ചമച്ച് കേരളം കൈകെട്ടിനിന്നു. പ്രണയക്കുരുക്കില്‍ മതവിഷംചേര്‍ത്ത് പെണ്‍കുട്ടികളെ നാടുകടത്തുന്നതിനെ വരെ പ്രണയനൈര്‍മല്യത്തിന്റെ സുവിശേഷങ്ങള്‍ പറഞ്ഞ് നാം ന്യായീകരിച്ചു. നൂറ്റാണ്ടുകളായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചവര്‍ക്കിടയില്‍ മതമുദ്ര ചുമത്തപ്പെടുത്തുന്നത് വരെ നാം ബീഫ് ഫെസ്റ്റുകള്‍ക്ക് മുമ്പില്‍ ക്ഷമയോടെ ക്യൂ നിന്നു.

കേരളം എത്തിച്ചേര്‍ന്ന ഈ അപകടകരമായ സാഹചര്യത്തെ അതിജീവിക്കണമെങ്കില്‍ ഭീകരതയെ നിസ്സംശയം തള്ളിപ്പറയുന്ന സാമൂഹ്യാന്തരീക്ഷം സംജാതമാകണം. മതവിശ്വാസത്തില്‍ വിദ്വേഷത്തിന്റെ വിഷം കലര്‍ത്തി ഭീകരതയുടെ കൂടാരങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നവരെ നിയമപരമായി നേരിടണം. സാമൂഹിക അന്യവത്കരണം സൃഷ്ടിച്ച് തങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന ഭീകര സംഘടനകളെ തള്ളിപ്പറയാന്‍ മുസ്ലിം സമൂഹത്തിന് കഴിയണം. ശഹദാത്തിന്റെ പുണ്യം എന്ന മസ്തിഷ്‌ക പ്രക്ഷാളനത്തിന് മതപരമായ പ്രതിരോധമുണ്ടാകണം. ”പാര്‍ലമെന്ററി വ്യാമോഹങ്ങളുടെ ആനപ്പുറത്തേറി നടക്കുന്ന സെക്യുലര്‍ പാര്‍ട്ടികള്‍ നടത്തുന്ന റിവൈവലിസ്റ്റ് പ്രീണനം മുസ്ലിം ന്യൂനപക്ഷത്തെത്തന്നെയാണ് ഫലത്തില്‍ പ്രതികൂലമായി ബാധിക്കുന്നത്. രക്തസാക്ഷിത്വ സംസ്‌കാരത്തില്‍ അഭിരമിക്കുന്ന ഒരു ചാവേര്‍ സമുദായമായി അതവരെ മാറ്റുന്നു” എന്ന് പ്രൊഫ. ഹമീദ് ചേന്ദമംഗലൂരിന്റെ നിരീക്ഷണം മുസ്ലിം ന്യൂനപക്ഷ സമൂഹം ഉള്‍ക്കൊള്ളണം. മദനിയില്‍ നിന്നും മൗദൂദിയില്‍ നിന്നുമല്ല ഇസ്ലാമിക പുരോഗമന ചിന്തയെന്ന തിരിച്ചറിവ് ആ സമൂഹത്തിനുണ്ടാകണം. മതപരമായ അപരവത്കരണത്തിലൂടെ അരാജകത്വം വളര്‍ത്തുന്ന ശക്തികള്‍ക്കെതിരെ കേരളം ഐക്യപ്പെടണം. പോപ്പുലര്‍ ഫ്രണ്ട് മുന്നോട്ട് വെക്കുന്ന ഭീകരതയുടെ ആശയം മനുഷ്യത്വവിരുദ്ധവും രാജ്യവിരുദ്ധവുമാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കേവലം രാഷ്ട്രീയലാഭത്തിനുവേണ്ടി ആര്‍.എസ്.എസ്സിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും സമീകരിക്കുന്ന കാപട്യം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാനിപ്പിക്കണം. മനുഷ്യകുലത്തിന്റെ പൊതു വിപത്താണ് ഭീകരത. അതിന്റെ വേരുകള്‍ കേരളത്തിലെത്തുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന്റെ ഉത്തരവാദിത്തം രാഷ്ട്രീയ ലാഭനഷ്ടങ്ങള്‍ നോക്കാതെ എല്ലാവരും ഏറ്റെടുക്കേണ്ടതുണ്ട്.

Share17TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മാരീചന്‍ വെറുമൊരു മാനല്ല…

നയതന്ത്ര ജിഹാദ്

തലതകര്‍ത്ത മാ അര്‍രി പ്രതിമ

ആരാണ് ഇസ്ലാമിനെ നിന്ദിക്കുന്നത്….?

2020ല്‍ ബാംഗ്ലൂരില്‍ നടന്ന കലാപം

മതനിന്ദയുടെ മറവിലെ ചോരക്കൊതി

ഗസ്‌നി- മത ഭീകരതയുടെ മനുഷ്യാകാരം

പാരിസ്ഥിതികത്തിലെ ഭാരതീയത

Kesari Shop

  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
  • RSS in Kerala: Saga of a Struggle ₹500.00
Follow @KesariWeekly

Latest

താലിബാന്‍വത്ക്കരിക്കപ്പെടുന്ന മാധ്യമകേരളം

മോദി സാക്കിയയോട് നന്ദി പറയണം !

ബാബാ യോഗേന്ദ്രജിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്മശ്രീ പുരസ്‌കാരം നല്‍കുന്നു.

യോഗേന്ദ്രനാഥ് യോഗി- സംസ്‌കാര്‍ഭാരതിക്കായി സമര്‍പ്പിച്ച ജീവിതം

ബ്രിട്ടനെ വിറപ്പിച്ച വിപ്ലവകാരി

ഡോ. റെയ്ച്ചല്‍ മത്തായി ചില ഓര്‍മ്മക്കുറിപ്പുകള്‍

യംഗ് ഇന്ത്യന്റെ രഹസ്യങ്ങള്‍

സി.പി.എം ബംഗാളില്‍ ഉണ്ടാക്കിയ നവോത്ഥാനം ഇങ്ങനെ

നിന്നെയും കാത്ത്

ഭാരതീയ വിചാരകേന്ദ്രം സംവാദപരമ്പര കൊച്ചിയില്‍ 
ഡയരക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈചാരിക സ്വാശ്രയത്വം അനിവാര്യം: ഡോ. ജേക്കബ് തോമസ്

ആര്‍.എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് കാര്യാലയം സഹസര്‍കാര്യവാഹ്
സി.ആര്‍.മുകുന്ദ ഉദ്ഘാടനം ചെയ്യുന്നു.

സംഘത്തിന്റേത് സര്‍വ്വാശ്ലേഷിയായ സമീപനം: സി.ആര്‍. മുകുന്ദ

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies