തിരൂര്‍: മഹാകവി അക്കിത്തത്തിന്റെ സ്മരണാര്‍ത്ഥം ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ശ്രേഷ്ഠ ഭാരത് പുരസ്‌കാരം താനൂര്‍ അമൃതാനന്ദമയീമഠം മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണയ്ക്ക്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി സനാതനധര്‍മ്മ പ്രചാരണത്തിനും സാമൂഹ്യ പരിഷ്‌കരണത്തിനുമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. രാമചന്ദ്രന്‍ പാണ്ടിക്കാട്, സുധീര്‍ പറൂര്, തിരൂര്‍ ദിനേശ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. 10,000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം 2022 ജനുവരി 21 ന് തിരുനാവായ നാവാമുകുന്ദ ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഗോവ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള സമ്മാനിക്കും.