തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ മാര്‍ക്‌സിസ്റ്റ് വത്കരണത്തിനെതിരെ ഫെറ്റോ സെക്രട്ടേറിയേറ്റ് ധര്‍ണ്ണ നടത്തി. ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡീന്‍ ഡോ.കെ.എന്‍. മധുസൂദനന്‍ പിള്ള ധര്‍ണ ഉദ്ഘാടനം ചെയ്തു. അമിതമായ പാര്‍ട്ടിവത്ക്കരണത്തിലൂടെ ഗവര്‍ണര്‍ക്ക് ചാന്‍സലറിന്റെ ചുമതല പോലും നിര്‍വ്വഹിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളതെന്നും ഇത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വി.സി. നിയമനങ്ങളിലെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണമെന്നും സര്‍വ്വകലാശാലകളിലെ മുഴുവന്‍ അദ്ധ്യാപക നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍.രാജീവ് അദ്ധ്യക്ഷത വഹിച്ചു. എസ്. അരുണ്‍കുമാര്‍, എം.കെ. ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.