തൃശ്ശൂര്‍: സമകാലിക കേരളം നേരിടുന്ന പാരിസ്ഥിതിക-രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളെ അവലോകനം ചെയ്യുന്ന ‘പള്ളിവാള്’ എന്ന നാടകം തപസ്യ സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന് പ്രകാശനം ചെയ്തു. സാഹിത്യ അക്കാദമിയുടെ ചങ്ങമ്പുഴ ഹാളില്‍ ആഗസ്റ്റ് 29ന് നടന്ന ചടങ്ങില്‍ കുരുക്ഷേത്രപ്രകാശന്‍ മാനേജിംഗ് ഡയറക്ടര്‍ സി.കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഡോ.എ.എം. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തുകയും എന്‍.ടി.യു സംസ്ഥാനപ്രസിഡന്റ് സി.സദാനന്ദന് മാസ്റ്റര്‍ പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു. തപസ്യ സംഘടനാ സെക്രട്ടറി സി.സി. സുരേഷ് ആശംസ നേര്‍ന്നു. കുരുക്ഷേത്രപ്രകാശന്‍ മാനേജര്‍ ഷാബു പ്രസാദ് സ്വാഗതവും ഗ്രന്ഥകാരനായ ഡോ. മധു മീനച്ചില്‍ നന്ദിയും പറഞ്ഞു. ചടങ്ങിനുമുമ്പ് കുവൈറ്റില്‍ പ്രവാസി മലയാളികള്‍ രംഗാവിഷ്കാരം നടത്തിയ നാടകത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.