Thursday, May 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖപ്രസംഗം

പാഠമാകേണ്ട ആകാശദുരന്തം

Print Edition: 17 December 2021

ഭാരത മഹാരാജ്യത്തെ സ്‌നേഹിക്കുന്നവരെ അഗാധ ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് 2021 ന്റെ പടിയിറക്കം. ഡിസംബര്‍ 8 ന് ഊട്ടിയ്ക്ക് സമീപം കുനൂരില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ഭാരതത്തിന് നഷ്ടമായത് സംയുക്ത സേനാ മേധാവി ജനറല്‍ വിപിന്‍ റാവത്തും ഭാര്യ മധുലികയുമടക്കം 13 വീര സൈനികരെയാണ്. കുനൂരിലെ വെല്ലിങ്ടന്‍ ഡിഫന്‍സ് സ്റ്റാഫ് കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെ പ്രതികൂല കാലാവസ്ഥയില്‍ പെട്ട് കോപ്റ്റര്‍ തകര്‍ന്നു എന്നാണ് അപകടത്തെക്കുറിച്ചുള്ള പ്രാഥമിക നിഗമനം. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ അതിവിശിഷ്ട വ്യക്തികള്‍ സഞ്ചരിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു എന്നത് ലളിതമായി കാണേണ്ട ഒന്നല്ല. സൈന്യവും ഭരണകര്‍ത്താക്കളും ആ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. അപകടത്തിന്റെ കാരണങ്ങളെ സംബന്ധിച്ച് പ്രാഥമിക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ബ്ലാക്ക്‌ബോക്‌സ് അടക്കമുള്ള ഉപകരണങ്ങള്‍ ഇതിനോടകം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ആകാശ വാഹനങ്ങളെ സംബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ക്കെല്ലാം പരിമിതികള്‍ ഉണ്ട്.എന്നാല്‍ സാധാരണ യാത്രാ വിമാനങ്ങളെക്കാള്‍ എത്രയോ മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ് പ്രമുഖ വ്യക്തികള്‍ സഞ്ചരിക്കുന്ന കോപ്റ്ററുകളും വിമാനങ്ങളുമൊക്കെ. ആ സുരക്ഷാ മാനദണ്ഡങ്ങളൊക്കെ ഇവിടെ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിശ്ചയമായും അന്വേഷിക്കേണ്ടതുണ്ട്. ‘മി 17 വി 5’-, എന്ന ഇരട്ട എഞ്ചിനുള്ള റഷ്യന്‍ നിര്‍മ്മിത ഹെലികോപ്റ്റര്‍ താരതമ്യേന വിശ്വസ്ത വാഹനമായാണ് കണക്കാക്കുന്നത്. സാങ്കേതിക തകരാറാണ് അപകട കാരണമെങ്കില്‍ നിശ്ചയമായും പുനര്‍വിചിന്തനത്തിന് തയ്യാറാവേണ്ടതുണ്ട്.

കാല്‍ കോടി വരുന്ന ഭാരത സൈന്യത്തിന്റെ പ്രഥമ സംയുക്തസേനാ മേധാവി എന്നതിനപ്പുറം പ്രാധാന്യമുണ്ടായിരുന്നു ജനറല്‍ വിപിന്‍ റാവത്തിന്റെ ജീവിതത്തിന്. അപ്രതീക്ഷിതമായി ഭാരതത്തിനു മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കാര്‍ഗില്‍ യുദ്ധം ഭാരതത്തെ പല കാര്യങ്ങളിലും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. മഞ്ഞുമലയിലായിരുന്നു യുദ്ധം നടന്നിരുന്നതെങ്കിലും തന്ത്രപരമായ നീക്കങ്ങളില്‍ കര-നാവിക-വ്യോമ സേനകളുടെ കൂട്ടായ പരിശ്രമങ്ങള്‍ വേണ്ടിയിരുന്നു. എന്നാല്‍ ഇവയുടെ ഏകോപനമില്ലായ്മ യുദ്ധത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പല പ്രയാസങ്ങളും ഉണ്ടാക്കി എന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സൈനിക മേധാവി എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. എന്നാല്‍ തീരുമാനം നടപ്പിലാകാന്‍ നരേന്ദ്ര മോദി അധികാരത്തില്‍ വരേണ്ടി വന്നു. അംഗസംഖ്യ കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയായ ഭാരതത്തിന്റെ കരസേനാ മേധാവി ആയിരിക്കുക എന്നത് നിസ്സാര കാര്യമല്ല. നിരവധി പോരാട്ടങ്ങള്‍ക്ക് വിജയകരമായ നേതൃത്വം വഹിച്ചിട്ടുള്ള വിപിന്‍ റാവത്തിനെ തന്നെ സംയുക്ത സൈനിക മേധാവി ആക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഭാരത സേനയുടെ അടിമുടിയുള്ള നവീകരണത്തിന് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് അകാലത്തില്‍ വിധി കോപ്റ്റര്‍ അപകടത്തിന്റെ രൂപത്തില്‍ അദ്ദേഹത്തെ നമ്മില്‍ നിന്നും തട്ടിയെടുത്തത്. ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അതിര്‍ത്തിക്കപ്പുറത്തു നിന്നും ഭാരതത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ഇക്കാലത്ത് റാവത്തിന്റെ വിയോഗം ദേശസ്‌നേഹികള്‍ക്ക് തീരാനഷ്ടം തന്നെയാണ്.
ഭാരതത്തിന്റെ അന്നമുണ്ട് ജനാധിപത്യത്തിന്റെ സൗകര്യങ്ങളില്‍ പുളച്ച് ജീവിച്ച് ശത്രുരാജ്യങ്ങള്‍ക്കു വേണ്ടി പതിയിരുന്നു പണിയെടുക്കുന്ന ജിഹാദി-കമ്മ്യൂണിസ്റ്റ് ഭീകരവാദികള്‍ റാവത്തിന്റെ അപകട മരണത്തില്‍ അവര്‍ക്കുണ്ടായ സന്തോഷം മറച്ചു വച്ചതേ ഇല്ല. സാമൂഹ്യ മാധ്യമങ്ങളില്‍ ചിരിച്ചിത്രങ്ങളും രാജ്യ വിരുദ്ധ കമന്റുകളും വാരി വിതറി അവര്‍ ആഘോഷിച്ചു. ഇത്തരം സൈബര്‍ ആഘോഷം നടത്തിയതിലേറെപ്പേരും മലയാളികളായിരുന്നു എന്നത് ശ്രദ്ധേയം. കാരണം ദേശദ്രോഹികള്‍ക്ക് പിന്തുണ നല്‍കുന്ന ഭാരതത്തിലെ ഏക സംസ്ഥാന സര്‍ക്കാരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്ന് പലവട്ടം തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. സംയുക്തസേനാ മേധാവിയുടെ അപകട മരണത്തെ അപഹസിച്ച് കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടവരില്‍ സര്‍ക്കാര്‍ പ്ലീഡര്‍ അഡ്വ.രശ്മിത രാമചന്ദ്രന്‍ മുന്നില്‍ നില്‍ക്കുന്നു എന്നിടത്താണ് കേരളത്തില്‍ നടക്കുന്ന ഭാരതവിരുദ്ധ പ്രചരണത്തിന്റെ ഔദ്യോഗിക മുഖം മറനീക്കുന്നത്. പൗരത്വ നിയമ പ്രക്ഷോഭത്തെ സംയുക്തസേനാ മേധാവി പിന്‍തുണച്ചില്ല, കാശ്മീര്‍ ഭീകരര്‍ക്ക് അനുകൂലമായ നിലപാട് കൈക്കൊണ്ടില്ല എന്നതൊക്കെയാണ് വിപിന്‍ റാവത്തിന്റെ അയോഗ്യതയായി അഡ്വ.രശ്മിത രാമചന്ദ്രന്‍ കണ്ടെത്തുന്നത്. മതഭീകരവാദികളില്‍ നിന്നും അച്ചാരം പറ്റി രാജ്യ വിരുദ്ധത ഛര്‍ദ്ദിക്കുന്നവര്‍ക്കെതിരെ കേരള സര്‍ക്കാര്‍ ചെറുവിരലനക്കില്ല എന്നറിയുന്നതു കൊണ്ടാവാം ഇത്രയേറെ മുസ്ലീം കമ്മ്യൂണിസ്റ്റ് ഭീകരവാദികള്‍ റാവത്തിനെതിരെയും ഭാരത സൈന്യത്തിനെതിരെയും സാമൂഹ്യ മാധ്യമങ്ങളില്‍ അവരുടെ ചിന്താമലം വിസര്‍ജ്ജിക്കുന്നത്. കാശ്മീര്‍ ഭീകരവാദികളുടെ ക്ഷേമം ഉറപ്പാക്കാന്‍ അവരുടെ വീട്ടുപടിക്കല്‍ കാത്തുകെട്ടി കിടന്ന പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളൊന്നും ജനറല്‍ വിപിന്‍ റാവത്തിന്റെ അന്ത്യയാത്രയില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയില്ല എന്നതില്‍ നിന്നുതന്നെ അവരുടെ ഭാരത വിരുദ്ധ വികാരം എത്രമാത്രമുണ്ടെന്ന് വ്യക്തമാണ്.

ആഭ്യന്തര ശത്രുക്കളെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുരുജി ഗോള്‍വല്‍ക്കര്‍ നടത്തിയ പരാമര്‍ശം ഇക്കാലത്തും എത്രമാത്രം വാസ്തവമാണെന്നു തെളിയിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. റാവത്തിന്റെ മരണത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചിരിച്ചിത്രം വാരി വിതറിയവരിലധികം പേരും മുസ്ലീം നാമധാരികളായിരുന്നു. എന്നാല്‍ ഒരു മുസ്ലീം സംഘടനയും ഒരു നേതാവും ഇതിനെതിരെ പ്രതികരിച്ചില്ല. ഇവരുടെ ഈ മൗനം പതിയിരിക്കുന്ന വലിയ അപകടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തുടര്‍ച്ചയായ ദേശദ്രോഹ നിലപാടുകള്‍ മുസ്ലീം വിഭാഗങ്ങളില്‍ നിന്നുണ്ടാകുമ്പോള്‍ കേരളത്തിന്റെ സാംസ്‌ക്കാരിക ലോകം പാലിച്ചു പോരുന്ന നിശ്ശബ്ദതയും കണ്ടില്ലെന്നു നടിക്കാനാവില്ല. എന്നാല്‍ ഇത്തവണ രാജ്യദ്രോഹ നിലപാടുകള്‍ക്കെതിരെ വേറിട്ട ശബ്ദങ്ങള്‍ ഉണ്ടായി എന്നത് പ്രതീക്ഷ പകരുന്നു. മുസ്ലീം മതവിശ്വാസിയും എന്നാല്‍ തികഞ്ഞ ദേശീയവാദിയുമായിരുന്ന പ്രസിദ്ധ സിനിമ സംവിധായകന്‍ അലി അക്ബര്‍ ഇസ്ലാം മതാനുയായികളായ ചെറുപ്പക്കാര്‍ രാജ്യദ്രോഹ പോസ്റ്റുകള്‍ ഇട്ടിട്ടും മതനേതൃത്വം പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇസ്ലാം മതം തന്നെ വലിച്ചെറിഞ്ഞ് കൊണ്ട് പ്രതിഷേധിച്ചിരിക്കുകയാണ്. പ്രസിദ്ധ കവിയും ഗാനരചയിതാവും സാംസ്‌കാരിക നായകനുമായ ശ്രീകുമാരന്‍ തമ്പി, മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ അഡ്വ.എ.ജയശങ്കര്‍ തുടങ്ങി പല പ്രമുഖരും മുസ്ലീം-കമ്മ്യൂണിസ്റ്റ് അനുയായികളുടെ രാജ്യ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്.
ഹെലികോപ്റ്റര്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ പുറത്തു കൊണ്ടുവരുന്നതോടൊപ്പം വിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ച ആഭ്യന്തര ശത്രുക്കളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. ദേശസ്‌നേഹികള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ട സാഹചര്യങ്ങളാണ് കേരളത്തില്‍ രൂപപ്പെട്ടു വരുന്നത്.

Tags: FEATURED
Share9TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കെടുകാര്യസ്ഥതയുടെ പാപഭാരം

മാര്‍ക്‌സിസ്റ്റ് മൗലവിമാരുടെ ഹാലിളക്കം

ആയുധപ്പുരകളാകുന്ന ആരാധനാലയങ്ങള്‍

ചെമ്പന്‍ ജിഹാദികളുടെ അഴിഞ്ഞാട്ടം

പാകിസ്ഥാനിലെ തനിയാവര്‍ത്തനം

കൊന്ന പൂത്ത വഴികള്‍

Kesari Shop

  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • കേസരി വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00
  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
Follow @KesariWeekly

Latest

പ്രകൃതി അഥവാ ഈശ്വരന്റെ നിയമം.

ശ്രീനാരായണ ഗുരുവും മോദിയും

കണികാണും കണിക്കൊന്ന

കെടുകാര്യസ്ഥതയുടെ പാപഭാരം

ഒരു ദേശത്തിന്റെ കഥയായി മാപ്പിള കലാപം

ഒവൈസിമാരുടെ അങ്കലാപ്പ്‌

ദുര്‍ഗ്രാഹ്യമായ സ്ത്രീഹൃദയം

ശിഷ്യനായി മണ്ഡനമിശ്രന്‍ (നിര്‍വികല്പം 15)

വിശുദ്ധി ചക്രം

മന്ത്രമഴ പൊഴിയുന്ന കൊട്ടിയൂര്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies