കേസരിയുടെ നവംബര്‍ 12 ലക്കത്തില്‍ മുരളി പാറപ്പുറം എഴുതിയ മുഖലേഖനം കാലികപ്രസക്തമായി. ”എസ്.എഫ്. ഐ. എന്ന അശ്ലീലം” എന്ന ലേഖനത്തിന്റെ തലക്കെട്ടു തന്നെ ഉള്ളടക്കത്തെ വിളിച്ചോതുന്നതായിരുന്നു. തങ്ങള്‍ മാത്രമാണ് പുരോഗമനവാദികള്‍ എന്ന് വിളിച്ചു പറയുന്ന എസ്.എഫ്. ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ ഇന്നത്തെ പ്രവര്‍ത്തന രീതിയെ ലേഖനം വരച്ചുകാട്ടുന്നു. ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടൊന്നും ആര്‍ക്കും വിയോജിപ്പുണ്ടാവാന്‍ തരമില്ല.
സ്വന്തം പ്രത്യയശാസ്ത്രത്തില്‍ വിശ്വാസം നഷ്ടപ്പെട്ട ഇക്കൂട്ടര്‍ നിലനില്‍പ്പിനായി കൗമാര യൗവ്വനാവസ്ഥയെ സ്വാധീനിക്കുന്ന ലൈംഗിക വികാരങ്ങളെ ഉപയോഗപ്പെടുത്തുകയാണ്. ഇതിനു വേണ്ടി ജിഹാദികളെ ഇവര്‍ കൂട്ടുപിടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തെ ബുദ്ധിപൂര്‍വ്വം ജിഹാദികള്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്. എസ്.എഫ്.ഐ യുടെ ബാനറില്‍ ക്യാമ്പസുകളില്‍ ഇന്ന് ജിഹാദികള്‍ വിളയാടുകയാണ്. പക്ഷെ, ഇതിനെല്ലാം ഒരു കൂട്ടം അദ്ധ്യാപകര്‍ കൂട്ടുനില്‍ക്കുന്നത് സാധാരണ സമൂഹത്തെ അത്ഭുതപ്പെടുത്തുന്നു. ഈ അദ്ധ്യാപകര്‍ക്ക് പലതരത്തില്‍ ഇതിനുള്ള പ്രതിഫലം ലഭിക്കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. പഠനമെന്നത് ഇക്കൂട്ടരുടെ ലക്ഷ്യമേയല്ല. സി.പി.എമ്മിനും ജിഹാദികള്‍ക്കുമുള്ള റിക്രൂട്ടിംഗ് സെന്ററുകളായി കോളേജുകളെ മാറ്റിയിരിക്കുന്നു. ഇവര്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബുദ്ധിജീവികള്‍ എന്നു പറയുന്നവര്‍ ബോധപൂര്‍വ്വം മിണ്ടുന്നുമില്ല. ആരെങ്കിലും ഇതിനെക്കുറിച്ച് പറഞ്ഞാല്‍ അവരെ വര്‍ഗീയ വാദികള്‍ എന്ന് വിളിച്ചാക്ഷേപിച്ച് മൂലക്കിരുത്തുകയും ചെയ്യും. ഈയൊരവസ്ഥയില്‍ നിന്നും കേരളത്തെ രക്ഷിച്ചേ പറ്റൂ.. ക്യാമ്പസുകളിലും സമൂഹത്തിലും ദേശീയ(ധര്‍മ്മ) വാദികള്‍ കൂടുതല്‍ ശക്തരാവേണ്ടിയിരിക്കുന്നു. തന്ത്രപരമായ സമീപനങ്ങള്‍ ഇതിന് അത്യാവശ്യമാണു താനും. അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ഇതില്‍ നിന്നും പിന്‍വാങ്ങി അലസമായി നില്‍ക്കുന്നത് എല്ലാവരുടെയും ഭാവിയെ അപകടപ്പെടുത്തും. എന്തായാലും കാലിക പ്രസക്തമായ ലേഖനം തയ്യാറാക്കിയ മുരളി പാറപ്പുറത്തെ അഭിനന്ദിക്കാതെ വയ്യ!