സാഹിത്യത്തിനുള്ള ഡോ.മംഗളം സ്വാമിനാഥന്‍ ദേശീയ പുരസ്‌കാരത്തിനായി യുവകവിയും എഴുത്തുകാരനുമായ ഗണേഷ് പുത്തൂരിനെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് മുന്‍ ഡയറക്ടറും കലാദര്‍ശന്‍ മേധാവിയുമായിരുന്ന ഡോ.മംഗളം സ്വാമിനാഥന്റെ സ്മരണാര്‍ഥമുള്ള ഫൗണ്ടേഷന്‍ ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കലാ-സാംസ്‌കാരിക മേഖലയ്ക്ക് നല്‍കിയ സംഭാവനകളും എഴുത്തുകാരന്‍ എന്ന നിലയില്‍ കൈവരിച്ച അംഗീകാരങ്ങളുമാണ് ഗണേഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ആലപ്പുഴ ജില്ലയിലെ ഉളവയ്പ്പ് സ്വദേശിയാണ്.