കോഴിക്കോട്: അവശത അനുഭവിക്കുന്ന സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശികയായിട്ടുള്ള പെന്‍ഷനും ക്ഷാമബത്തയും ഉടനെ അനുവദിക്കണമെന്ന് ഭാരതീയ രാജ്യപെന്‍ഷനേഴ്‌സ് മഹാസംഘ് ഉത്തര മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോഴിക്കോട് അളകാപുരിയില്‍ നടന്ന സമ്മേളനത്തില്‍ അഖിലേന്ത്യാ പ്രസിഡന്റ് സി.എച്ച്. സുരേഷ്, ജനറല്‍ സെക്രട്ടറി ബഹദൂര്‍ സിംഗ് ഹാഡ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് രവീന്ദ്രന്‍ അദ്ധ്യക്ഷനായി. ട്രെയിനില്‍ സീനിയര്‍ സിറ്റിസണ്‍ ടിക്കറ്റ് നിരക്ക് ഇളവ് പുന:സ്ഥാപിക്കുക, പെന്‍ഷന്‍ തുകയില്‍ നിന്നും ഇന്‍കം ടാക്‌സ് ഈടാക്കുന്ന സമ്പ്രദായം ഒഴിവാക്കുക, കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പെട്രോള്‍, ഡീസല്‍ നികുതി ഇളവ് കേരള സര്‍ക്കാരും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടു വെച്ചു. വേലായുധന്‍ വള്ളിമാട്, രാജീവന്‍, പുഷ്പന്‍ മാസ്റ്റര്‍, മധു, ദിനേശ്ബാബു, എം.സഹദേവന്‍, ദയാനന്ദ.കെ, കുഞ്ഞിക്കണ്ണന്‍.കെ, ബാലകൃഷ്ണന്‍. എം, രാജേന്ദ്രന്‍ കണ്ണൂര്‍, അച്യുതന്‍ മാസ്റ്റര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Comments