പല്ലശ്ശനക്കാവില്‍ വേലകാണാന്‍
തെല്ലും മടിയാതെ ഞങ്ങള്‍ പോയി.
പഞ്ചാരി, പാണ്ടിതിമിര്‍ത്തുപെയ്തു
അഞ്ചാതെകണ്ണുമിഴിച്ചുനിന്നൂ
ചെമ്പട കൊട്ടിമുറുകിടുമ്പോള്‍
വന്‍പട മുന്നില്‍ നിരന്നു നിന്നു
അമ്പട ഞാനെന്ന മട്ടിലല്ലോ
അഞ്ചോളം കൊമ്പന്‍മാര്‍ നിരന്നുനിന്നൂ
മേളപ്പെരുമഴ പെയ്തുതോര്‍ന്നു
ആളുകളെല്ലാം, പിരിഞ്ഞുപോന്നു.