ഒന്നാം ആന വരുന്നുണ്ടേ
കുന്നും കുലുക്കി വരുന്നുണ്ടേ
രണ്ടാം ആന വരുന്നുണ്ടേ
ചെണ്ടക്കാരനും കൂടെയുണ്ടേ
മൂന്നാം ആന വരുന്നുണ്ടേ
ചിന്നം വിളിയും ഒപ്പമുണ്ടേ
നാലാം ആന വരുന്നുണ്ടേ
നാലു കാലിലും ചങ്ങലീണ്ടേ
അഞ്ചാം ആന വരുന്നുണ്ടേ
പഞ്ചാരിമേളം കൂടെയുണ്ടേ
ആറാം ആന വരുന്നുണ്ടേ
ഓരം ചേര്‍ന്നു നടപ്പുണ്ടേ
ഏഴാം ആന വരുന്നുണ്ടേ
മോഴയാണെന്നു തോന്നുന്നുണ്ടേ
എട്ടാം ആന വരുന്നുണ്ടേ
നെറ്റിപ്പട്ടം കെട്ടീട്ടുണ്ടേ
ഒമ്പതാം ആന വരുന്നുണ്ടേ
കൊമ്പിനു നല്ല വലുപ്പമുണ്ടേ
പത്താം ആന വരുന്നുണ്ടേ
പന്തം പിടിച്ചയാള്‍ മുന്നിലുണ്ടേ !