ന്യൂദല്‍ഹി: സംവരണത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ചര്‍ച്ചയിലൂടെ സമവായത്തിലെത്തണമെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ജിഭാഗവത് അഭിപ്രായപ്പെട്ടു. സംവരണം ആവശ്യപ്പെടുന്നവര്‍ അതിനെ എതിര്‍ക്കുന്നവരുടെ താല്പര്യങ്ങളെയും മനസ്സില്‍ കണ്ടുകൊണ്ടു സം സാരിക്കണം. അതുപോലെ എതിര്‍ ക്കുന്നവര്‍ അനുകൂലിക്കുന്നവരുടെ വിചാരങ്ങളെയും മാനിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ആഗസ്ത് 18ന് ശിക്ഷാ സംസ്‌കൃ തി ഉഥാന്‍ ന്യാസ് സംഘടിപ്പിച്ച ജ്ഞാനോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.