ചെന്നൈ: കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയെ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനന്ദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു രജനിയുടെ അഭിനന്ദന പരാമര്‍ശം.
ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു രചിച്ച ലിസണിങ്ങ്, ലേണിങ്ങ്, ലീഡിംഗ് എന്ന പുസ്തകത്തിന്റെ പ്രകാശനം ആഗസ്റ്റ് 11ന് നടന്നപ്പോഴാണ് രജനീകാന്ത് കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് സംസാരിച്ചത്.
ചടങ്ങില്‍ സംസാരിച്ച അമിത്ഷാ, 370-ാം വകുപ്പു നീക്കം ചെയ്തതോടെ കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യം കുറിച്ചിരിക്കയാണെന്ന് പറഞ്ഞു. 370-ാം വകുപ്പ് കൊണ്ട് രാജ്യത്ത് യാതൊരു ഗുണവുമില്ല, പ്രത്യേകിച്ച് കാശ്മീരിന്. 370-ാം വകുപ്പ് ഇല്ലാതായതോടെ കാശ്മീരില്‍ വികസന പ്രക്രിയകള്‍ക്ക് ആരംഭം കുറിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായതിന്റെ രണ്ടു വര്‍ഷത്തെ അനുഭവങ്ങളടങ്ങിയതാണ് പുസ്തകം. 370-ാം വകുപ്പിന്റെ വോട്ടെടുപ്പ് വേളയില്‍ എല്ലാ ഭാഗത്തുനിന്നുള്ള അംഗങ്ങളും സംസാരിക്കുകയുണ്ടായെന്നും കൃത്യമായ വോട്ടിംഗ് നടന്നെന്നും മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചെന്നും ചടങ്ങില്‍ സംസാരിച്ച വെങ്കയ്യനായിഡു പറഞ്ഞു.
കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍, തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഓ.പനീര്‍ ശെല്‍വം, ബാഡ്മിന്റന്‍ ചാ മ്പ്യന്‍ പി.ഗോപീചന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേന്ദ്രവാര്‍ത്തവിതരണ വകുപ്പ് പുറത്തിറക്കിയ പുസ്തകം അമിത്ഷായാണ് പ്രകാശനം ചെയ്തത്.