കോഴിക്കോട്: അറിവിന്റെയും കര്‍മ്മത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ മുന്നേറുക എന്നതാണ് ശ്രീകൃഷ്ണജയന്തി നല്കുന്ന സന്ദേശമെന്ന് ആര്.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് പറഞ്ഞു. പ്രപഞ്ചത്തിലെ സര്‍വ്വതും സ്വന്തമായി കരുതുകയായിരുന്നു കൃഷ്ണന്. എന്തെങ്കിലും നേടാനുള്ള സ്വാര്‍ത്ഥ മനോഭാവമായിരുന്നില്ല അതെന്ന് അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 23ന് കോഴിക്കോട് മഹാനഗരം ശോഭായാത്ര ശ്രീനാരായണ സെന്റനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭയരഹിതമായി, ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യണമെന്നായിരുന്നു ശ്രീകൃഷ്ണഭഗവാന് ഭഗവത് ഗീതയിലെ 18 അദ്ധ്യായങ്ങളിലൂടെയും ലോകത്തോട് പറഞ്ഞത്. നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലും കൃഷ്ണസാന്നിധ്യമുണ്ട്. അത് തിരിച്ചറിഞ്ഞ് കൃഷ്ണനായിത്തീരുകയാണ് ആവശ്യം. ഓരോ കൃഷ്ണാഷ്ടമിയും എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ പുതിയൊരു തപസ്യയുടെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീകൃഷ്ണവിഗ്രഹത്തില്‍ മാലചാര്ത്തിക്കൊണ്ടായിരുന്നു അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് മഹാശോഭായാത്രയുടെ പതാക കൃഷ്ണവേഷം കെട്ടിയ കുട്ടിക്ക് കൈമാറി.
ചടങ്ങില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ ജന്മാഷ്ടമി സന്ദേശം നല്കി. പാളയം ജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നിന്നാണ് മോഹന്‍ജി ഭാഗവത് ശോഭായാത്ര വീക്ഷിച്ചത്. സഹപ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, അഖിലഭാരതീയ സഹശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ. ജഗദീഷ്, എസ്. സേതുമാധവന് തുടങ്ങിയവരും സര്സംഘചാലകിനോടൊപ്പമുണ്ടായിരുന്നു.
സംഘടനാപരമായ ബൈഠക്കുകളില്‍ പങ്കെടുക്കാനെത്തിയ സര്‍സംഘചാലക് ആഗസ്റ്റ് 24, 25 തീയതികളിലെ പരിപാടിക്ക് ശേഷം 26ന് കോട്ടയത്തേക്ക് പോയി.