വഴികളില്‍ പൊട്ടിമുളക്കുന്ന പച്ചയില്‍
പകലു മെല്ലെച്ചിരിക്കുന്ന ചാരുത
ഉഗ്ര താപത്തിലുന്മാദമായിതാ
ഉച്ചവെയിലില്‍ത്തിളക്കും മരീചിക
അടരാത്ത കുന്നിന്റെ കൈയില്‍നിന്നൊരു കുഞ്ഞു
പുഞ്ചിരിപ്പൂവിന്റെ മധുര ഹാസം
വയല്‍ വരമ്പത്തൊരു പുല്‍നാമ്പിലുണരുന്നു
പുലരിതന്‍ കുളിരാര്‍ന്ന മൃദു ചുംബനം
ഒരു മഴത്താളത്തെ കാതോര്‍ത്തു നില്‍ക്കുന്നു
കാവുകള്‍ കാടുകള്‍ കാട്ടാറുകള്‍
കരളില്‍ കിനാവിന്റെ ജാലക വാതിലില്‍
ഒരു മാരിവില്ലിന്റെ നിറ സൗഭഗം
ഒരു തെന്നലുമ്മതന്‍ തൂവലാട്ടം
മിഴികളെ പൊതിയുന്നു രാഗലോലം….
Comments