കോഴിക്കോട്: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളുടെയും യാനങ്ങളുടെയും ലൈസന്‍സ് ഫീ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇടതുപക്ഷസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് സൈന്യത്തോടൊപ്പം നിന്ന് ദുരിതാശ്വാസപ്രവര്‍ത്തനം നടത്തിയതിന് കടലിന്റെ സൈന്യം എന്ന് സംസ്ഥാന സര്‍ക്കാര്‍ വിശേഷിപ്പിച്ചവരോടാണ് ഇത്തരം അനീതി കാണിക്കുന്നത്.
വര്‍ദ്ധിപ്പിച്ച ലൈസന്‍സ് തുക പൂര്‍ണ്ണമായും പിന്‍വലിക്കണെന്ന് മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് കെ.രജിനേഷ് ബാബു ആവശ്യപ്പെട്ടു. ഇന്‍ ബോര്‍ഡ് വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്ക് 50,000 രൂപക്ക് മുകളിലും വര്‍ദ്ധിപ്പിച്ച ലൈസന്‍സ് ഫീസ് (10 ഇരട്ടി) പിന്‍വലിക്കണം. ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ സമരരംഗത്ത് വരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.