തിരക്കേറിയ നഗരക്കുരുക്കില്‍ നിന്നും രക്ഷപ്പെട്ട ഒരാമ്പുലന്‍സ് പായുകയാണ്.
ആമ്പുലന്‍സിനുള്ളില്‍ ശവവും, കരഞ്ഞുകാണ്ട് മൂന്ന് പേരും.
നഗരത്തില്‍ നിന്നും വിജനമായ പാതയിലേക്ക് ആമ്പുലന്‍സ് തിരിയവേ എതിരെ പാഞ്ഞ് വന്ന ലോറിയുമായി കൂട്ടിയിടിച്ച് ആമ്പുലന്‍സ് മറിയുന്നു.
താഴെ ഗര്‍ത്തമാണ്. അടുത്ത ദിവസത്തെ പത്രത്തിലെ വാര്‍ത്ത ഇങ്ങനെയായിരുന്നു.
ആമ്പുലന്‍സും ലോറിയും കൂട്ടിയിടിച്ച് ആമ്പുലന്‍സിലുണ്ടായിരുന്ന മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചു.
ഒരാള്‍ മാത്രം രക്ഷപ്പെട്ടു.
രക്ഷപ്പെട്ടയാളുടെ മരണസര്‍ട്ടിഫിക്കറ്റ് അപ്പോഴും ആമ്പുലന്‍സിനുള്ളില്‍ പറന്നുകളിക്കുന്നുണ്ടായിരുന്നു.