Thursday, July 3, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മുഴുവന്‍ ഭാരതവും കാശ്മീരിനൊപ്പം (ത്വരിതഗതിയില്‍ മാറുന്ന കാശ്മീര്‍ – 3)

Print Edition: 16 July 2021

ജമ്മുകാശ്മീര്‍ പുനസംഘടന (Amendment) നിയമം 2021 എന്ന വിഷയത്തെ അധികരിച്ച് ഭാരത ആഭ്യന്തരമന്ത്രി അമിത് ഷാ 2021 ഫെബ്രുവരി 13ന് ലോക്‌സഭയില്‍ നടത്തിയ മറുപടി പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം. -(അവസാനഭാഗം)- പരിഭാഷ എം. വിനയചന്ദ്രന്‍

ഞാന്‍ ഇവിടെ ലാന്‍ഡ് ബാങ്കിനെ കുറിച്ച് പറഞ്ഞു. 29,030 ഏക്കര്‍ ഭൂമിയുടെ ബാങ്ക് ആണ് സ്വരൂപിക്കപ്പെട്ടത്. കാശ്മീരില്‍ നിന്നും വെടിയൊച്ചകളുടെയും ഇരുട്ടിന്റെയും നിലവിളികളുടെയും ആകുലതകളുടെയും കാലം നീങ്ങുകയാണ്. പ്രതീക്ഷകളുടെയും വെളിച്ചത്തിന്റെയും പുതിയ കാലത്തെ ജനങ്ങള്‍ സന്തോഷത്തോടെ വരവേല്‍ക്കുകയാണ്. ജമ്മു കാശ്മീര്‍ ഒരു ആശ്രിതസംസ്ഥാനം എന്ന നിലയില്‍ നിന്നും ആത്മനിര്‍ഭര സംസ്ഥാനത്തിലേക്കുള്ള മാറ്റത്തിലാണ്.

യുവാക്കള്‍ക്ക് വളരെയധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. വളരെക്കാലമായി ഒഴിഞ്ഞു കിടന്നിരുന്ന 10000 സര്‍ക്കാര്‍ ലാസ്റ്റ് ഗ്രേഡ് പദവിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് തുടങ്ങിവച്ചു. അതില്‍ 8575 ലാസ്റ്റ് ഗ്രേഡ് പദവിയിലേക്ക് നോട്ടിഫിക്കേഷന്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി ചെയ്തുകഴിഞ്ഞു. ഇതിനു മുന്‍പ് കാലാകാലങ്ങളില്‍ അവിടെ ഭരിക്കുന്ന ഗവണ്‍മെന്റുകളുടെ നോമിനേഷന്‍ വഴിയായിരുന്നു നിയമനം നടന്നിരുന്നത്. അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങ് ആയിരുന്നു ഇത്. ഇപ്പോള്‍ വളരെ സുതാര്യമാണ് സ്ഥിതികള്‍. റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിച്ച് എക്‌സാം നടത്തി മെറിറ്റ് ലിസ്റ്റ് ഡിക്ലയര്‍ ചെയ്ത് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഗ്രേഡ് ത്രീയിലേക്കും ഫോറിലേക്കും ഇന്റര്‍വ്യൂ ഇല്ലാതെ മെറിറ്റ് അടിസ്ഥാനത്തില്‍ ആണ് ജോലി നല്‍കുന്നത്. 14,161 പോസ്റ്റിലേക്കുള്ള തൊഴില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. അതില്‍ 2,050 പോസ്റ്റിലേക്കുള്ള എഴുത്തുപരീക്ഷയും കഴിഞ്ഞു. 2022 ആകുമ്പോഴേക്കും ഇരുപത്തിഅയ്യായിരം അവസരങ്ങള്‍ ഗവണ്‍മെന്റ് മേഖലയില്‍ തന്നെ സൃഷ്ടിക്കപ്പെടുകയും നല്‍കുകയും ചെയ്യും.

കാശ്മീരില്‍ ബാങ്കുകളിലൂടെ യമരസ ീേ ്ശഹഹഹമഴല എന്ന പദ്ധതിയും നടപ്പാക്കി വരുന്നു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനയ്യായിരത്തോളം ബാങ്ക് ലോണുകള്‍ ജനങ്ങളില്‍ സ്വാശ്രയശീലം വളര്‍ത്തുന്നതിന് വേണ്ടി നല്‍കിയിട്ടുണ്ട്. മൊത്തം 242 കോടി രൂപ ഈ ഇനത്തില്‍ ചെലവഴിക്കപ്പെട്ടിട്ടുണ്ട്. മിഷന്‍ യൂത്ത് എന്ന പദ്ധതിയിലും വളരെയേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. വില്ലേജുകളില്‍ തൊഴില്‍ നൈപുണ്യ വികാസത്തിനു വേണ്ടിയുള്ള പരിശീലന കേന്ദ്രങ്ങളും യുവജനങ്ങളില്‍ സ്വാശ്രയശീലം വളര്‍ത്തുന്നതിനു വേണ്ടി ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി വിതരണത്തിന്റെയും ഐടി ടവറിന്റെയും കാര്യങ്ങളില്‍ വളരെയേറെ പുരോഗതി ഉണ്ടായിട്ടുണ്ട്.

ലഫ്റ്റനന്റ് ഗവര്‍ണര്‍ തലത്തില്‍ ഒരു സെല്‍ രൂപീകരിച്ച് ജനങ്ങളുടെ പരാതികള്‍ നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ സ്വീകരിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ നിത്യജീവിതത്തില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ (ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥിര നിവാസി സര്‍ട്ടിഫിക്കറ്റ്…)എന്നിവയെല്ലാം ഇപ്പോള്‍ വളരെ സരളമായി ജനങ്ങള്‍ക്ക് കിട്ടുന്നുണ്ട്. ഈ മാറ്റങ്ങളെ കാശ്മീരി ജനത വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.

ഒരു വിശേഷ കാര്യവും കൂടി പറയാന്‍ ആഗ്രഹിക്കുകയാണ്.. സിഎഎ ഭേദഗതിയില്‍ എന്തുമാത്രം കോലാഹലം ആയിരുന്നു നടന്നിരുന്നത്. എന്നാല്‍ ഈ കാലയളവില്‍ പാകിസ്ഥാനില്‍ നിന്നും പശ്ചിമ പാകിസ്ഥാനില്‍നിന്നുമൊക്കെ വന്ന അഭയാര്‍ത്ഥികള്‍ക്കും ചിതറിക്കിടക്കുന്ന വാത്മീകി സമൂഹത്തില്‍പ്പെട്ട 2642 പേര്‍ക്കും 792 ഗോര്‍ഖ പര്‍വാര്‍ ജനങ്ങള്‍ക്കും 43 ഇതര ജനങ്ങള്‍ക്കും പൗരത്വം നല്‍കുകയുണ്ടായി. കഴിഞ്ഞ ഏറെക്കാലമായി വഞ്ചിക്കപ്പെട്ട പൗരാവകാശങ്ങള്‍ ഇന്ന് അവര്‍ യഥേഷ്ടം അനുഭവിക്കുന്നു. മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നവര്‍ മേല്‍പ്പറഞ്ഞവരുടെ കഴിഞ്ഞകാല കഷ്ടപ്പാടുകളും ദുരിതങ്ങളും ഇന്നത്തെ അവസ്ഥയും കണ്ടറിയേണ്ടതാണ്. മനുഷ്യാവകാശലംഘനങ്ങളും കിരാത വാഴ്ചയും ഏറ്റവും കൂടുതല്‍ നടന്നത് ഈ മൂന്ന് രാജകുടുംബങ്ങളുടെ ഭരണകാലത്താണ്. അതുകൊണ്ട് ന്യായ-അന്യായങ്ങളെ കുറിച്ച് സംസാരിക്കുന്നവര്‍ ആ കാലഘട്ടത്തിലെ കണക്കുകള്‍ കൂടി പറയേണ്ടതുണ്ട്. പാകിസ്ഥാനില്‍ നിന്നും വന്നവരുടെ മനുഷ്യാവകാശങ്ങള്‍ മാത്രമാണോ നമ്മള്‍ കാണേണ്ടത്? കാശ്മീരില്‍ നിന്നും പലായനം ചെയ്യപ്പെട്ട ലക്ഷക്കണക്കിന് കാശ്മീരി പണ്ഡിറ്റുകളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് എന്തുകൊണ്ടാണ് ഇവര്‍ പറയാതിരിക്കുന്നത്? കശ്മീരില്‍ വസിക്കുന്ന സൂഫി സന്തുക്കളുടെ പ്രശ്‌നങ്ങള്‍ ആര്‍ക്കും അറിയണ്ട. കഴിഞ്ഞ 70 വര്‍ഷമായി വോട്ടവകാശം പോലുമില്ലാതെ കാശ്മീരില്‍ വസിക്കുന്ന വാത്മീകി വംശജരുടെ മനുഷ്യാവകാശത്തെക്കുറിച്ച് എന്തുകൊണ്ടാണ് സംസാരിക്കാത്തത്?അവര്‍ വോട്ടു ബാങ്കിന്റെ ഭാഗമല്ലാത്തതിനാല്‍ ആണോ നിങ്ങളുടെ മനസ്സില്‍ അവരെ കുറിച്ചുള്ള ചിന്തകള്‍ വരാത്തത്. മനുഷ്യാ വകാശത്തെ വോട്ട് ബാങ്കിന്റെ ഭാഗമായി ബന്ധപ്പെടുത്തി കാണുന്നത് നിങ്ങളുടെ കാഴ്ചപ്പാടാണ്. ഞങ്ങള്‍ മനുഷ്യാവകാശത്തെ മാനവികമായ അവകാശത്തിന്റെ ദൃഷ്ടിയില്‍ തന്നെയാണ് കാണുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കണ്ണില്‍ കൂടി മാത്രം കാണുന്നതുകൊണ്ടാണ് കാശ്മീരി പണ്ഡിറ്റുകളുടെയും വാത്മീകി വംശജരുടെയും പാകിസ്ഥാനില്‍ നിന്നും വന്ന അഭയാര്‍ത്ഥികളുടെയും ദുരിതങ്ങള്‍ കാണാതെ പോകുന്നത്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട വാത്മീകി വംശജരുടെ നാലാമത്തെ തലമുറയാണ് ഇത്. അവര്‍ക്ക് വോട്ട് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. അവരുടെ കുട്ടികള്‍ക്ക് ജോലിക്കുള്ള അര്‍ഹത നിഷേധിക്കപ്പെട്ടു. പക്ഷേ അതൊന്നും കാണാന്‍ ഉള്ള കണ്ണുകള്‍ നിങ്ങള്‍ക്ക് ഇല്ലാതെ പോയി. നിങ്ങളെ സംബന്ധിച്ചിടത്തോളം മനു ഷ്യാവകാശം എന്ന് പറയുന്നത് വെറും പ്രസംഗം മാത്രമാണ്. ഞങ്ങള്‍ക്ക് അവരുടെ ദുരിതങ്ങള്‍ സംവേദനയോടെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. അവരുടെ ദുരിതത്തിന് അറുതി വരുത്തുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

മുന്‍പ് ഇല്ലാതിരുന്ന അഴിമതിവിരുദ്ധ നിയമങ്ങള്‍ നിലവില്‍ വരുത്തി, റോഷിനി പോലുള്ള നിയമങ്ങള്‍ റദ്ദ് ചെയ്തു. രാജ്യത്തെങ്ങും തൊഴിലിനും വിദ്യാഭ്യാസത്തിനും സംവരണം നിലനില്‍ക്കുമ്പോള്‍ കാശ്മീരില്‍ അത് ഉണ്ടായിരുന്നില്ല, മഹിളകള്‍ക്ക് പ്രത്യേക അവകാശങ്ങളും ഉണ്ടായിരുന്നില്ല. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കൊന്നും ആര്‍ട്ടിക്കിള്‍ 370 ന്റെ പിന്‍ബലത്തില്‍ ഒരു വിശേഷ അധികാരവും നല്‍കിയിരുന്നില്ല. അഴിമതി വിരുദ്ധ നിയമവും ഉണ്ടായിരുന്നില്ല. സ്ത്രീധന നിരോധനനിയമം പോലെ രാജ്യത്ത് നിലനിന്നിരുന്ന സാമൂഹിക അവകാശങ്ങള്‍ക്കുവേണ്ടിയുള്ള യാതൊരു നിയമങ്ങളും കാശ്മീരില്‍ ബാധകമായിരുന്നില്ല. ഇപ്പോഴും നിങ്ങള്‍ക്ക് മാത്രമാണ് ആര്‍ട്ടിക്കിള്‍ 370 എന്തിന് റദ്ദാക്കിയത് എന്ന് മനസ്സിലാക്കാന്‍ കഴിയാത്തത് .

കാശ്മീരി പണ്ഡിറ്റുകളുടെ പുനര്‍വാസം.
പാക് അധീന കാശ്മീരില്‍ നിന്നും വന്ന 26,319 വിസ്ഥാപിത കുടുംബങ്ങള്‍, യുദ്ധസമയത്ത് കുടിയേറിയ 5,300 കുടുംബങ്ങള്‍, ചമ്പയില്‍ നിന്നും കുടിയേറിയ 10,065 കുടുംബങ്ങള്‍, പശ്ചിമപാകിസ്ഥാനില്‍ നിന്നും വിസ്ഥാപിതമാക്കപ്പെട്ട 5,764 കുടുംബങ്ങള്‍, കാശ്മീരില്‍ നിന്നും വിസ്ഥാപിതമാക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകള്‍… ഏതു സര്‍ക്കാര്‍ ഭരിക്കുന്ന കാലഘട്ടത്തിലാണ് ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നത്? എന്തുകൊണ്ടാണ് ഇത്രയേറെക്കാലം ഇതിനൊന്നും പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ നടത്താതിരുന്നത്. എന്തുകൊണ്ടാണ് പഴയകാല സര്‍ക്കാരുകള്‍ക്ക് ഈ കുടുംബങ്ങള്‍ക്ക് ഒന്നും സുരക്ഷ നല്‍കാന്‍ കഴിയാതിരുന്നത്?
ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ആട്ടിയോടിക്കപ്പെട്ടവരുടെ പുനര്‍ വാസത്തിനുഉള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുന്നു. അവര്‍ക്കെല്ലാം റിലീഫ് കാര്‍ഡുകള്‍ ഇഷ്യൂ ചെയ്തു കഴിഞ്ഞിരിക്കുന്നു. ഓരോ കുടുംബത്തിനും 13000 രൂപ പ്രതിമാസം ഒരു ആശ്വാസധനം എന്ന നിലയില്‍ ഈ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പുനര്‍വാസത്തിനു മുന്നോടിയായി കാശ്മീര്‍ താഴ്‌വരയില്‍ 3000 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. 2022ഓടെ 6000 കുടുംബങ്ങള്‍ക്ക് വീടുകള്‍ കൈമാറ്റവും ചെയ്യപ്പെടും. വിസ്ഥാപിതമാക്കപ്പെട്ട ഒരു ജനതയുടെ ചിരകാലാഭിലാഷം നിറവേറ്റുന്നതിന് നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ വരേണ്ടിവന്നു.

അധിര്‍ രഞ്ജന്‍ ജി, ഞങ്ങളോട് 17 മാസം കണക്ക് ചോദിക്കുന്നു, ഞങ്ങള്‍ 3000 കാശ്മീരി പണ്ഡിറ്റുകള്‍ക്ക് ഈ കാലയളവില്‍ സര്‍ക്കാര്‍ ജോലി നല്‍കി. കഴിഞ്ഞ എഴുപത് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ ഒരാള്‍ക്കെങ്കിലും ജോലി നല്‍കിയിട്ടുണ്ടെങ്കില്‍ ആ കാര്യം പറയൂ. ഞങ്ങള്‍ 6000 ഭവനങ്ങളുടെ നിര്‍മാണത്തിന് വേണ്ടിയുള്ള ഭൂമി അനുവദിച്ചു, ബജറ്റ് അനുവദിച്ചു, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പ്രൊഫഷണല്‍ കോളേജുകളില്‍ അഡ്മിഷനു വേണ്ടി 4% സംവരണം നടപ്പിലാക്കി. ഇതെല്ലാം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതു കൊണ്ട് മാത്രമാണ് നടപ്പിലാക്കാന്‍ കഴിയുന്നത്. അതിര്‍ത്തി ഗ്രാമങ്ങളിലെ എഴുപതിനായിരം കുടുംബങ്ങള്‍ക്ക് പ്രത്യേക റിസര്‍വേഷന്‍ നല്‍കപ്പെടുന്നുണ്ട്. ഇന്ന് 1.16 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ 10% സംവരണത്തിന്റെ ലാഭം അനുഭവിക്കുന്നു. ഇതെല്ലാം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഗുണഫലങ്ങള്‍ ആണ്.

ലഡാക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍
വിദ്യാഭ്യാസം, ട്രെയിനിങ്, തൊഴില്‍ എന്നീ മേഖലകളില്‍ വളരെയേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ലഡാക്കില്‍ നിന്നുള്ള യുവ അംഗം നാമഗ്യാല്‍ജി ഇവിടെ ഉപസ്ഥിതനാണ്. ഇതിനു മുന്‍പ് കേന്ദ്രസര്‍ക്കാരിന് ലഡാക്കിലേക്ക് നേരിട്ട് ബജറ്റ് അനുവദിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ല. 2014-15 മുതല്‍ 2019 വരെയുള്ള കാലത്തില്‍ 4,164 കോടി രൂപ ലഡാക്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ലഡാക്കിന്റെ പേരില്‍ എത്ര ധനം അലോട്ട് ചെയ്താലും അത് ലഡാക്കിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എത്തുമായിരുന്നില്ല. 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം 3, 515 കോടി രൂപ ലഡാക്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി. രണ്ട് പുതിയ ഗവണ്‍മെന്റ് കോളേജുകള്‍, എയര്‍പോര്‍ട്ട് ടെര്‍മിനല്‍, ജില്ലാ ആശുപത്രിയുടെ നവീകരണം ഇനിവയെല്ലാം ഈ കാലയളവില്‍ തന്നെയാണ് നടന്നത്.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപനവും എണ്‍പതിനായിരം കോടിയുടെ വികസന പാക്കേജും ലഡാക്കിന് അനുവദിക്കപ്പെട്ടിട്ടുണ്ട്, 7500 മെഗാവാട്ട് ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റും ലഡാക്കില്‍ നിര്‍മ്മിക്കപ്പെടുകയാണ്. പാരമ്പര്യ ചികിത്സ രംഗത്തെ നാട്ടറിവുകള്‍ രാജ്യത്തിന് മുഴുവന്‍ പ്രയോജനം ആകും വിധത്തില്‍ ഗവേഷണം ചെയ്യുന്നതിനും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനും വേണ്ടി ലഡാക്കില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സേവാ – രിഗ്പാ സ്ഥാപിക്കുന്നതിനുള്ള അനുമതിയും 2019ല്‍ ക്യാബിനറ്റ് നല്‍കിക്കഴിഞ്ഞു. രാജ്യത്തിന്റെ വികസന ഗതിക്ക് ടൂറിസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അഞ്ച് പുതിയ ടൂറിസ്റ്റ് സര്‍ക്കീട്ടിന്റെ നിര്‍മ്മാണത്തിനും രൂപം നല്‍കിയിട്ടുണ്ട്. 11 പുതിയ പാലങ്ങളുടെ നിര്‍മാണം, 578 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം എന്നിവയും ത്വരിതഗതിയില്‍ നടക്കുന്നു. ടെലി കണക്റ്റിവിറ്റി കൂടുതല്‍ ഫലപ്രദമാകുന്നു. അതിനുവേണ്ടി കാര്‍ഗിലിലും ലേയിലും 500 കിലോമീറ്റര്‍ ശേഷിയുള്ള മിനി ഹൈഡ്രോ പ്രോജക്ടിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായിവരികയാണ്.

ഇത്രയൊക്കെ എണ്ണി പറഞ്ഞിട്ടും മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്ക് ജമ്മു കാശ്മീര്‍ യൂണിയന്‍ ടെറിട്ടറി, ലഡാക് യൂണിയന്‍ ടെറിട്ടറി എന്നിവയുടെ വെബ്‌സൈറ്റില്‍ നിന്നും വികസനപ്രവര്‍ത്തനങ്ങളുടെ ഗതിയും വികാസവും കാണാന്‍ കഴിയുന്നതാണ്. ഇപ്പോഴും എനിക്ക് പറയാനുള്ളത് കാശ്മീരിനെയും ലഡാക്കിനെയും രാഷ്ട്രീയമായ ദൃഷ്ടിയില്‍ കൂടിയല്ലാതെ മാനവികതയൂടെ ദൃഷ്ടിയില്‍കൂടി വീക്ഷിക്കണം എന്നാണ്. അനേകം ആശങ്കകള്‍ അവരുടെ മനസ്സിലുണ്ട്. അതെല്ലാം പരിഹരിക്കേണ്ടത് നമ്മുടെ കടമയും കൂടിയാണ്.

പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതുപോലെ പൂര്‍ണ സംസ്ഥാന പദവി കാശ്മീരിന് ഉചിത സമയത്ത് ലഭിക്കുക തന്നെ ചെയ്യും എന്നാണ് എനിക്ക് അവരോട് പറയുവാനുള്ളത്. ഇത്രയുംകാലം കാശ്മീരിന്റെ വികസനപ്രവര്‍ത്തനങ്ങളെ തടഞ്ഞു വച്ചിരുന്ന മൂന്ന് രാജകുടുംബങ്ങളുടെയും ഭരണത്തിന് അറുതി വന്നിരിക്കുകയാണ്. കാശ്മീരിന്റെ സംസ്ഥാന പദവിയും ഈ ബില്ലും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഞാന്‍ ഒരിക്കല്‍ കൂടി കാശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ ആഗ്രഹിക്കുകയാണ്, ഇത് നരേന്ദ്രമോദിജിയുടെ സര്‍ക്കാരാണ്, ബിജെപിയുടെ സര്‍ക്കാരാണ്. കാശ്മീരിന്റെ സമഗ്ര വികസനം കാശ്മീരികളുടെ പോലെ തന്നെ ഞങ്ങളുടെയും സ്വപ്‌നമാണ്. കാശ്മീരിന്റെ ഈ പരിവര്‍ത്തന ഘട്ടത്തില്‍ മുഴുവന്‍ ഭാരത ജനതയും കാശ്മീരിനോടൊപ്പം ഉണ്ടാകുമെന്ന വിശ്വാസത്തോടെ നിങ്ങള്‍ എല്ലാവരുടെയും അംഗീകാരം ഉണ്ടാവണം എന്ന പ്രാര്‍ത്ഥനയോടെ ഈ ബില്‍ ഞാന്‍ സഭാ സമക്ഷം സമര്‍പ്പിക്കുന്നു.
(അവസാനിച്ചു)

Tags: ത്വരിതഗതിയില്‍ മാറുന്ന കാശ്മീര്‍
Share1TweetSendShare

Related Posts

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies