കോഴിക്കോട്: നാദാപുരം മേഖലയിലെ അക്രമരാഷ്ട്രീയത്തിന്റെ കഥ പറയുന്ന ‘നിണവഴിയിലെ നിഴലുകള്‍’ എന്ന നോവല്‍ സമര്‍പ്പിച്ചു. ബി.ജെ.പി. നാദാപുരം മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന എം. ഭാസ്കരന് മാസ്റ്ററെ 1997 ജൂണ്‍ 29ന് രാത്രി സിപിഎം അക്രമികള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നതിന്റെ വാര്‍ഷികത്തിലാണ് അദ്ദേഹത്തിന്റെ മകനും നോവലിസ്റ്റുമായ ശ്രീജിത്ത് മൂത്തേടത്ത് കേസരിവാരികയില് ഖണ്ഡശയായി പ്രസിദ്ധീകരിച്ച ‘നിണവഴിയിലെ നിഴലുകള്‍’ എന്ന നോവല്‍ സമര്‍പ്പണം ചെയ്തത്.
ഭാസ്കരന് മാസ്റ്ററുടെ സ്മൃതികുടീരത്തില്‍ നടന്ന ചടങ്ങില്‍ മാസ്റ്ററുടെ ഭാര്യ നളിനി, കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്.മധുവില്‍ നിന്ന് നോവല്‍ ഏറ്റുവാങ്ങി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ കുറ്റല്ലൂര്‍ വനവാസി കോളനി അംഗങ്ങളും ബി.ജെ.പി ആര്.എസ്.എസ്. പ്രവര്‍ത്തകരും പങ്കെടുത്തു.