ന്യൂദല്‍ഹി: കാശ്മീരിലെ വിഘടനവാദ ചിന്തയുടെ വിത്തുകള്‍ മുളക്കുന്നത് അവിടുത്തെ പാഠപുസ്തകങ്ങളിലാണെന്നും കാശ്മീരിന്റെ ഏകതയും സംസ്‌കാരവും സംരക്ഷിക്കുന്നതിന് ഇവിടുത്തെ മതപണ്ഡിതരെക്കാളും കൂടുതല്‍ ഉത്തരവാദിത്വവും പങ്കും അദ്ധ്യാപകര്‍ക്കാണെന്നും കാശ്മീരിനെ സംബന്ധിച്ച് ജൂലായ് 13ന് നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ജമ്മുകാശ്മീര്‍ വിചാരമഞ്ചും ഇന്ത്യാപോളിസി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു സെമിനാര്‍.
കാശ്മീരത്തില്‍ അമര്‍നാഥും ഹസ്രത്ത്ബാല്‍ പള്ളി യും ഉള്‍പ്പെടുമെന്ന് ബിജെപി ദേശീയവക്താവ് ഡോ. സുധാംശു ത്രിവേദി പറഞ്ഞു. കാശ്മീരിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം വിദ്യാഭ്യാസ സമ്പ്രദായത്തിലെ തകരാറുകളാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്‌വാന്‍ സ്ഡ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. കപില്‍കപൂര്‍ പറഞ്ഞു. സെമിനാറില്‍ സംസാരിച്ച ജമ്മു-കാശ്മീര്‍ വിചാരമഞ്ച് ചെയര്‍മാന്‍ ജവഹര്‍ലാല്‍കൗള്‍ കാശ്മീരിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി.