ലക്‌നോ: ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം മുസ്ലീം സമുദായത്തെ ഒഴിവാക്കിക്കൊണ്ടുള്ളതല്ലെന്നും മുസ്ലീംസമുദായത്തെ ഉള്‍ക്കൊള്ളിച്ചില്ലെങ്കില്‍ ഹിന്ദുത്വം എന്ന ആശയത്തിന് അര്‍ത്ഥമുണ്ടാകില്ലെന്നും ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് പറഞ്ഞു. എല്ലാ ഭാരതീയരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വം. എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുന്നതാണത്. ഹിന്ദുത്വം എന്ന ആശയം കൊണ്ട് ആര്‍.എസ്.എസ്. ആരെയും എതിര്‍ക്കുവാനോ നിന്ദിക്കുവാനോ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആള്‍ക്കൂട്ട ആക്രമണം, പശുവിന്റെ പേരില്‍ കൊലപാതകം എന്നിവയുടെ പേരില്‍ ഹിന്ദുസമൂഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്ന് സര്‍സംഘചാലക് പറഞ്ഞു.
ജൂലായ് 29ന് മഥുരയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.