തിരുവനന്തപുരം: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലും നരഹത്യകളിലും മറ്റ് അക്രമങ്ങളിലും രാഷ്ട്രപതി, പ്രധാനമന്ത്രി, ബംഗാള്‍ ഗവര്‍ണര്‍ എന്നിവരുടെ അടിയന്തരശ്രദ്ധ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹിന്ദു ഐക്യവേദി നിവേദനം നല്‍കി. സംസ്ഥാനത്തെ നിരവധി സാമൂഹിക, സാഹിത്യ, സാംസ്‌ക്കാരിക വിദ്യാഭ്യാസ മേഖലയില്‍പ്പെട്ടവര്‍ ഒപ്പിട്ട നിവേദനമാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. അക്രമത്തിന് ഇരയായവര്‍ക്ക് ഹിന്ദു ഐക്യവേദി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബംഗാളില്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചറുടെ പേരിലുള്ള നിവേദനം ഹിന്ദു ഐക്യവേദി സംസ്ഥാന സഹ ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍, ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍, കേന്ദ്ര സര്‍വകലാശാല ഭരണ സമിതി അംഗം ഡോ.മധുസൂദനന്‍പിള്ള എന്നിവരാണ് രാജ്ഭവനില്‍ എത്തി ഗവര്‍ണ്ണര്‍ക്ക് നല്‍കിയത്. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ചിന്മയമിഷന്‍ കേരള മേഖല അധികാരി സ്വാമി വിവിക്താനന്ദ സരസ്വതി, പത്തനംതിട്ട ഋഷിജനാന സദനാലയത്തിലെ ദേവി നിഷഠ, ചിന്മയ മിഷന്‍ തിരുവനന്തപുരം ചീഫ് സേവക് സുരേഷ്‌മോഹന്‍, സുരേഷ്‌ഗോപി എംപി, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വിസി ഡോ. എം. അബ്ദുള്‍സലാം, കേരള യൂണിവേഴ്‌സിറ്റി മുന്‍ വിസി പി.കെ. രാധാകൃഷ്ണന്‍, ഛത്തീസ്ഗഡ് മുന്‍ ഡിജിപി ഹരിസേന വര്‍മ്മ, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍, മുന്‍ ഡിജിപി മാരായ ടി.പി.സെന്‍കുമാര്‍, ജേക്കബ്ബ് തോമസ്, മുന്‍ ഐജി ഗോപിനാഥ്, ലെഫ്.ജനറല്‍ ശരത്ചന്ദ്്, ചലച്ചിത്ര സംവിധായകരായ വിജി തമ്പി, രാജസേനന്‍, കവി പി. നാരായണക്കുറുപ്പ്, എഴുത്തുകാരായ വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍, ഡോ. കെ.സി. അജയകുമാര്‍, നടന്‍ എം.ആര്‍. ഗോപകുമാര്‍, ചലച്ചിത്ര നിര്‍മാതാവും നടനുമായ ജി. സുരേഷ്‌കുമാര്‍ തുടങ്ങി സാമുദായികസംഘടനാ നേതാക്കളടക്കം സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് പ്രമുഖര്‍ നിവേദനത്തില്‍ ഒപ്പു വെച്ചു.