Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

കൊടകര കുഴല്‍പ്പണക്കേസില്‍ നടപ്പാക്കുന്നത് രാഷ്ട്രീയ അജണ്ട : ആര്‍.എസ്.എസ്

Print Edition: 18 June 2021

കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘത്തെ തകര്‍ക്കുകയെന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ടയാണ് കൊടകര കവര്‍ച്ചക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നടപ്പാക്കുന്നതെന്ന് ആര്‍.എസ്.എസ്. കവര്‍ച്ചയ്ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരുന്നതിന് പകരം സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ആര്‍.എസ്.എസ്സിനെ ബന്ധപ്പെടുത്തി വാര്‍ത്തകള്‍ ചമയ്ക്കാന്‍ കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ ശ്രമം നടന്നു. ‘കവര്‍ച്ചക്കേസിന് ആര്‍.എസ്.എസ് ബന്ധം’, ‘ആര്‍.എസ്.എസ് നേതാക്കളെ ചോദ്യം ചെയ്യാന്‍ നീക്കം’ തുടങ്ങിയ വാര്‍ത്തകള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയായിരുന്നു. അന്വേഷണ സംഘത്തെ ഉദ്ധരിച്ചാണ് തികച്ചും തെറ്റായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. അന്വേഷണത്തെ പ്രചരണായുധമാക്കാനും വഴി തിരിച്ച് വിടാനും ദേശീയ പ്രസ്ഥാനങ്ങളെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുമുള്ള സംഘടിത ശ്രമത്തെ ആര്‍.എസ്.എസ്. പ്രാന്ത കാര്യകാരി പ്രസ്താവനയില്‍ ശക്തിയായി അപലപിച്ചു.

ആര്‍.എസ്.എസ്സിന്റെ ആദര്‍ശ ശുദ്ധിയിലും സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനശൈലിയിലും വിശ്വാസമുള്ള പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പടര്‍ത്താനുള്ള ആസൂത്രിതമായ ഗൂഢപദ്ധതിയാണ് ഇതിന് പിന്നില്‍. ഭരണാധികാരത്തിന്റെ ബലമുപയോഗിച്ച് ദേശീയ ശക്തികളെ തളര്‍ ത്താനും തകര്‍ക്കാനും സിപിഎം എക്കാലവും ശ്രമിച്ചിട്ടുണ്ട്. പോലീസിനെ സിപിഎമ്മിന്റെ രാഷ്ട്രീയ ഉപകരണമായി മാറ്റിയിരിക്കുകയാണ്. കൊടകര സംഭവവുമായി ആര്‍.എസ്.എസ്സിന് യാതൊരു ബന്ധവുമില്ല. കേസന്വേഷണത്തിന്റെ മറവില്‍ ആര്‍.എസ്.എസ്സിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമം പോലീസ് അവസാനിപ്പിക്കണം. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ട് വരാന്‍ സത്യസന്ധമായ അന്വേഷണം നടക്കണം. ആര്‍.എസ്.എസ്സിനെതിരായ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ സംഘടിത ശ്രമത്തില്‍ നിന്ന് പിന്തിരിയണം. ഇടതു സര്‍ക്കാരും മാധ്യമങ്ങളും പോലീസും നടത്തുന്ന ഇത്തരം കുത്സിത ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ പൊതുസമൂഹം മുന്നോട്ട് വരണമെന്നും പ്രാന്ത കാര്യകാരി അഭ്യര്‍ത്ഥിച്ചു.

Share1TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies