Tuesday, March 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖലേഖനം

ബംഗാളില്‍ ഫാസിസം വരുന്ന വഴി…

പി. സന്ദീപ്

Print Edition: 21 may 2021

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിനു ശേഷം ബംഗാളില്‍ അരേങ്ങേറുന്ന അക്രമ സംഭവങ്ങള്‍ സമാനതകളില്ലാത്തതാണ്. ബംഗാളില്‍ ഇതുവരെ നടന്ന അക്രമണങ്ങളില്‍ ഇരുപതില്‍ അധികം പേരാണ് കൊല്ലപ്പെട്ടത്. നൂറു കണക്കിന് ആളുകള്‍ക്ക് അക്രമണങ്ങളില്‍ പരിക്കേറ്റു, സ്ത്രീകള്‍ കൂട്ടബലാല്‍സംഗങ്ങള്‍ക്ക് ഇരയായി, നിരവധി വീടുകളും രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളും അക്രമത്തില്‍ തകര്‍ക്കപ്പെട്ടു. കൊള്ളയും കൊള്ളിവെപ്പും വ്യാപകമായി നടന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ എതിര്‍ ചേരിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും അനുഭാവികളും അവരുടെ വീടുകളും സ്ഥാപനങ്ങളുമെല്ലാമാണ് അക്രമത്തിന് ഇരയാകുന്നത്. ബംഗാളില്‍ നടക്കുന്നത് രാഷ്ട്രീയ അക്രമമെന്നതിനപ്പുറം ഹിന്ദുക്കള്‍ക്കെതിരായ വര്‍ഗ്ഗീയ സ്വഭാവമുള്ള ആക്രമണങ്ങളാണ് എന്നാണ് ബംഗളിലെ രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ഹിന്ദുക്കള്‍ അക്രമിക്കപ്പെട്ടത് ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരുലക്ഷത്തിലധികം ആളുകളാണ് ഇതിനകം അക്രമണങ്ങളില്‍ നിന്ന് രക്ഷ തേടി പലായനം ചെയ്തത്. ഇത്തരത്തില്‍ പാലായനം ചെയ്ത നിരവധി പേര്‍ അതിര്‍ത്തി കടന്ന് അഭയാര്‍ത്ഥികളായി ബി.ജെ.പി ഭരിക്കുന്ന അസമിലേക്ക് എത്തിയെന്ന് ചിത്രങ്ങളടക്കം അസം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ ട്വീറ്റ് ചെയ്തിട്ടുണ്ട്. പുതുതായി ബംഗാള്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എമാര്‍ക്ക് പോലും അവരുടെ വീടുകളില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണ് ബംഗാളില്‍ നിലനില്‍ക്കുന്നത് എന്നാണ് അവിടം സന്ദര്‍ശിച്ചവര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത് മുതല്‍ ദിവസേന അക്രമങ്ങളുടെ ആയിരക്കണക്കിനു വാര്‍ത്തകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ സമീപകാല ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു കലാപമായി ബംഗാളില്‍ നടക്കുന്ന അക്രമണങ്ങളെ കാണണം. ബംഗാളിലെ അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെയും ജനങ്ങളുടെ പലായനത്തെയും ഉപമിച്ചത് ഇന്ത്യാ വിഭജനകാലത്തെ സംഭവങ്ങളോടാണ്.
ഹൃദയ ഭേദകമായ കാഴ്ചകളാണ് ബി.ജെ.പി ദേശീയ അധ്യക്ഷന് ബംഗാളില്‍ കാണേണ്ടി വന്നത്. തൃണമൂല്‍ അക്രമത്തില്‍ കൊല്ലപ്പെട്ട അഭിജിത് സര്‍ക്കാര്‍ എന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ അമ്മയെ സമാധാനിപ്പിക്കാന്‍ അദ്ദേഹത്തിന് ഏറെ പണിപെടേണ്ടി വന്നു. കരഞ്ഞ് പറഞ്ഞിട്ടും തന്റെ മകനെ തൃണമൂല്‍ ഗുണ്ടകള്‍ വെറുതെ വിട്ടില്ല എന്നാണ് ആ അമ്മ പരാതിപ്പെട്ടത്.

ബംഗാളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങളുടെയും നിയമവാഴ്ചയുടെയും പരിപൂര്‍ണ്ണമായ തകര്‍ച്ചയാണ്. കക്ഷി രാഷ്ട്രീയ, മത പരിഗണനകള്‍ക്കതീതമായി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ നിയമ പാലകരും നീതിന്യായ വ്യവസ്ഥയും സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങള്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കിരയായി കൊലചെയ്യപ്പെടുമ്പോഴും സര്‍വ്വസ്വവും നഷ്ടപ്പെട്ട് പലായനം ചെയ്യുമ്പോഴും നിസംഗരായി നോക്കിനിന്നുകൊണ്ട് അക്രമികളെ പ്രോല്‍സാഹിപ്പിക്കുന്ന ഭീതിജനകമായ അവസ്ഥയാണ് ബംഗാളിലുള്ളത്. മമതാ ബാനര്‍ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അക്രമത്തിനിരയാകുന്ന ജനങ്ങളെ സംരക്ഷിക്കണമെന്നും സംസ്ഥാനത്ത് നിയമവാഴ്ച പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന ഗവര്‍ണ്ണറായ ജഗദീപ് ധന്‍കറിന് പരസ്യമായി പറയേണ്ട അവസ്ഥയുണ്ടായി. അക്രമങ്ങളെ കുറിച്ച് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും അവര്‍ അത് നല്‍കാന്‍ തയ്യാറായില്ല എന്ന് അദ്ദേഹം പിന്നീട് പരാതിപ്പെട്ടു. മധ്യമങ്ങളുടെ ഏകപക്ഷീയമായ നിലപാടുകളെയും അദ്ധേഹം വിമര്‍ശിക്കുകയുണ്ടായി. നിക്ഷിപ്ത താല്‍പര്യങ്ങള്‍ മൂലം പല മാധ്യമങ്ങളും വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങളുടെ ഈ പ്രവണത ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അക്രമങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷിക്കണമെന്ന് ഉയര്‍ന്ന ഒരു പോലീസ് ഓഫീസറോട് ആവശ്യപ്പെട്ട ഗവര്‍ണറോട് ഞങ്ങളെ ആരു സംരക്ഷിക്കും എന്ന മറു ചോദ്യമാണ് ആ ഓഫീസര്‍ തിരിച്ച് ചോദിച്ചത് എന്നാണ് ഇതിനെക്കുറിച്ച് അറിവുള്ള ഒരു മധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത്. പല സ്ഥലത്തും പോലീസുകാര്‍ തന്നെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതായ വാര്‍ത്തകളും വരുന്നുണ്ട്. എ.ബി.വി.പിയുടെ പ്രവര്‍ത്തകയായ ഒരു വിദ്യാര്‍ത്ഥിനിയെ ഒരു പോലീസ് ഓഫീസര്‍ നേരിട്ട് ഭീഷണിപ്പെടുത്തിയതായി എ.ബി.വി.പി നേതാക്കള്‍ പറഞ്ഞു. എബിവിപിയുടെ സംസ്ഥാന കാര്യാലയം തൃണമൂല്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്തിരുന്നു. എ.ബി.വി.പി സംസ്ഥാന നേതാക്കള്‍ക്ക് പോലും ഓഫീസിനടുത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത് എന്നാണ് എ.ബി.വി.പി സോണല്‍ സംഘടന സെക്രട്ടറി ഗോവിന്ദ് നായിക് പറഞ്ഞത്.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് കൊല്‍ക്കത്തയിലെത്തിയ ആഭ്യന്തര മന്ത്രാലയ സമിതി അംഗങ്ങളെ സന്ദര്‍ശിച്ച് അക്രമങ്ങളെക്കുറിച്ച് പരാതി നല്‍കി. ബംഗാളിലെ പകുതിയിലധികം നിയമസഭാ മണ്ഡലങ്ങളില്‍ ആക്രമണങ്ങള്‍ നടക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികളും, മുഖ്യധാരാ മാധ്യമങ്ങള്‍ എന്ന് അവകാശപ്പെടുന്നവരും പശ്ചിമ ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അക്രമത്തിനിരയാകുന്നത് ബി.ജെ.പി പ്രവര്‍ത്തകരും അനുഭാവികളുമല്ലേ എന്ന നിസ്സംഗതയാണ് പലരെയും നിശബ്ദരാക്കുന്നത്. എന്നാല്‍ ബംഗാളില്‍ അക്രമിക്കപ്പെടുന്നത് ബി.ജെ.പിക്കാര്‍ മാത്രമല്ല എന്നതാണ് സത്യം. സി.പി.എമ്മിന്റെയും, കോണ്‍ഗ്രസ്സിന്റെയും പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ അവിടെ അക്രമത്തിനിരയാകുകയും ചെയ്തിട്ടുണ്ട്. സിപിഐഎമ്മിന്റെ നിരവധി ഓഫീസുകളും, പ്രവര്‍ത്തകരുടെ വീടുകളും അക്രമിക്കപ്പെട്ടുവെന്നും, കൊള്ളയടിക്കപ്പെട്ടുവെന്നും ബംഗാളില്‍ നിന്നുള്ള എസ്.എഫ്.ഐ നേതാവ് ഐഷി ലഷ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിന്റെയും, അക്രമത്തിനിരയായവരുടെയും നിരവധി ചിത്രങ്ങളും ഐഷി ഇതോടൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ബംഗാളില്‍ ഇത്തരത്തിലുള്ള അക്രമ രാഷ്ട്രീയം വളര്‍ത്തുന്നതില്‍ സി.പി.എമ്മിനുള്ള പങ്ക് മറക്കാനാവാത്തതാണ്. സി.പി.എമ്മിന്റെ മൂന്ന് ദശകത്തിലധികം നീണ്ട ഭരണകാലത്താണ് രാഷ്ട്രീയ എതിരാളികളെ അക്രമിച്ച് ഇല്ലാതാക്കുന്ന സംസ്‌കാരം ബംഗാളില്‍ വളര്‍ത്തിയത്. സി.പി.ഐ.എം ഭരണകാലത്ത് ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെയും, സാധാരണക്കാരെയും ഉന്‍മൂലനം ചെയ്യുന്ന സി.പി.ഐ.എമ്മിന്റെ അതേ പാത പിന്‍തുടര്‍ന്ന് കൊണ്ടാണ് തൃണമൂല്‍ ഇപ്പോള്‍ രാഷ്ട്രീയ എതിരാളികളെ ഉന്‍മൂലനം ചെയ്യുന്നത്. സി.പി.എമ്മിന്റെ ഉന്‍മൂലന രാഷ്ട്രീയം പിന്‍പറ്റിയിരുന്ന നിരവധി പേര്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായി എന്ന ചരിത്ര വസ്തുതയും നാം ഇവിടെ ഓര്‍മിക്കണം.

തൃണമൂല്‍ പ്രവരത്തകരുടെ പിടിച്ചുപറികളും, ബലം പ്രയോഗിച്ചുള്ള പണം പിരിവും ബി.ജെ.പി പ്രചരണ ആയുധമാക്കിയപ്പോള്‍ മാത്രമാണ് ബലം പ്രയോഗിച്ചുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന് മമത അനുയായികളെ ഉപദേശിക്കാന്‍ തയ്യാറായത്. ആദ്യകാലത്ത് തൃണമൂല്‍ അക്രമണങ്ങള്‍ സി.പി.എമ്മിന് എതിരായിരുന്നുവെങ്കില്‍ പിന്നീട് ബി.ജെ.പി ശക്തി പ്രാപിച്ചതോടെ അക്രമണങ്ങളുടെ ലക്ഷ്യം ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളുമായി മാറി. ചുരുങ്ങിയ കാലത്തിനുള്ളില്‍ ജനപ്രതിനിധികളടക്കം മുന്നൂറില്‍ അധികം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് ബംഗാളില്‍ ജീവന്‍ നഷ്ടമായത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ബംഗാളില്‍ പല സ്ഥലത്തും ആക്രമണങ്ങള്‍ നടന്നിരുന്നു. അന്ന് ഒന്നുമറിയാത്ത സാധാരണ യാത്രക്കാര്‍ പോലും അക്രമത്തിനിരയായിരുന്നു. 2018ലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗങ്ങള്‍ക്ക് തൃണമൂല്‍ അക്രമണങ്ങളും ഭീഷണിയും മൂലം ബംഗാള്‍ വിട്ട് ദല്‍ഹി അടക്കമുള്ള സ്ഥലങ്ങളില്‍ അഭയം തേടേണ്ടി വന്നിരുന്നു. കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രയോ, ദിലീപ് ഷോഷ് തുടങ്ങി നിരവധി ബി.ജെ.പി നേതാക്കള്‍ക്കും തൃണമൂല്‍ അക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി കഴിഞ ദിവസം ബി.ജെ.പി നേതാവും എം.എല്‍.എയും ആയ സുവേന്ദു അധികാരിക്ക് നേരെ ഹാല്‍ദിയയില്‍ വച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമണം നടത്തിയിരുന്നു. നന്ദിഗ്രാമില്‍ സുവേന്ദു മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയിരുന്നു. ഈ വിരോധമാണ് അക്രമത്തിന് കാരണം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സുവേന്ദു തൃണമൂല്‍ വിട്ട് ബി.ജെ. പിയിലെത്തിയതും മമതക്കെതിരെ സ്ഥാനാര്‍ത്ഥിയായതും.

തിരഞ്ഞെടുപ്പ് കാലത്ത് ബൂത്ത് പിടിക്കലും അക്രമവും സാധാരണ കാഴ്ചയായിരുന്നു. ഇത്തരത്തില്‍ ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഗത്യന്തരമില്ലാതെ സ്വയരക്ഷക്ക് വേണ്ടി കൂച്ച് ബിഹാറിലെ സീതാല്‍ കച്ചിയില്‍ സി.ഐ.എസ്.എഫിന് അക്രമികളായ ആള്‍ക്കൂട്ടത്തിന് നേരെ വെടിവക്കേണ്ടി വന്നതും തുടര്‍ന്ന് നാലു പേര്‍ കൊല്ലപ്പെട്ടതും. ഇത്തരത്തില്‍ സുരക്ഷാ ജീവനക്കാരെയും പോളിങ് ഉദ്യോഗസ്ഥരെയും അക്രമിക്കവേ വെടിയേറ്റ് കൊല്ലപ്പെട്ടവര്‍ കേരളത്തില്‍ കുടിയേറ്റ തൊഴിലാളികളായി ജോലി ചെയ്തവരായിരുന്നു എന്ന വസ്തുത നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

ബംഗാളിലെ അക്രമങ്ങളുമായി ചേര്‍ത്ത് വച്ച് വായിക്കേണ്ട ഒന്നാണ് ഇത്തരം അക്രമണങ്ങളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീം നുഴഞ്ഞ് കയറ്റക്കാരുടെ പങ്ക്. തൃണമൂലിന്റെ സഹായത്തോടെയും അല്ലാതെയും ബംഗാളില്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ച് വിടുന്നതില്‍ ഇക്കൂട്ടര്‍ക്ക് ചെറുതല്ലാത്ത പങ്കാണുള്ളത്. പ്രത്യേകിച്ചും ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍. സംസ്ഥാനത്തെ പോലീസിന് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത ഭീഷണിയായി ഇക്കൂട്ടര്‍ വളര്‍ന്നിട്ടുണ്ട്. അതിര്‍ത്തി ജില്ലകളില്‍ താമസിക്കുന്ന ന്യൂനപക്ഷമായ ഹിന്ദുക്കളാണ് സാധാരണയായി ഇവരുടെ അക്രമണത്തിന് ഇരയാകാറുള്ളത്. പേലീസ് സേനക്കെതിരെയും ഇത്തരക്കാര്‍ അക്രമം അഴിച്ചുവിടാറുണ്ട്. അക്രമങ്ങള്‍ നടത്തിയതിന് ശേഷം രക്ഷപ്പെടാനായി ബംഗ്ലാദേശിലേക്ക് അതിര്‍ത്തി കടന്ന് രക്ഷപ്പെടുക എന്നതാണ് ഇത്തരക്കാരില്‍ പലരും ചെയ്യുന്നത്. എല്ലാത്തിനും മുകളില്‍ തൃണമൂല്‍ നല്‍കുന്നു രാഷ്ട്രീയ സംരക്ഷണമാണ് ഇത്തരക്കാരുടെ യഥാര്‍ത്ഥ ശക്തി.

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന്റെ ഈറ്റില്ലമായിരുന്ന, നിരവധി ധീര ദേശാഭിമാനികള്‍ക്ക് ജന്മം നല്‍കിയ ബംഗാളിന്റെ മണ്ണിനെ ഇത്തരം വിധ്വംസക ശക്തികളില്‍നിന്ന് മോചിപ്പിച്ച് അവിടെ ജനാധിപത്യവും സമാധാന പരമായ ജനജീവിതവും പുനഃസ്ഥാപിക്കുന്നതിന് എല്ലാ ജനാധിപത്യവിശ്വാസികളും മുന്നിട്ടിറിങ്ങേണ്ട കാലത്തിലൂടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്.

Share2TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഗോത്രജനതയ്ക്ക് മരണം വിധിച്ചവര്‍….!

ഭക്ഷണം ഔഷധമാണ് ഔഷധം ഭക്ഷണമാക്കരുത്‌

മതം വിളമ്പി ജാതി കൂട്ടിക്കുഴച്ചുണ്ണുന്നവര്‍

ഉല്പന്നമാകുന്ന നമ്മള്‍

അഞ്ചുതെങ്ങ് ആറ്റിങ്ങല്‍ കലാപങ്ങളുടെ രാഷ്ട്രീയം

ആഖ്യാനയുദ്ധത്തിന്റെ പാശ്ചാത്യപര്‍വ്വങ്ങള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies