പാലക്കാട്: എല്‍.പി തല സംസ്‌കൃത പഠനം കാര്യക്ഷമമാക്കുന്നതിന് കു ട്ടികളുടെ എണ്ണം പരിഗണിച്ച് അദ്ധ്യാപകതസ്തിക ആവശ്യപ്പെട്ട് ‘പഠിക്കണം, സംസ്‌കൃതം, വേണം അധ്യാപകരെ’ എന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരള സംസ്‌കൃതാദ്ധ്യാപക ഫെഡറേഷന്‍ സംഘടിപ്പിച്ച സംസ്ഥാന വനിതാ സംഗമം സമാപിച്ചു. കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൂലായ് 13 ന് നടന്ന സംഗമത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാ നികേതന്‍ മുന്‍ ദേശീയാധ്യക്ഷന്‍ പണ്ഡിതരത്‌നം ഡോ.പി.കെ. മാധവന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സ്ത്രീശാക്തീകരണവും സംസ്‌കൃതവും എന്ന വിഷയത്തില്‍ ഡോ.പി. സി.വി. രേണുക വിഷയം അവതരിപ്പിച്ചു. സാംസ്‌കാരിക സദസ്സില്‍ നീനാവാരിയര്‍ അഷ്ടപദി അവതരിപ്പിച്ചു. സമാ സദസ്സില്‍ സംസ്ഥാന ജനറല്‍ സെ ക്രട്ടറി സി.പി.സനല്‍ ചന്ദ്രന്‍ അധ്യക്ഷ ത വഹിച്ചു. പി.രമേശന്‍, പി.ജി.അ ജിത് പ്രസാദ്, ഡോ.ഷൈലജ സി.പി. കൈലാസ്മണി എന്നിവര്‍ സംസാരിച്ചു.