കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭാരതം വളര്‍ന്നുവെന്നും ലോകത്തിന്റെ നേതൃത്വത്തിലേക്ക് കടന്നുവെന്നും ജസ്റ്റിസ് കെ.ടി. തോമസ്. വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതിയുടെ പത്താമത് ശ്രീ വേലുത്തമ്പി പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം. കോവിഡ് 19ന്റെ വരവോടെ സാങ്കേതിക വിദ്യയുടെ അറ്റം വരെ എത്താന്‍ ഭാരതത്തിന് കഴിഞ്ഞു. വാക്സിന് ഉദ്പാദിപ്പിക്കുന്ന രാജ്യമായി ഭാരതം മാറി എന്നു മാത്രമല്ല. നൂറിലധികം രാജ്യങ്ങള്‍ക്ക് വാക്സിന് കൊടുക്കാന്‍ കഴിയുന്ന ഏക രാജ്യമായും ഭാരതം മാറി. ബ്രിട്ടനും അമേരിക്കയും വാക്സിന് ഉല്പാദിപ്പിക്കും മുമ്പ് തന്നെ നമ്മള് വാക്സിന് ഉല്പാദിപ്പിച്ചു. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ആദര്‍ശത്തെ സംരക്ഷിച്ചുകൊണ്ട് നമ്മള് വാക്സിന് കൊടുക്കുന്നു. ഈ മഹാമാരി കോട്ടങ്ങളെക്കാള്‍ രാജ്യത്തിന് നേട്ടമായിരുന്നു. നേരത്തെ ഉണ്ടായ മഹാമാരികള്‍ കോട്ടം മാത്രമായിരുന്നു അദ്ദേഹം പറഞ്ഞു.
മിസോറാം ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാളമനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗ്ഗീസ് പുരസ്കാരം സമ്മാനിച്ചു. സേവാസമിതി ചെയര്മാന് ഡോ.ഇ.ചന്ദ്രശേഖരക്കുറുപ്പ് അദ്ധ്യക്ഷനായി. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, വേലുത്തമ്പി അനുസ്മരണ പ്രഭാഷണം നടത്തി.