ആര്‍.എസ്.എസ്. ശാഖകള്‍ രാജ്യത്തുടനീളം വികസിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേക്കും സംഘപ്രവര്‍ത്തനം എത്തിക്കും. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ആര്‍.എസ്.എസ്. ശാഖകള്‍ 89 ശതമാനം പുനരാരംഭിച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലുമായി 6495 താലൂക്കുകളില്‍ ആര്‍.എസ്.എസ്. ശാഖകളുണ്ട്. 90 ശതമാനം ശാഖകളിലും യുവാക്കളുടെ പ്രാതിനിധ്യമാണ് കൂടുതല്‍. ഇതില്‍ 60 ശതമാനം വിദ്യാര്‍ത്ഥികളാണ് – ഡോ.മന്‍മോഹന്‍ വൈദ്യ പറഞ്ഞു. ബെംഗളൂരു ജനസേവാ വിദ്യാകേന്ദ്രയില്‍ അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.