തിരുവനന്തപുരം: എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം നാട് ഏറ്റെടുത്തു. ‘പുതിയ കേരളം മോദിക്കൊപ്പം’ എന്ന പ്രചരണ വാചകമാണ് ഏറെ ശ്രദ്ധേയമായത്. ‘നാടുനന്നാക്കാന്‍ യുഡിഎഫ്’ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നീ മുദ്രാവാക്യങ്ങള്‍ക്ക് വേണ്ടത്ര ജനശ്രദ്ധ കിട്ടിയിട്ടില്ല. നരേന്ദ്രമോദിയുടെ വികസന മാതൃകയ്ക്ക് ഊന്നല്‍ നല്കിക്കൊണ്ടുള്ളതാണ് എന്‍ഡിഎയുടെ മുദ്രാവാക്യം. ഇരുമുന്നണികളുടെയും മുദ്രാവാക്യം കഴമ്പില്ലാത്തതും അപ്രസക്തവുമാണെന്നാണ് പൊതുവേ ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.