മഞ്ഞപ്പൂവേ മഞ്ഞപ്പൂവേ
മഞ്ഞിന് മെത്തയില്‍ വിരിയും പൂവേ
പച്ചപുതച്ചൊരു പൂന്തോട്ടത്തില്‍
നീലാകാശക്കുടയുടെ ചോട്ടില്
പുഞ്ചിരിതൂകിച്ചാഞ്ചാടീടും
ചാരുതയാര്‍ന്നൊരു പൊന്‍പൂവേ
ആഹാ! നിന്നുടെ മഞ്ഞച്ചന്തം
കാണും കണ്ണില്‍ പൂക്കാലം
എന്നും നിന്നെത്തേടിവരുന്നൂ
കരിവണ്ടുകളും പൂമ്പാറ്റകളും
പൂന്തേനുണ്ടു മടങ്ങും കൂട്ടര്
നിന്നോടായിപ്പറയുന്നു:
‘വാടരുതേ നീ വീഴരുതേ,
പൂന്തോട്ടത്തിന് രാജകുമാരീ…”