Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കോവിഡ്-19 മഹാമാരിക്കെതിരെ ഭാരതം ഒറ്റക്കെട്ടായി നില്‍ക്കുന്നു

2021 മാര്‍ച്ച് 19, 20 തീയതികളില്‍ ബംഗളൂരുവില്‍ വെച്ചു നടന്ന ആര്‍.എസ്.എസ്. അഖിലഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം 2

Print Edition: 2 April 2021

കോവിഡ്-19 ആഗോള മഹാമാരിയോട് ഭാരതീയ സമൂഹത്തിന്റെ മാതൃകാപരവും യോജിപ്പോടു കൂടിയതും സമഗ്രവുമായ പ്രതികരണം തിരിച്ചറിയാനും രേഖപ്പെടുത്താനും ആര്‍.എസ്.എസ്. അഖിലഭാരതീയ പ്രതിനിധിസഭ ആഗ്രഹിക്കുന്നു. അതോടൊപ്പം ഈ പകര്‍ച്ചവ്യാധിയുടെ ദോഷകരമായ ഫലങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ സമൂഹത്തിലെ ഓരോ വിഭാഗവും വഹിച്ച പങ്കിനെ ഹൃദ്യമായി അഭിനന്ദിക്കുകയും ചെയ്യുന്നു.
പകര്‍ച്ചവ്യാധിയുടെയും അതിന്റെ വിനാശകരമായ സ്വഭാവത്തിന്റെയും വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള സര്‍ക്കാരും ഭരണകേന്ദ്രങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. രോഗത്തിന്റെ സ്വഭാവത്തെക്കുറിച്ചും ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിന്, മാധ്യമങ്ങളുടെ ക്രിയാത്മക സമീപനത്തോടെയുള്ള പിന്തുണയാല്‍ രാജ്യവ്യാപകമായി പ്രചാരണം ആരംഭിച്ചു. തുടക്കത്തില്‍ പ്രവചിച്ച ഏറ്റവും മോശം അവസ്ഥ ഒഴിവാക്കാന്‍ സഹായിക്കും വിധം എല്ലാ വ്യവസ്ഥകളോടും രാജ്യം മുഴുവന്‍ കൂട്ടായി പ്രതികരിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ആരോഗ്യപ്രവര്‍ത്തകര്‍, ശുചിത്വ തൊഴിലാളികള്‍ എന്നിവര്‍ കൊറോണാ പരിശോധനകള്‍ക്കും, രോഗികളെ പരിചരിക്കുന്നതിനും മറ്റുമായി സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ കര്‍മ്മനിരതരായി. സമൂഹത്തിലെ മറ്റു വിഭാഗങ്ങളായ സുരക്ഷാ സേന, സര്‍ക്കാര്‍ പ്രവര്‍ത്തകര്‍, അവശ്യ സേവനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി സംഘടിതവും അസംഘടിതവുമായ മേഖലകളിലെ നിരവധി പേര്‍, ഈ ശ്രമകരമായ കാലയളവില്‍ രാജ്യമെമ്പാടും ദൈനംദിന ജീവിതം തടസ്സമില്ലാതെ തുടരുവാനായി പ്രവര്‍ത്തിച്ചു. ഈ പരിശ്രമങ്ങളും, വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളായ ശ്രമിക് ട്രെയിനുകള്‍, വന്ദേ ഭാരത് മിഷന്‍ തുടങ്ങിയവയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ ക്യാംപെയിന്‍ എന്നിവയും സ്തുത്യര്‍ഹമാണ്.

നിസ്വാര്‍ത്ഥ സേവനം ചെയ്ത നമ്മുടെ കൊറോണാ യോദ്ധാക്കളില്‍ പലരും ഈ പകര്‍ച്ചവ്യാധിക്കെതിരെ പോരാടി ജീവന്‍ വെടിഞ്ഞിട്ടുണ്ട്. അഖിലഭാരതീയ പ്രതിനിധി സഭ ഭക്തിനിര്‍ഭരമായ നന്ദിയോടെ, അവരുടെ ധൈര്യവും ത്യാഗവും ഓര്‍മ്മിക്കുകയും കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതുവരെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് വൈറസ് ബാധിച്ചു. നമ്മെ വിട്ടുപോയവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ദു:ഖിതരായ കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഇത്തരം അപ്രതീക്ഷിത സംഭവങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് റേഷന്‍, ഭക്ഷണം, വൈദ്യസഹായം, ഗതാഗതം, ധനസഹായം എന്നിവയാല്‍സഹായമെത്തിച്ചതിലൂടെ സേവനം, അനുകമ്പ, സാമൂഹിക ഐക്യം എന്നിവയുടെ ഒരു പുതിയ ചരിത്രം ഭാരതീയ സമൂഹം രചിച്ചിരിക്കുന്നു. വിവിധ മത, സാമൂഹിക, സന്നദ്ധസംഘടനകളും സാധാരണ പൗരന്മാരും ദരിദ്രരുടെ പടിവാതില്‍ക്കല്‍ എത്തി അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കി. അത്തരം എല്ലാ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഈ കാലയളവിലെ അവരുടെ നിസ്വാര്‍ത്ഥവും ഉദാരവുമായ പ്രവൃത്തികള്‍ക്ക് അഖിലഭാരതീയ പ്രതിനിധിസഭ കൃതജ്ഞത പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

കോവിഡ് മഹാമാരിയെതുടര്‍ന്നുള്ള ലോക്ക്ഡൗണിന്റെ ദുഷ്‌കരമായ സമയങ്ങളില്‍, കുടിയേറ്റ തൊഴിലാളികളെപ്പോലുള്ള സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് വളരെയധികം ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിടേണ്ടിവന്നു. എന്നിരുന്നാലും നമ്മുടെ സമൂഹം എല്ലാ പ്രതിബന്ധങ്ങളെയും അനിശ്ചിതത്വത്തെയും അഭിമുഖീകരിക്കുകയും അവരുടെ പ്രശംസനീയമായ ഉല്പതിഷ്ണുതയും ശ്രദ്ധേയമായ സഹിഷ്ണുതയും കൊണ്ട് അവയെ നേരിടുകയും ചെയ്തു.

ആരോഗ്യസംരക്ഷണ സൗകര്യങ്ങളുടെ അഭാവവും നഗരങ്ങളില്‍ നിന്നുള്ള കുടിയേറ്റവും കാരണം മോശം സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഗ്രാമപ്രദേശങ്ങളിലെ സ്ഥിതി നിയന്ത്രണവിധേയമായി. വാസ്തവത്തില്‍, നഗരങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നവരെ പ്രാദേശിക ജനങ്ങള്‍ പരിചരിച്ചതും പരിപാലിച്ചതും പ്രശംസനീയമാണ്.

ഈ സമയത്ത് കാര്‍ഷികോത്പാദനം പതിവിലും കൂടുതലായിരുന്നു. വ്യാവസായികമേഖലയും മൊത്തത്തിലുള്ള സാമ്പത്തിക രംഗവും പ്രോത്സാഹജനകമായ അടയാളങ്ങള്‍ കാണിക്കുന്നു. വെന്റിലേറ്ററുകള്‍, പിപിഇ കിറ്റുകള്‍ എന്നിവയുടെ നിര്‍മ്മാണം, കൊറോണാ പരിശോധനയ്ക്കായുള്ള പുതിയ സാങ്കേതികവിദ്യകളുടെ വികാസം, തദ്ദേശീയമായി വികസിപ്പിച്ചതും ചുരുങ്ങിയ വിലയില്‍ ലഭ്യമായതുമായ കോവിഡ്വാക്‌സിന്‍ ലഭ്യമാക്കല്‍ എന്നീ പുതുമയാര്‍ന്ന വ്യാവസായിക മാറ്റങ്ങളിലൂടെ ദുരിതകാലത്തെ അനുകൂലമാക്കുവാനും നമുക്ക് സാധിച്ചു. പ്രയാസങ്ങള്‍ക്കിടയിലും സമൂഹത്തിന്റെ സ്വതസിദ്ധമായ ഉത്പതിഷ്ണുതയും വൈഭവവും ഇത് വെളിപ്പെടുത്തുന്നു.

ലോകവ്യാപകമായ ഈ പ്രതിസന്ധിയുടെ തുടക്കം മുതല്‍ ഭാരതം ‘വസുധൈവകുടുംബം’ എന്ന ആദര്‍ശത്തോടെ ഹൈഡ്രോക്‌സിക്ലോറോക്വിനും മറ്റ് അവശ്യവസ്തുക്കളും വിവിധ രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുകയും അവരെ സഹായിക്കുകയും ചെയ്തു. പിന്നീട് ധാരാളം രാജ്യങ്ങള്‍ക്ക് ‘വാക്‌സിന്‍ മൈത്രി’യിലൂടെ വാക്‌സിനും നല്‍കി. ഭാരതത്തിന്റെ സമയോചിതമായ അന്താരാഷ്ട്ര സഹകരണ പ്രവര്‍ത്തനങ്ങള്‍ പല ലോകനേതാക്കളും രാജ്യങ്ങളും അഭിനന്ദിച്ചു.

നമ്മുടെ സമഗ്രമായ ലോകവീക്ഷണം, പഴയ പാരമ്പര്യങ്ങള്‍, വികേന്ദ്രീകൃത ഗ്രാമീണ സാമ്പത്തിക വ്യവസ്ഥ എന്നിവയുടെ ശക്തിയും സാധ്യതയും പകര്‍ച്ചവ്യാധി നമ്മെ ബോധ്യപ്പെടുത്തി. പരമ്പരാഗത മൂല്യവ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ ദൈനംദിന ശീലങ്ങളും ആചാരങ്ങളും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കലും നിയന്ത്രിത ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യകരമായ ജീവിതരീതിയും പരമ്പരാഗത ഭക്ഷണശീലങ്ങളും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ഉള്ള മരുന്നുകളുടെ ഉപയോഗവും യോഗയും ധ്യാനവുമെല്ലാം ഈ കാലയളവില്‍ പ്രയോജനകരമാണെന്ന് തെളിഞ്ഞു. ഭാരതത്തിന്റെ സംയോജിത സമീപനവും ദൈനംദിന ജീവിതത്തില്‍ അതിന്റെ ഉപയോഗവും ലോകമെമ്പാടുമുള്ള നിരവധി വിദഗ്ദ്ധര്‍ അംഗീകരിച്ചു.

തുടര്‍ച്ചയായ ചടുലതയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി ഭാരതീയ സമൂഹം ഈ മഹാമാരിയുടെ ദോഷഫലങ്ങളെ മറികടക്കുമെന്നും അതുവഴി സമീപഭാവിയില്‍ സാധാരണ ജീവിതം വീണ്ടെടുക്കുമെന്നും അഖിലഭാരതീയ പ്രതിനിധിസഭയ്ക്ക് ഉറപ്പുണ്ട്. കൊറോണ പ്രതിസന്ധിയില്‍ നിന്ന് സമൂഹം ഇതുവരെ പുറത്തുവന്നിട്ടില്ല എന്നത് നാമെല്ലാവരും ഓര്‍മ്മിക്കേണ്ടതാണ്. ഈ പശ്ചാത്തലത്തില്‍, ജനങ്ങള്‍ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കുന്നതിനാവശ്യമായ കോവിഡ് പ്രോട്ടോക്കോളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണം. ആരോഗ്യകരമായ ഒരു കുടുംബ സമ്പ്രദായം, സുസ്ഥിര ഉപഭോഗം, പരിസ്ഥിതി സംരക്ഷണം എന്നിവയോടു പൊരുത്തപ്പെടുകയും നമ്മുടെ ജീവിതത്തില്‍ സ്വാശ്രയത്വവും സ്വദേശിവത്ക്കരണവും യോജിപ്പിക്കുന്നതിലൂടെയും ഈ മഹാമാരിയുടെ കാലഘട്ടത്തില്‍ പഠിച്ച പാഠങ്ങള്‍ നമ്മുടെ വ്യക്തിഗതവും സാമൂഹികവുമായ ജീവിതത്തില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് അഖിലഭാരതീയ പ്രതിനിധിസഭ സമൂഹത്തോട് ആവശ്യപ്പെടുന്നു.

 

Tags: ആര്‍.എസ്.എസ്അഖിലഭാരതീയ പ്രതിനിധി സഭ
Share21TweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies