സുവര്‍ണ്ണ ഗോപുരമുയരുകയായ്
സരയൂതീരത്തഭിരാമം
സ്തുതിഘോഷാദികളുയരുകയായ്
സീതാപതിയുടെ നാമത്തില്‍.
മുഗളാധീശത്തിന് കരവാളാല്‍
അരിഞ്ഞു തള്ളിയ ഗാത്രങ്ങള്‍
ചിതകളില്‍ നിന്നു ചിരംജീവികളായ്
പുനര്ജനിപ്പതു കാണുമ്പോള്‍.
ഉദിക്കയാണൊരു സൂര്യന് ഹൃത്തില്‍
ജ്വലിക്കയാണഭിമാനത്താല്
കരളില്‍ വിങ്ങും ഗദ്ഗദമോടെ,
വിളിക്കയായ് രഘുനാമങ്ങള്
നാടും നഗരവുമൊരു പോലെങ്ങും
അണിചേരുന്നൊരു യജ്ഞമിതാ
നവഭാരത നിര്‍മ്മാണത്തിനായ്
നാന്ദികുറിയ്ക്കും സുദിനത്തില്‍
നമസ്കരിപ്പൂ ഭാരതമഖിലം
നാരായണ ശ്രീരാമപദം.