കോഴിക്കോട്: ഏതൊരു പ്രതിലോമ ശക്തിയുടേയും പിന്തിരിപ്പന്‍ നയങ്ങളെ എതിര്‍ക്കാന്‍ വൈകാരികമായ ഇടപെടലിനേക്കാള്‍ വൈചാരികമായ ഇടപെടലാണ് ആവശ്യമെന്ന് മുന്‍ ഗവണ്‍മെന്റ് സെക്രട്ടറിയും വൈസ് ചാന്‍സലറുമായിരുന്ന ഡോ.സി.വി. ആനന്ദബോസ് ഐഎഎസ് പറഞ്ഞു. ലോകജനതയെ എണ്ണാന്‍ പഠിപ്പിച്ച ഇന്ത്യക്കാരോട് ലോകത്തിന് കടപ്പാടുണ്ടെന്ന് പറഞ്ഞത് ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്‍ ആണ്. നമ്മുടെ സംസ്‌കൃതിയെയും സാംസ്‌കാരിക ചരിത്രത്തേയും ഭാരതീയമായ സംഭാവനകളെയുംകുറിച്ച് പുതു തലമുറയിലേക്ക് ക്രിയാത്മകമായി സന്നിവേശിപ്പിക്കേണ്ടതുണ്ടെന്നും ജൂലായ് 13, 14 തീയതികളില്‍ നടന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ശിബിരം തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാ ന പ്രസിഡന്റ് ഡോ.എം.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സി.ഐ. ഐസക്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, സ്വാഗത സംഘം പ്രസിഡന്റ് കെ. ചാരു, വി.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
ഡോ.കെ.ജയപ്രസാദ്, ജി.കെ. സുരേഷ് ബാബു, വി.പി.മിഥുന്‍, ആര്‍. സഞ്ജയന്‍, മുരളി പാറപ്പുറം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. ഡോ.കെ.സി.അജയകുമാര്‍, ഡോ. ഇ.ബാലകൃഷ്ണന്‍, ഡോ.മേജര്‍.യു.ഗിരീഷ്, സാബു സഹദേവന്‍, എം.എസ്.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ശിബിരത്തിന്റെ രണ്ടാം ദിവസമായ ജൂലായ് 14ന് “പരിവര്‍ത്തനം, പ്രതിസന്ധി എന്ന വിഷയത്തില്‍ കേന്ദ്ര സര്‍വകലാശാ സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ഡീന്‍ ഡോ.എന്‍.അജിത്കുമാര്‍, രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ വ്യവസ്ഥാ പ്രമുഖ് കെ.വേണു, വി. മഹേഷ്, ഡോ.സി.എം. ജോയ് എന്നിവര്‍ പ്രഭാഷണം നടത്തി.