കാഞ്ഞങ്ങാട്: നെഹ്‌റു കോളേജ് സാഹിത്യവേദി കേരളത്തിലെ 35 വയസിന് താഴെയുള്ള യുവ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ മൂന്നാമത് മാമ്പൂ സാഹിത്യപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. നോവല്‍ വിഭാഗത്തിനാണ് ഈ വര്‍ഷം പുരസ്‌കാരം നല്‍കുന്നത്. 11,111 രൂപയും പ്രശസ്തി പത്രവും ഒരു മാവിന്‍തൈയുമടങ്ങുന്ന പുരസ്‌കാരം മാര്‍ച്ചില്‍ വിതരണം ചെയ്യും. പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ നോവലിന്റെ 3 കോപ്പി, പ്രായം തെളിയിക്കുന്ന രേഖയോടൊപ്പം ഫെബ്രുവരി 28 ന് മുന്‍പായി ലഭിക്കത്തക്കരീതിയില്‍ അയക്കണം.
സജേഷ് കെ.എം, സെക്രട്ടറി, മാമ്പൂ പുരസ്‌കാരസമിതി,
ഇ/ഛ സാഹിത്യവേദി, മലയാളവിഭാഗം, നെഹ്‌റുകോളേജ്,
പി.ഒ പടന്നക്കാട്, കാഞ്ഞങ്ങാട് – 671 314.
ഫോണ്‍: 9895677745,9061087842
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഫോണ്‍നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.