കോഴിക്കോട്: അയോധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായുള്ള നിധിശേഖരണ യജ്ഞത്തിന് ഉജ്ജ്വല തുടക്കം. ജനുവരി 31ന് സംസ്ഥാനത്തുടനീളം നിധിശേഖരണത്തിന്റെ ഉദ്ഘാടനകര്‍മ്മം നടന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഭാരതത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ വ്യക്തികളെ പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 10,100,1000 രൂപയുടെ കൂപ്പണുകളും രസീത് ബുക്കുമായി നിധിശേഖരണത്തിനായി ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ സമൂഹത്തിലേക്ക് ഇറങ്ങിയത്. ആര്.എസ്.എസ്. അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്, മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ നടന് എം.ആര്.ഗോപകുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ നിധിശേഖരണ യജ്ഞത്തില്‍ പങ്കാളികളായി. ദേശീയതലത്തില്‍ ജനു.15ന് ഉദ്ഘാടനം തുടങ്ങി പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും കേരളത്തില്‍ പ്രത്യേക സാഹചര്യം മൂലം ജനു.31നാണ് ഉദ്ഘാടനം നടന്നത്. ഫെബ്രുവരി 21 വരെ നിധിശേഖരണം നടക്കും.