‘അമ്പലപ്പുഴ ക്ഷേത്ര മാഹാത്മ്യവും ചെമ്പകശ്ശേരി ചരിത്രവും’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കേരള ഹൈക്കോടതി ജഡ്ജി ബി.സുധീന്ദ്ര കുമാര്‍ ചെമ്പകശ്ശേരി രാജകുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റര്‍ ദേവനാരായണന്‍ നമ്പൂതിരിക്ക് നല്‍കി പ്രകാശനം ചെയ്തു. ചെമ്പക നാട്ടിന്നലങ്കാരങ്ങള്‍ എന്ന ഗ്രന്ഥം തട്ടാരുപറമ്പില്‍ ഹരികുമാറിന് (എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) നല്‍കി പ്രകാശനം ചെയ്തു. ഡോക്ടര്‍ അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥകര്‍ത്താവ് പി.പ്രേമകുമാര്‍ സ്വാഗതം ആശംസിച്ചു.