കോഴിക്കോട്: ഡോ. ബാലസരസ്വതി മാതൃകാ സംഘാടകയും സമര്‍പ്പിത ജീവിതത്തിനുടമയുമായിരുന്നുവെന്ന് ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
രാഷ്ട്രസേവികാ സമിതി പ്രാന്തകാര്യവാഹികയായിരുന്ന ഡോ. ബാലസരസ്വതിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ രാഷ്ട്രസേവികാ സമിതി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃകാ സംഘാടകയായിരുന്നു അവര്‍. ജോലിയും കുടുംബവും സംഘടനാ പ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടുപോകാന്‍ അവര്‍ക്ക് കഴിഞ്ഞു. അവരുടെ സ്‌നേഹസാമീപ്യം അനുഭവിച്ചവരാണ് പിന്നീട് സേവികാസമിതിയുടെ കാര്യകര്‍ത്താക്കളായി മാറിയത് അദ്ദേഹം പറഞ്ഞു.
രാഷ്ട്രസേവികാ സമിതിയുടെ പ്രവര്‍ത്തനത്തിലെ സുവര്‍ണ്ണകാലമായിരുന്നു ഡോ.ബാലസരസ്വതി കാര്യവാഹികയായപ്പോള്‍ ഉണ്ടായതെന്ന് അധ്യക്ഷത വഹിച്ച രാഷ്ട്രസേവികാ സമിതി പ്രാന്ത കാര്യവാഹിക ഡോ. ആര്യാദേവി പറഞ്ഞു. അസാമാന്യമായ ധീരതയും നേതൃത്വശേഷിയുമായിരുന്നു അവരുടെ മുഖമുദ്ര. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വകുപ്പ് അധ്യക്ഷയായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സമിതിയുടെ പ്രവര്‍ത്തനവും അവര്‍ സ്തുത്യര്‍ഹമാംവണ്ണം നിര്‍വ്വഹിച്ചു. എല്ലാ പ്രവര്‍ത്തകരുടെയും ആശ്രയകേന്ദ്രമായിരുന്നു അവരുടെ വീട്. ഡോ.ആര്യാദേവി പറഞ്ഞു. സ്വാമി സത്യാനന്ദപുരി, രാഷ്ട്രസേവികാസമിതി ക്ഷേത്രീയ സഹകാര്യവാഹിക ലതാ രാജന്‍, മഞ്ജുള രവീന്ദ്രന്‍, സേവികാ സമിതി ജില്ലാ കാര്യവാഹിക പി.സജിത എന്നിവര്‍ സംസാരിച്ചു.