കോഴിക്കോട്: ഈ വര്‍ഷത്തെ ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റിന്റെ വയലിനിസ്റ്റിനുള്ള പ്രതിഭാപുരസ്‌കാരത്തിനു കോഴിക്കോട്ടെ കെ.സി. വിവേക് രാജാ അര്‍ഹനായി. ആകാശവാണി കോഴിക്കോട് നിലയത്തിലെ എ ടോപ് ഗ്രേഡ് വയലിന്‍ ആര്‍ട്ടിസ്റ്റായിരുന്ന ടി.എച്ച് ലളിതയുടെ ശിഷ്യനാണ്. കര്‍ണാടക സംഗീതത്തില്‍ ആകാശവാണിയില്‍ ബി-ഹൈഗ്രേഡുള്ള വിവേക് അഞ്ച് പ്രാവശ്യം സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലും അഞ്ചു പ്രാവശ്യം കോഴിക്കോട് സര്‍വ്വകലാശാല കലോത്സവത്തിലും ഒരു പ്രാവശ്യം ദേശീയ സര്‍വ്വകലാശാല കലോത്സവത്തിലും ഒന്നാം സ്ഥാനക്കാരനായിട്ടുണ്ട്.
ജേര്‍ണലിസത്തില്‍ മാസ്റ്റര്‍ ബിരുദധാരിയായ വിവേക് കര്‍ണാടക സംഗീതജ്ഞനായ ആറ്റുവാശ്ശേരി മോഹനന്‍ പിള്ളയുടേയും നന്ദിനിയുടേയും മകനാണ്. സാമൂതിരി ഹയര്‍സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക വൃന്ദ കെ.സി. സഹോദരിയാണ്.
Comments