എറണാകുളം: പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ക്കെതിരെ തെരുവില്‍ കാലാപമുണ്ടാക്കി അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമം യഥാര്‍ത്ഥത്തില്‍ നമ്മുടെ രാഷ്ട്രസംവിധാനത്തെ തകര്‍ക്കുന്നതിന്റെ ഭാഗമാണെന്നും ഇത് കരുതിയിരിക്കണമെന്നും ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം മുപ്പത്തിയെട്ടാം വാര്‍ഷിക പ്രതിനിധിസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജനപഥങ്ങളിലൂടെ ഫെഡറല്‍ ഭരണസംവിധാനത്തിന്റെ പ്രാചീനരൂപം നമുക്കുണ്ടായിരുന്നു. പരസ്പര ബഹുമാനത്തോടുകൂടിയുള്ള പ്രാചീന ഭരണസംവിധാനങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതാണ് ഭാരതത്തിന്റെ ഇന്നത്തെ ഭരണഘടന. രാഷ്ട്രീയ ആശയങ്ങള്‍ മൂലമുള്ള എതിര്‍പ്പുകള്‍ ആ സംവിധാനത്തെ തകര്‍ക്കുന്ന തരത്തിലാവരുത്. ദീര്‍ഘകാല ചരിത്രമുള്ള നമ്മുടെ രാഷ്ട്രത്തിന്റെ തുടര്‍ച്ചയ്ക്ക് അനിവാര്യമായ സാസ്‌കാരിക പ്രവര്‍ത്തനമാണ് പഠനഗവേഷണങ്ങളില്‍ക്കൂടി നടക്കേണ്ടത്. ഇത്തരം പഠനഗവേഷണപ്രവര്‍ത്തനങ്ങളുടെ കൂടി ഫലമാണ് കാശ്മീര്‍ പ്രശ്‌നത്തിന്റെ പരിഹാരത്തിന് തുടക്കമായതും അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന് തുടക്കം കുറിച്ചതുമെന്നും അദ്ദേഹം പറഞ്ഞു.
ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന സമ്മേ ളനത്തില്‍ ഭാരതീയവിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, ആര്‍.എസ്.എസ്സ് പ്രാന്ത വ്യവസ്ഥാപ്രമുഖ് കെ. വേണു, വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി വി.മഹേഷ്, ഡോ.സി.ഐ.ഐസക്, ഡോ.സി.എം.ജോയി, ഡോ. ബി.എസ്. ഹരിശങ്കര്‍, എസ്.രാജന്‍ പിള്ള, അഡ്വ.അഞ്ജനാദേവി, ജെ.മഹാദേവന്‍ എന്നിവര്‍ വിവിധ സഭകളില്‍ സംസാരിച്ചു.
Comments