അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ശൈലിയെ അനുസ്മരിപ്പിക്കുന്ന വിധം ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആന്ധ്രാപ്രദേശിനെ നടുക്കിക്കൊണ്ടിരിക്കുകയാണ്. 400 വര്‍ഷം പഴക്കമുള്ള, രാമതീര്‍ത്ഥം ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ ശിരച്‌ഛേദം ചെയ്തതാണ് ഇതില്‍ ഏറ്റവും ഞെട്ടിച്ച സംഭവം. കഴിഞ്ഞ സെപ്റ്റംബറില്‍ ആന്ത്രവേദിയില്‍ രഥം കത്തിച്ചതിനുശേഷം ഇത്തരത്തിലുള്ള രണ്ടാമത്തെ വലിയ ആക്രമണമായിരുന്നു ഇത്.
ഇവ ഒറ്റപെട്ട സംഭവങ്ങളല്ല. ഒരു പാറ്റേണും ലക്ഷ്യവുമുണ്ട് ഇത്തരം അക്രമങ്ങള്‍ക്ക്. ഈ സംഭവങ്ങള്‍ അന്വേഷിക്കുന്ന സംസ്ഥാന പൊലീസിനാവട്ടെ പ്രതികളെ കുറിച്ച് ചില ഊഹങ്ങള്‍ മാത്രമാണുള്ളത്.
പോലീസ് രേഖകള്‍ അനുസരിച്ച്, കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഇരുപതോളം ഗുരുതരമായ ക്ഷേത്ര ആക്രമണസംഭവങ്ങളും നൂറുകണക്കിന് ക്ഷേത്ര മോഷണ കേസുകളും ഉണ്ടായിട്ടുണ്ട്.
ക്ഷേത്രങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന അക്രമ സംഭവങ്ങള്‍ പൊതുജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കര്‍ശന നടപടിയെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ജഗന്‍ മോഹന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ തുടര്‍ക്കഥ ആവുകയാണ്.
രാമതീര്‍ത്ഥം ക്ഷേത്രം ആക്രമിച്ച്, വിഗ്രഹത്തിന്റെ തല അറത്തിട്ടും കലിയടങ്ങാത്ത അക്രമികള്‍, വിഗ്രഹം മുറിച്ച്, ഭാഗങ്ങള്‍ അടുത്തുള്ള കുളത്തില്‍ തള്ളുകയും ചെയ്തത്. മുഗള്‍ അക്രമണകാലത്തെ പോലും നാണിപ്പിക്കും വിധമായിരുന്നു ഇത്.

ഈ സംഭവം കഴിഞ്ഞിട്ട്, ഏതാനം ദിവസങ്ങള്‍ കഴിയും മുന്‍പേ, ദര്‍സി പട്ടണത്തിലെ ശ്രീകൃഷ്ണ ക്ഷേത്രം ആക്രമിക്കപ്പെട്ടു. ശ്രീകോവിലിനുള്ളില്‍ മാംസം വിതറുകയും ചുവരുകളില്‍ രക്തം വാരിപൂശുകയും ചെയ്തായിരുന്നു ഹിന്ദുക്കളോടുള്ള പക വീട്ടിയത്!
2020 സപ്തംബര്‍ മാസത്തില്‍ ചിറ്റൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ നന്ദി കേശന്റ വിഗ്രഹം നശിപ്പിക്കപ്പെട്ടു.
അതിന് മുന്‍പ് കിഴക്കന്‍ ഗോദാവരി ജില്ലയിലെ പുരാതന ആന്ധ്രവേദി ലക്ഷ്മി നരസിംഹ ക്ഷേത്ര പരിസരത്ത് സൂക്ഷിച്ചിരുന്ന, ഒരു നൂറ്റാണ്ട് പഴക്കമുള്ള, തടികൊണ്ട് നിര്‍മ്മിച്ച രഥം കത്തിച്ച നിലയില്‍ കണ്ടെത്തിയത് കോളിളക്കം സൃഷ്ടിച്ചിരുന്നു.
രാജമണ്ട്രിയിലെ ശ്രീ വിഘ്നേശ്വര ക്ഷേത്രത്തിലെ സുബ്രഹ്മണ്യന്റെ വിഗ്രഹം, വിശാഖപട്ടണത്ത് പാദേരു ഘട്ട് റോഡിലെ ശ്രീ കോമാലമ്മ വിഗ്രഹത്തിന്റ പാദങ്ങള്‍ തുടങ്ങിയവ അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടെത്തി.
എല്ലാ സംഭവങ്ങളിലും പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പക്ഷേ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല . ഡിസംബര്‍ 31 ന് രാത്രിയിലാണ് ഈ അക്രമണങ്ങള്‍ നടന്നത്.
അതിന് ശേഷമാണ് പിതാപുരത്തെ ആറ് ക്ഷേത്രങ്ങളിലെ 23 വിഗ്രഹങ്ങള്‍ അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
ക്ഷേത്ര ആക്രമണ സംഭങ്ങള്‍ അന്വേഷിക്കാനും കുറ്റവാളികളെ പിടികൂടാനും അഞ്ച് ടീമുകളെ പോലീസ് രൂപീകരിച്ചു.
മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ ”ഹിന്ദുക്കളെ ഒറ്റിക്കൊടുക്കുന്ന ആള്‍ ‘ എന്ന് വിശേഷിപ്പിച്ചു കൊണ്ട് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. വിഗ്രഹങ്ങളില്‍ മാംസം വിതറിയതും ക്ഷേത്രത്തില്‍ രക്തം തളിക്കുന്നതും വിഗ്രഹങ്ങളില്‍ ചെരുപ്പ് മാല ചാര്‍ത്തിയതും അടക്കം 127ലേറെ ക്ഷേത്രഅക്രമണ സംഭവങ്ങള്‍, വൈ.എസ്.ആര്‍. സിയുടെ കഴിഞ്ഞ 18 മാസത്തെ ഭരണത്തില്‍ ഉണ്ടായതായി നായിഡു ആരോപിച്ചു. ഇതെല്ലാം ഹിന്ദു ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നു. എന്നാല്‍, ഇന്നുവരെയും ഒരു കുറ്റവാളി പോലും ശിക്ഷിക്കപെട്ടിട്ടില്ല എന്നത് ജഗന്‍മോഹന്റെ പരാജയമാണെന്നും അദ്ദേഹം പറയുന്നു.

‘ജഗന്‍ ക്രിസ്ത്യാനിയാകാം. എന്നാല്‍ ഹിന്ദുക്കളെ പരിവര്‍ത്തനം ചെയ്യാന്‍ അധികാരം ഉപയോഗിക്കാമെന്ന് ചിന്തിക്കുന്നത് തെറ്റാണ്. അധികാരത്തിലിരിക്കുന്ന ആളുകള്‍ മതപരിവര്‍ത്തനം നടത്തുകയാണെങ്കില്‍ അത് വിശ്വാസവഞ്ചനയ്ക്ക് തുല്യമാണ്,’ രാമ പ്രതിമയുടെ ശിരഛേദം ചെയ്യുന്നത് രാജ്യത്തിന് തന്നെ വലിയ അപമാനമാണെന്നും നായിഡു പ്രതികരിച്ചു.
2020 സെപ്റ്റംബര്‍ 5 ന്, ഈസ്റ്റ് ഗോദാവരി ജില്ലയിലെ ആന്ധ്രവേദി ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ രഥം കത്തിച്ചതിന് ശേഷം സംസ്ഥാനത്ത് 78 ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടതായി, ക്ഷേത്രനഗരമായ തിരുപ്പതിയില്‍ നടന്ന യോഗത്തില്‍ പോലീസ് തന്നെ വെളിപ്പെടുത്തുന്നു.
2020 ല്‍, 228 ഓളം ക്ഷേത്രങ്ങള്‍ക്കെതിരെ അക്രമണങ്ങള്‍ നടന്നു. ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി ഡിജിപി ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019 ല്‍ 305, 2018 ല്‍ 267, 2017 ല്‍ 318, 2016 ല്‍ 332, 2015 ല്‍ 290 കേസുകള്‍ ഇങ്ങനെ ക്ഷേത്രങ്ങള്‍ക്ക് നേരെ ഓരോ വര്‍ഷവും ആന്ധ്രയില്‍ നടന്ന അക്രമണങ്ങളുടെ എണ്ണവും അദ്ദേഹം പുറത്തുവിട്ടു.
ക്ഷേത്രങ്ങളില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 236 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അവകാശപ്പെട്ടു. അക്രമ സംഭങ്ങള്‍ക്ക് പിന്നില്‍ ടിഡിപി- ബിജെപി പ്രവര്‍ത്തകര്‍ ആണെന്ന് ജഗന്‍ മോഹന്‍ റെഡ്ഢി ആരോപിച്ചു കൊണ്ട് അടുത്തിടെ രംഗത്ത് വന്നിരുന്നു. എന്നാല്‍, പോലീസ് അവരുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടില്ല.
Comments