Sunday, February 28, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖലേഖനം

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വഴിത്തിരിവ്

കെ.ആര്‍. ഉമാകാന്തന്‍

Print Edition: 22 January 2021

കേരളത്തിലെ രാഷ്ട്രീയരംഗം ഒരു വഴിത്തിരിവില്‍ ആണ്. ബിജെപി ആദ്യം മുതലേ പറഞ്ഞുവന്ന ഒരു കാര്യമാണ് കോണ്‍ഗ്രസ്സിനെ ലീഗ് വിഴുങ്ങുന്നു എന്നത്. അതേ കാര്യം പിണറായി വിജയന്‍ ആവര്‍ത്തിച്ചിരിക്കുന്നു. യുഡിഎഫിലെ ഏറ്റവും പ്രബലകക്ഷിയായി ലീഗ് മാറുന്നത് കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുക എന്ന സിപിഎം ലക്ഷ്യത്തിന്റെ സൂചനയാണ് പിണറായിയുടെ പ്രസ്താവന.

കോണ്‍ഗ്രസ് മുഴുവന്‍ ഭാരതത്തിലും ക്ഷീണിച്ചത് അഴിമതി മൂലമാണ്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ക്ഷീണിച്ചത് അങ്ങനെയല്ല. ഇവിടെ പലപ്പോഴും അഴിമതിയില്‍ ഒട്ടും പിന്നില്‍ അല്ലാത്ത എല്‍ഡിഎഫിനെയാണ് ജനങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ടിരുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അടിസ്ഥാനം ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങള്‍ ആയിരുന്നു. സിപിഎമ്മിന്റേതു ഹിന്ദുക്കളും. എന്നാല്‍ ക്രമേണ യുഡിഎഫില്‍ മുസ്ലിം ലീഗിന്റെ ആധിപത്യം കൂടി വന്നു; ക്രിസ്ത്യന്‍ ശക്തികളുടേത് കുറഞ്ഞും. ജനസംഖ്യാപരമായി മുസ്ലിങ്ങളിലുണ്ടായ വര്‍ദ്ധനവ് അടക്കം പലകാര്യങ്ങളും ഇതിന് കാരണമായിട്ടുണ്ടാകാം.

മലബാറില്‍ കേന്ദ്രീകരിച്ചിരുന്ന മുസ്ലിം രാഷ്ട്രീയം ക്രമേണ തെക്കോട്ടും വ്യാപിക്കാന്‍ തുടങ്ങി. അപ്പോള്‍ മുസ്ലിം വോട്ടില്‍ കണ്ണുംനട്ടിരുന്ന കോണ്‍ഗ്രസ് ക്രിസ്ത്യന്‍ ശക്തികളെ അവഗണിക്കാന്‍ ആരംഭിച്ചു. ഇതിനു കാരണം വോട്ട് മാത്രമായിരുന്നില്ല. അധികാരത്തിന്റെ തണലില്‍ മുസ്ലിങ്ങള്‍ സമ്പത്തും ആര്‍ജ്ജിച്ചു. ഇങ്ങനെ രാഷ്ട്രീയ ശക്തിയെ സമ്പത്ത് ആര്‍ജ്ജിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നതില്‍ മുസ്ലീംസംഘടനകള്‍ മുന്നിലായിരുന്നു. അധികൃതവും അനധികൃതവുമായ മാര്‍ഗ്ഗങ്ങളിലൂടെ മുസ്ലീങ്ങള്‍ സമ്പത്ത് വന്‍ തോതില്‍ ആര്‍ജ്ജിച്ചു.

ലീഗിന്റെ ആധിപത്യത്തോട് ക്രിസ്ത്യന്‍ എതിര്‍പ്പ്
ഇങ്ങനെ സമ്പത്തും വോട്ടും ആണ് കോണ്‍ഗ്രസിനെ മുസ്ലിം വിഭാഗത്തോട് താല്‍പ്പര്യമുള്ളതാക്കിയത്. (മുസ്ലിങ്ങള്‍ ആര്‍ജ്ജിച്ച സമ്പത്തിന്റെ ഏകദേശം രൂപം അറിയാന്‍ 2014 ന് മുന്‍പുള്ള പത്ത് പതിനഞ്ച് വര്‍ഷത്തെ ഭൂമിയിടപാടുകള്‍ പരിശോധിച്ചാല്‍ മാത്രം മതി.) ഇങ്ങനെ കരുത്താര്‍ജ്ജിച്ച മുസ്ലിം വിഭാഗത്തില്‍ ഭീകരവാദികള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇത് ലീഗിനെ സമ്മര്‍ദ്ദത്തിലാക്കി. മുസ്ലിം യുവാക്കള്‍ വലിയതോതില്‍ ഭീകരവാദ സംഘടനകളിലേക്ക് ആകൃഷ്ടരായി. അതോടൊപ്പം ലൗ ജിഹാദ് തുടങ്ങിയവയും കേരളസമൂഹത്തില്‍ വേരൂന്നി. ഇതിനെ ക്രിസ്ത്യന്‍ ഹിന്ദു സമൂഹങ്ങള്‍ ആശങ്കയോടെയാണ് വീക്ഷിച്ചത്. എന്നാല്‍ മുസ്ലിം വോട്ടില്‍ മാത്രം കണ്ണുണ്ടായിരുന്ന കോണ്‍ഗ്രസ് ഇതെല്ലാം തള്ളിക്കളഞ്ഞു. ലൗ ജിഹാദ് പോലുള്ള കാര്യങ്ങള്‍ സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ഉദാഹരണമായി ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. അതോടൊപ്പം കോണ്‍ഗ്രസിന്റെ താഴെക്കിടയിലുള്ള നേതൃത്വം മുസ്ലീങ്ങളുടെ കൈകളിലേക്ക് ക്രമേണ മാറിക്കൊണ്ടിരുന്നു. ഇങ്ങനെ മുസ്ലിം ബന്ധം ഇല്ലാതെ നിലനില്‍പ്പില്ല എന്ന നിലയിലേക്ക് കോണ്‍ഗ്രസ് നീങ്ങി. യഥാര്‍ത്ഥത്തില്‍ മുസ്ലിം വോട്ടിനുവേണ്ടിയുള്ള കോണ്‍ഗ്രസ്സിന്റെ വഴിവിട്ടുള്ള പരിശ്രമമാണ് അതിനെ തകര്‍ത്തത്. കോണ്‍ഗ്രസ്സില്‍ എല്ലാ തലത്തിലും മുസ്ലിം സ്വാധീനം വര്‍ദ്ധിക്കുന്നു. മുസ്ലിങ്ങളെ ആശ്രയിക്കാതെ കോണ്‍ഗ്രസ്സിന് നിലനില്‍പ്പില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ഇത് ലീഗിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. യു.ഡി.എഫില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ പ്രബല കക്ഷിയായി ലീഗ് മാറി.

മുസ്ലിം രാഷ്ട്രീയം തെക്കോട്ടും വ്യാപിക്കുന്നു
മുസ്ലിം രാഷ്ട്രീയം വടക്കന്‍ കേരളത്തില്‍ നിന്നും തെക്കന്‍ കേരളത്തിലേക്കും മധ്യ കേരളത്തിലേക്കും വ്യാപിക്കാന്‍ ആരംഭിച്ചു. അത് വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായിരുന്നു. എന്നാല്‍ തെക്കന്‍ കേരളത്തില്‍ തന്ത്രപരമായി അത് വോട്ട് ബിജെപിക്ക് എതിരായി ചെയ്തു. ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം സാധിക്കാന്‍ ഏറ്റവും നല്ലത് സിപിഎമ്മിനെ പിന്തുണക്കുകയാണെന്ന് അവര്‍ മനസ്സിലാക്കി. അതിന്റെ ഫലമായി തെക്കന്‍ കേരളത്തില്‍ മുസ്ലിം വോട്ട് സിപിഎമ്മിന് അനുകൂലമായി. കോണ്‍ഗ്രസ്സില്‍ വര്‍ദ്ധിച്ചുവരുന്ന മുസ്ലിം സ്വാധീനം ആശങ്കയോടെ വീക്ഷിച്ചിരുന്ന ക്രിസ്ത്യന്‍ വോട്ടും സിപിഎമ്മിലേക്ക് തിരിഞ്ഞു. ക്രിസ്ത്യന്‍ ശക്തികള്‍ക്ക് സിപിഎമ്മിന്റെ ഹിന്ദു പ്രതിച്ഛായ സ്വീകാര്യമായിരുന്നു. സിപിഎമ്മിനെ ഹിന്ദു പാര്‍ട്ടിയായിട്ടാണ് ക്രിസ്ത്യാനികള്‍ കണ്ടത്. മുസ്ലിംലീഗിന്റെ ആധിപത്യം തടയാന്‍ സിപിഎമ്മിന് ആവുമെന്ന് അവര്‍ കരുതി. അതുകൊണ്ട് സിപിഎമ്മുമായി അടുക്കാന്‍ അവര്‍ തയ്യാറായി.

വടക്കന്‍ കേരളത്തില്‍ മുസ്ലിങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലീഗ് കോണ്‍ഗ്രസ്സിനെ കടത്തിവെട്ടി. അവിടെ ഹിന്ദുക്കളുടെ പാര്‍ട്ടിയായി സിപിഎമ്മിനെ കരുതിവന്നു. ഫലം കോണ്‍ഗ്രസിന് രണ്ടു പ്രബല സമുദായങ്ങളുടെയും പിന്തുണ ഇല്ലാതായി. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കോണ്‍ഗ്രസ് ക്രിസ്ത്യന്‍ നായര്‍ വിഭാഗങ്ങളുടെ കക്ഷിയായിരുന്നു. കേരള കോണ്‍ഗ്രസ് എന്ന ക്രിസ്ത്യന്‍ പാര്‍ട്ടി ഉണ്ടായിരുന്നിട്ടുപോലും കോണ്‍ഗ്രസിനോട് ക്രിസ്ത്യാനികള്‍ക്ക് ആനുകൂല്യം ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ വര്‍ദ്ധിച്ചുവരുന്ന മുസ്ലിം സ്വാധീനം ക്രിസ്ത്യാനികളെ അതില്‍നിന്നകത്തി. അങ്ങനെ ഒരേ പോലെ വടക്കും തെക്കും കോണ്‍ഗ്രസ് ദുര്‍ബലമായി.

സിപിഎം ഭീകരവാദികളുമായി രമ്യതയില്‍

സിപിഎമ്മിന് ശക്തി വടക്കന്‍ കേരളത്തിലായിരുന്നു. തെക്കന്‍ കേരളത്തില്‍ ആലപ്പുഴ ജില്ലയിലും. സിപിഎമ്മിന് അധികാരം സ്ഥിരമായി നിലനിര്‍ത്താന്‍ തെക്കന്‍ കേരളത്തില്‍ സ്വാധീനം ഉറപ്പിക്കേണ്ടത് ആവശ്യമായിരുന്നു. അതേസമയം വടക്കന്‍ കേരളത്തില്‍ ലീഗിനെ ദുര്‍ബലപ്പെടുത്താന്‍ മറ്റൊരു മുസ്ലിം ശക്തിയെ സിപിഎമ്മിന് അനുകൂലമായി വളര്‍ത്തേണ്ടത് ഉണ്ടായിരുന്നു. അതിനവര്‍ മുസ്ലിം ഭീകരവാദ സംഘടനകളെ താലോലിക്കാന്‍ ആരംഭിച്ചു. ലീഗല്ലാത്ത ഒരു മുസ്ലിം കക്ഷി എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനവര്‍ മുസ്ലിം യുവാക്കള്‍ തീവ്രവാദ സംഘടനകളിലേക്ക് ചേക്കേറുന്നത് മുതലാക്കാന്‍ തീരുമാനിച്ചു. അതിന്റെ ഫലമായി സിപിഎം തീവ്രവാദ സംഘടനകളുമായി നീക്കുപോക്ക് ഉണ്ടാക്കി. എന്നാല്‍ തെക്കന്‍ കേരളത്തില്‍ ശക്തിയാര്‍ജിക്കുന്നതിന് ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് പിന്തുണ ലഭിക്കേണ്ടതുണ്ടായിരുന്നു. അതിനായി അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു. സിപിഎമ്മിന്റെ ഹിന്ദു പ്രതിഛായ ഇതിന് പ്രയോജനപ്രദമായി. ക്രിസ്ത്യന്‍ വിഭാഗത്തിന് ഹിന്ദു പ്രതിച്ഛായയുള്ള സിപിഎം സ്വീകാര്യമായിരുന്നു. അതേസമയം ഭീകരവാദികളായ മുസ്ലിം സംഘടനകളുമായി സിപിഎമ്മിനുള്ള ബന്ധം അവര്‍ സമര്‍ത്ഥമായി മറച്ചുവെക്കുകയും ചെയ്തു. അതേസമയം മുസ്ലിം വോട്ടുകള്‍ നേടുകയും ചെയ്തു. അതിനായി അവര്‍ ആര്‍എസ്എസ്-ബിജെപി വിരുദ്ധതയും കേന്ദ്രസര്‍ക്കാരിനോടുള്ള എതിര്‍പ്പും ഫലപ്രദമായി പ്രയോഗിച്ചു. മുസ്ലിം തീവ്രവാദികള്‍ക്ക് ഇത് സ്വീകാര്യമായിരുന്നു. അങ്ങനെ ഒരേസമയം മുസ്ലിം വോട്ടും ക്രിസ്ത്യന്‍ വോട്ടും അവര്‍ നേടി.

സിപിഎമ്മിന്റെ അബദ്ധ ധാരണ
സിപിഎം കരുതുന്നതുപോലെയല്ല സംഭവിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസിനെ വിഴുങ്ങിയതു പോലെ തീവ്രവാദികളായ മുസ്ലിം സംഘടനകള്‍ സിപിഎമ്മിനെയും ആസൂത്രിതമായി കീഴ്‌പ്പെടുത്തും. ഒരുപക്ഷേ കോണ്‍ഗ്രസ്സിനേക്കാള്‍ വേഗത്തില്‍ അത് നടക്കുകയും ചെയ്യും. മലപ്പുറം ജില്ല അനുവദിച്ചുകൊടുത്തത്, ഇഎംഎസ്സാണെന്നത് ഇതിനുദാഹരണമാണ്. സിപിഎമ്മിന്റെ താഴെതട്ടിലുള്ള പല ഭാരവാഹികളും മുസ്ലീങ്ങള്‍ ആകുന്നത് ഇപ്പോള്‍ മതേതര പ്രതിച്ഛായക്ക് യോജിച്ചതാണെന്ന് അവര്‍ കരുതുന്നുണ്ടാവാം. എന്നാല്‍ സിപിഎം വലിയൊരു ഊരാക്കുടുക്കിലേക്ക് നീങ്ങുന്നു എന്നതാണ് സത്യം. മുസ്ലീങ്ങളെ ആശ്രയിക്കാതെ സിപിഎമ്മിന് പ്രവര്‍ത്തിക്കാനാവില്ല എന്ന നില അനതിവിദൂരഭാവിയില്‍ സംജാതമാകും. വര്‍ദ്ധിച്ചുവരുന്ന മുസ്ലിം ജനസംഖ്യ അവര്‍ക്ക് മുമ്പിലുള്ള ഭീഷണിയാണ്. യുഡിഎഫിലെ പ്രബല കക്ഷിയായി മുസ്ലിംലീഗും സിപിഎമ്മിന്റെ കൂടെയുള്ള ഗണ്യമായ ഒരു മുസ്ലിം വിഭാഗവും ഉണ്ടാകാന്‍ ഇത് സഹായിക്കും. അങ്ങനെ കേരളത്തിലെ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരേസമയം നിയന്ത്രിക്കുന്ന ശക്തിയായി മുസ്ലിം സമൂഹം മാറും. ഇത് നടക്കുന്നതോടെ കേരളം മുസ്ലിം സംസ്ഥാനമാക്കി മാറ്റം എന്നതാണ് മുസ്ലിം നേതൃത്വത്തിന്റെ പ്ലാന്‍. പിണറായി വിജയന്‍ ഇപ്പോള്‍, ലീഗ് കോണ്‍ഗ്രസിനെ കീഴ്‌പ്പെടുത്തി എന്നു പറയുന്നത് ഹിന്ദു ക്രിസ്ത്യന്‍ വോട്ട് ലക്ഷ്യമാക്കിയാണ്. സിപിഎമ്മിന്റെ ആഗ്രഹം തങ്ങള്‍ അധികാരത്തിലും ലീഗ് (കുഞ്ഞാലിക്കുട്ടി) നേതൃത്വം നല്‍കുന്ന യുഡിഎഫ് പ്രതിപക്ഷത്തും ഉണ്ടാവുക എന്നതാണ്. ക്രിസ്ത്യാനികള്‍ക്കും ലീഗ് നേതൃത്വം നല്‍കുന്ന ഒരു ഭരണത്തെക്കാള്‍ സ്വീകാര്യമാവുക സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണമാണ്.

ആപത്തും പരിഹാരവും
കേരളം ഒരു മുസ്ലിം സംസ്ഥാനമാകുന്നതോടു കൂടി ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ജീവിതം ദുഷ്‌കരമാവും എന്നത് അനുഭവ സിദ്ധമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലീങ്ങളെ പിന്തുണയ്ക്കും എന്നത് നിസ്തര്‍ക്കമാണ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ഭക്ഷണത്തിലും വസ്ത്രധാരണത്തിനും കൈകടത്തുന്നു എന്നുപറഞ്ഞ് കേന്ദ്ര വിരുദ്ധ മനോഭാവം വളര്‍ത്തുന്ന കക്ഷികള്‍ ഹലാല്‍ ഭക്ഷണത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇങ്ങനെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഇല്ലാത്ത കാരണങ്ങള്‍ ആരോപിച്ച് കുറ്റപ്പെടുത്തുകയും അതേസമയം മുസ്ലിം ആചാരങ്ങള്‍ സമൂഹത്തില്‍ നടപ്പാക്കുകയും ചെയ്യും എന്നതാണ് അനുഭവം. ഹിന്ദു ക്രിസ്ത്യന്‍ വോട്ടുകള്‍ തട്ടിയെടുക്കാനാണ് ഹസന്‍, കുഞ്ഞാലിക്കുട്ടി അമീര്‍ പ്രയോഗവും ഇതേ ഉദ്ദേശ്യത്തോടെയാണ്.

തിരഞ്ഞെടുപ്പ് ജയിക്കാന്‍ പിണറായി നടത്തുന്ന തന്ത്രങ്ങള്‍ തീവ്രവാദി മുസ്ലിം സംഘടനകള്‍ക്ക് സന്തോഷം പകരുന്നതാണ്. അവര്‍ക്കും പിണറായി അധികാരത്തില്‍ വരുന്നതാണ് സ്വീകാര്യം. ഒന്നാമതായി ലീഗിനെ അവര്‍ക്ക് നിയന്ത്രിക്കാനാവും. അധികാരത്തിന്റെ സ്വാദ് അനുഭവിച്ച ലീഗ് അതിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകും. കേന്ദ്രസര്‍ക്കാരിനോടും ബിജെപിയോടും സിപിഎമ്മിന്റെ നിലപാട് ഭീകരവാദ മുസ്ലിം സംഘടനകള്‍ക്ക് താല്‍പര്യം ഉള്ളതാണ്. ഇത് ക്രമേണ വിഘടനവാദത്തിലേക്ക് നീങ്ങുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍തന്നെ നിയമസഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയങ്ങള്‍ പലതവണ പാസ്സാക്കി. കേരളം കേന്ദ്ര സര്‍ക്കാരിനെ അംഗീകരിക്കില്ല എന്ന നിലപാടിന് സമാനമാണ് ഇത്. അതുതന്നെയാണ് ഭീകരവാദികളും ആഗ്രഹിക്കുന്നത്.

വരാന്‍ പോകുന്ന ഈ ആപത്തിനെ എതിരു നില്‍ക്കുന്ന ഏക ഘടകം ബിജെപി-ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ആണ്. മുസ്ലിം ഭീകരവാദികളുടെ എല്ലാ അട്ടിമറി പ്രവര്‍ത്തനങ്ങളെയും കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നു. നോട്ട് നിരോധനത്തെ അധിക്ഷേപിക്കുന്ന സിപിഎമ്മിന് കോണ്‍ഗ്രസിനും കടല്‍മാര്‍ഗ്ഗം രണ്ടു കണ്ടെയ്‌നര്‍ കള്ളനോട്ട് ഇവിടെ എത്തി എന്ന വിവരം അറിയാത്തതല്ല. കള്ളക്കടത്ത്, ലഹരി മരുന്നു കടത്ത്, ആയുധക്കടത്ത് എന്നിവയെല്ലാം നിയന്ത്രിക്കാന്‍ കേന്ദ്രഭരണത്തിനു കഴിയുന്നുണ്ട് ഇതുവഴി കേന്ദ്രം ഭീകരവാദികളുടെ നട്ടെല്ല് ഒടിക്കുന്നു. അതുകൊണ്ട് വിവിധ കക്ഷികള്‍ നടത്തുന്ന കേന്ദ്ര വിരുദ്ധ സമരങ്ങളെ അവര്‍ ഹൈജാക്ക് ചെയ്യുന്നു. ഇത്തരം സമരങ്ങള്‍ മതേതരത്വത്തെ രക്ഷിക്കാനല്ല, മറിച്ച് ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂട്ടു പിടിക്കാനാണ്. കേരളം ഒരു അഗ്നിപര്‍വ്വതത്തിന് മുകളിലാണ്. അതു പൊട്ടാതിരിക്കാന്‍ ബിജെപി-കേന്ദ്രഭരണം എന്നിവയെ സഹായിക്കുകയാണ് മാര്‍ഗ്ഗം. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹവും ഹിന്ദു സമൂഹവും കാലത്തിന്റെ ചുവരെഴുത്ത് വായിച്ചു മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

(ജന്മഭൂമി മാനേജിംഗ് എഡിറ്ററാണ് ലേഖകന്‍)

Share110TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

സാംസ്‌കാരികദേശീയതയുടെ ഉള്ളുണര്‍വുകള്‍

രാമമന്ദിര്‍ രാഷ്ട്രമന്ദിര്‍

ചരിത്രരചനയില്‍ അയോദ്ധ്യ നല്‍കുന്ന പാഠം

ഖാലിസ്ഥാന്‍വാദികള്‍ വിതയ്ക്കുന്ന അരാജക സമരങ്ങള്‍

കര്‍ഷകപ്രക്ഷോഭം എന്ന പ്രച്ഛന്ന യുദ്ധം

ജഗ്‌മോഹന്റെ സമീപത്തായ കൈയില്‍ ബൈബിളും പിടിച്ചു നില്‍ക്കുന്ന സ്ത്രീയാണ് സതീമണി. തിരുപ്പതി ദേവസ്വം  ബോര്‍ഡ് ചെയര്‍മാന്‍ വൈ.വി.സുബ്ബ റെഡ്ഢിയുടെ  ഭാര്യ. അവര്‍ കൃസ്ത്യന്‍ മതവിശ്വാസിയാണ്.

ജഗന്റെ ക്രിസ്ത്യന്‍ ലീലാവിലാസങ്ങള്‍

Kesari Shop

  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
  • RSS in Kerala: Saga of a Struggle ₹500.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00

Latest

തീരദേശം തീറെഴുതിയ കേരളസര്‍ക്കാര്‍

ഹലാലിന്റെ പിന്നിലെ ഗൂഢാലോചന

കമ്പപ്പുരയിലെ കളിതമാശകള്‍

തുഞ്ചന്റെ രാമന്‍ വേണ്ട; സഖാവ് എന്‍.റാം മതി

കമ്മ്യൂണിസമാണ് ഏറ്റവും കടുത്ത വര്‍ഗ്ഗീയത

ഓര്‍മ്മയിലെ ടി.എന്‍

ഇന്‍ഗോസി ഒകോഞ്ചോ ഇവേല

ലോക വ്യാപാര സംഘടനയ്ക്ക് മാറ്റം വരുമോ?

സെമിനാറില്‍ ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനഭാഷണം നടത്തുന്നു.

ഹലാലിന്റെ മറവില്‍ നടക്കുന്നത് ഭീകരവാദം – സെമിനാര്‍

അലി അക്ബര്‍ ഡോ. പദ്മനാഭനെ ആദരിക്കുന്നു.

ഡോ.സി.പദ്മനാഭന്‍ – ആതുരശുശ്രൂഷാരംഗത്തെ കര്‍മ്മയോഗി

നീതിക്കൊപ്പം നിന്ന രാമാ ജോയ്‌സ്

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly