നാഗ്പ്പൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗ് ജൂണ്‍ 17ന് സമാപിക്കും. മെയ് 23ന് സര്‍കാര്യവാഹ് ഭയ്യാജി ജോ ഷി ഭാരതമാതാവിന്റെ പ്രതിമക്ക് മു മ്പില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാ ണ് ശിബിരം ഉദ്ഘാടനം ചെയ്തത്.
രേശംബാഗിലെ ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതിഭവന്‍ പരിസരത്തെ മഹര്‍ ഷിവ്യാസ സഭാഗൃഹത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി എത്തിച്ചേര്‍ന്ന പ്രവര്‍ത്തകരെ അദ്ദേഹം അഭിസംബോധന ചെയ്തു.
ജീവിതത്തില്‍ യഥാര്‍ത്ഥ മൂല്യങ്ങള്‍ പകര്‍ത്തുകയും അവ നിത്യജീവിതത്തില്‍ പരിപാലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. സംഘം ഇതിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. സദ്ചിന്തകളും മൂല്യങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അല്പം പ്രയാസപ്പെടേണ്ടിവരും. മൂല്യങ്ങളെ ജീവിതത്തിലുടനീളം പിന്തുടരാനും ശുദ്ധ മനസ്സോ ടെ കാര്യങ്ങള്‍ ചെയ്യാനുമുള്ള പഠനമാണ് സംഘശിക്ഷാവര്‍ഗ്ഗുകള്‍. ഇത് വളര്‍ന്ന് വരുന്ന തലമുറയില്‍ സദ്ഗുണങ്ങളുടെ വിത്ത് മുളപ്പിക്കും. ശിബിരാര്‍ത്ഥികള്‍ അവരുടെ വ്യക്തിത്വങ്ങളെല്ലാം ഭാരതമാതാവിന്റെ മുമ്പില്‍ ഒന്നാണെന്ന ഭാവത്തില്‍ സമര്‍പ്പിക്കുകയാണിവിടെ. ആത്മ പരിശോധന ക്കും സ്വയം വികാസത്തിനും ശിബി രം ഉപയുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
828 ശിക്ഷാര്‍ത്ഥികളാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്. അഖിലഭാരതീയ സമ്പര്‍ക്ക പ്രമുഖ് അനിരുദ്ധ് ദേശ് പാണ്ഡെജിയാണ് ശിബിര സര്‍വ്വാധികാരി. ദല്‍ഹി പ്രാന്ത കാര്യവാഹ് ഭരത് ഭൂഷണ്‍ ശിബിര കാര്യവാഹും അഖിലഭാരതീയ സഹശാരീരിക് പ്രമുഖ് ജഗദീഷ് പ്രസാദ്ജി പാലക് അധികാരിയുമാണ്.
മഹാകോശല്‍ പ്രാന്ത് ശാരീരിക് പ്രമുഖ് ഗംഗാരാജീവ് പാണ്ഡെയാണ് മുഖ്യ ശിക്ഷക്. കണ്ണൂര്‍ വിഭാഗ് പ്രചാരക് കെ. പ്രശാന്ത് സഹമുഖ്യശിക്ഷകാണ്. ഉത്തര കര്‍ണ്ണാടക പ്രാന്ത ബൗദ്ധിക് പ്രമുഖ് കൃഷ്ണ ജോഷി ജി ശിബിരത്തിന്റെ ബൗദ്ധിക് പ്രമുഖും, ഹിമാചല്‍ പ്രാന്ത ബൗദ്ധിക്പ്ര മുഖ് സുരേഷ് കപില്‍ജി സഹബൗദ്ധി ക് പ്രമുഖും, പശ്ചിമക്ഷേത്ര സേവാപ്രമുഖ് ഡോ. ഉപേന്ദ്ര കുല്‍ക്കര്‍ണി സേവാപ്രമുഖും, നാഗ്പൂര്‍, നന്ദാവന്‍ ഭാഗ് കാര്യവാഹ് രവീന്ദ്രമൈത്രേ ശിബിരത്തിന്റെ വ്യവസ്ഥാ പ്രമുഖുമാണ്.