കോഴിക്കോട്: അമേരിക്കന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് വാഷിംങ്ടണ്‍ മുതല്‍ ജോ ബൈഡന്‍ വരെയുള്ള 46 പേരുടെ പേരുകള്‍ പറയാന്‍ ഷാരൂണിന് വേണ്ടത് കേവലം 42 സെക്കന്റ്. ഇത്തരത്തില്‍ അത്ഭുതം പ്രകടിപ്പിച്ച് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ കയറിപ്പറ്റിയിരിക്കുകയാണ് കോഴിക്കോട് കണ്ണഞ്ചേരി സ്വദേശിയായ ഷാരൂണ്‍ എസ്. ദീപ്. ഡിസംബറില്‍ 46 യു.എസ്. പ്രസിഡന്റുമാരുടേയും പേരുകള്‍ 57 സെക്കന്റുകള്‍ കൊണ്ട് പറഞ്ഞ് ഷാരൂണ്‍ ഇന്ത്യാ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു. 8 രാജ്യങ്ങളില്‍ നിന്നുള്ളവരടങ്ങിയ പാനലാണ് വിധി നിര്‍ണ്ണയിച്ചത്. ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് എം.കോം പൂര്‍ത്തയാക്കിയ ഷാരൂണ്‍ പുതിയ ഉയരങ്ങള്‍ ചാടിക്കടക്കാനുള്ള പ്രയത്‌നത്തിലാണ്.
ഇത്തരത്തിലുള്ള നിരവധി നേട്ടങ്ങളുടെ ഉടമയാണ് ഷാരൂണിന്റെ അച്ഛന്‍ സനില്‍ ദീപും. ഹാം റേഡിയോയുടെ പ്രവര്‍ത്തനത്തിലൂടെയാണ് സനില്‍ ദീപ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യന്‍ ബുക്ക്‌സ് ഓഫ് റിക്കോര്‍ഡിസില്‍ 4 തവണയും ഏഷ്യന്‍ ബുക്‌സ് ഓഫ് റിക്കോര്‍ഡിസില്‍ 3 തവണയും വേള്‍ഡ് റിക്കോര്‍ഡ്‌സില്‍ 2 തവണയും സനില്‍ ദീപ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളഗ്രാമീണ്‍ ബാങ്ക് റിട്ട. സീനിയര്‍ മാനേജരാണ്. അഖില തട്ടാങ്കണ്ടിയാണ് സനിലിന്റെ ഭാര്യ.